മുൻകൂട്ടി ആസൂത്രണം ചെയ്ത യാത്രകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ റദ്ദ് ചെയ്യേണ്ടതായി വന്നേയ്ക്കാം. യാത്രകൾ റദ്ദ് ചെയ്യേണ്ടി വരുന്നതിനു പല കാരണങ്ങൾ നിരത്താൻ കഴിയുമെങ്കിലും കൂടുതൽ ആളുകളും രോഗാവസ്ഥകൾ കാരണവും വേണ്ടപ്പെട്ടവരുടെ മരണവും ഒക്കെയാണ് യാത്രകൾ റദ്ദ് ചെയ്യുന്നത്. ഫ്ലൈറ്റുകൾ റദ്ദ് ചെയ്യപ്പെടുമ്പോൾ എല്ലാ എയർലൈനുകളും അവർക്ക് ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് ഒരു നിശ്ചിത തുക റദ്ദാക്കൽ ഫീസായി ഈടാക്കുന്നുണ്ട്. റദ്ദാക്കൽ ഫീസുകൾ ഒഴിവാക്കി ഫ്ലൈറ്റ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുക എന്നത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ല. റദ്ദാക്കൽ ഫീസ് കൂടാതെ എങ്ങനെ ഫ്ലൈറ്റ് ടിക്കറ്റുകൾ റദ്ദ് ചെയ്യാൻ എന്തൊക്കെ നുറുങ്ങുകൾ ആണ് പ്രയോജനപ്പെടുക എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ കാരണം മുൻകൂട്ടി ആസൂത്രണം ചെയ്ത യാത്രകൾ റദ്ദ് ചെയ്യുമ്പോൾ, മുഴുവൻ തുകയും റീഫണ്ടായി ലഭിക്കാൻ ഈ നുറുങ്ങുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.
ഒരാൾക്ക് വിവിധ മാർഗ്ഗങ്ങളിലൂടെ അവർ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദ് ചെയ്യാൻ സാധിക്കും. എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പാസഞ്ചർ നെയിം റെക്കോർഡ് (PNR) ഉപയോഗിച്ചും, എയർലൈനുകളുടെ കസ്റ്റമർ കെയർ സെന്ററുകൾ വഴിയും, എയർ പോർട്ടിലെ എയർലൈനുകളുടെ കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദ് ചെയ്യാവുന്നതാണ്.
ടിക്കറ്റുകൾ റദ്ദ് ചെയ്യുന്ന സമയം, നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ നിരക്കുകൾ, യാത്ര ചെയ്യാനായി നിങ്ങൾ തെരെഞ്ഞെടുത്ത റൂട്ട് എന്നിവയെ അടിസ്ഥാനപ്പെടുത്തി റദ്ദാക്കലിന്റെ വ്യവസ്ഥകളും നിബന്ധനകളും വ്യത്യാസപ്പെട്ടിരിയ്ക്കും. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും എന്ന് കരുതാൻ സാധിക്കില്ല. ബുക്ക് ചെയ്യപ്പെട്ട ടിക്കറ്റുകൾ റദ്ദ് ചെയ്യപ്പെടുമ്പോൾ എയർലൈനുകൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന നഷ്ടം നികത്താനായി റദ്ദാക്കൽ ഫീസ് ഇനത്തിൽ വലിയൊരു തുക അവർ ഈടാക്കുന്നു. ആയതിനാൽ, റദ്ദാക്കൽ ഫീസ് ഒഴികെ ഉള്ള തുക ആണ് ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ റീഫണ്ട് ചെയ്യപ്പെടുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ തന്നെ, അവറദ്ദ് ചെയ്യേണ്ടതായി വരുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട്, എയർലൈനുകളുടെ റദ്ദാക്കലുമായി ബന്ധപ്പെട്ട പോളിസികൾ വ്യക്തമായി മനസിലാക്കിയിരിക്കേണ്ടതാണ്.
വിമാനത്തിൻ്റെ ഒക്യുപ്പൻസിയിൽ എന്തെങ്കിലും മാറ്റമുണ്ടാകുന്നത് തടയുന്നതിനായി, യാത്രക്കാർ അവരുടെ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുമ്പോൾ, എയർലൈനുകൾ ഈടാക്കുന്ന തുകയാണ് റദ്ദാക്കൽ ഫീസ്. ടിക്കറ്റുകൾ റദ്ദ് ചെയ്യപ്പെട്ടാലും നഷ്ടം ഉണ്ടാകരുത് എന്നുള്ളതുകൊണ്ട് ഉയർന്ന തുകയാണ് എല്ലായിപ്പോഴും റദ്ദാക്കൽ ഫീസായി നിശ്ചയിക്കുന്നത്. യാത്രയുടെ റൂട്ട്, ടിക്കറ്റ് റദ്ദ് ചെയ്യുന്ന സമയം, യാത്രക്കാരൻ തെരെഞ്ഞെടുത്ത ടിക്കറ്റ് നിരക്ക് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റദ്ദാക്കൽ ചാർജുകൾ ഈടാക്കുന്നത്.
ഒരു യാത്രക്കാരന് രണ്ട് സാഹചര്യങ്ങളിലാണ് മുഴുവൻ റീഫണ്ടിനായി അപേക്ഷിക്കാവുന്നത്. യാത്രക്കാരൻ സ്വമേധയാ ഫ്ലൈറ്റ് ടിക്കറ്റുൾ റദ്ദ് ചെയ്യുമ്പോഴും എയർലൈനുകൾ ഫ്ലൈറ്റ് ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോഴും ആണ് മുഴുവൻ റീഫണ്ടിനായി അപേക്ഷിക്കാൻ സാധിക്കുന്നത്.
ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുമ്പോൾ എയർ ലൈനുകൾ ഈടാക്കുന്ന ഭീമമായ റദ്ദാക്കൽ തുകകൾ ഒഴിവാക്കാനായി നിങ്ങൾക്ക് പിന്തുടരാവുന്ന ചില വിജയിച്ച നുറുങ്ങുകളാണ് ഇവിടെ നൽകുന്നത്.
മുഴുവനായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾ വാങ്ങുക: റദ്ദാക്കൽ ഫീസ് നൽകുന്നത് ഒഴിവാക്കാനായി, മുഴുവനായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. പൂർണ്ണമായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾക്ക് പൊതുവെ വില കൂടുതലാണെങ്കിലും അവ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്നതായിരിക്കും.
യാത്ര ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക: അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങൾ യാത്രക്കാർക്ക് ഉണ്ടാക്കുന്ന ധനനഷ്ടം കണക്കിലെടുത്താണ് എയർലൈനുകൾ യാത്ര ഇൻഷുറൻസ് പോളിസികൾ കൊണ്ട് വന്നിട്ടുള്ളത്. ഈ പോളിസികൾ വിശാലമായ നിരവധി മേഖലകളിൽ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാൽ യാത്രക്കാർ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുന്ന സാഹചര്യത്തിൽ അവർക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നതായിരിക്കും.
അപ്ഗ്രേഡുകൾ നടത്തുക: ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ, മുഴുവൻ തുകയും റീഫണ്ടായി ലഭിക്കാനായി നിങ്ങൾക്ക് നിങ്ങളുടെ ടിക്കറ്റുകൾ അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
എയർലൈനുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ വാങ്ങിയാൽ: എയർലൈനുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്ന ടിക്കറ്റുകൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ സൗജന്യ അപ്ഗ്രേഡുകൾ ലഭിക്കാറുണ്ട്. ആയതിനാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്ന ഫ്ലൈറ്റ് ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ, വളരെ കുറഞ്ഞ തുക മാത്രം റദ്ദാക്കൽ ഫീസായി നൽകിയാൽ മതിയാകും.
ടിക്കറ്റ് ബുക്ക് ചെയ്ത്, 24 മണിക്കൂറിനുള്ളിൽ റദ്ദ് ചെയ്‌താൽ: യാത്ര ചെയ്യാനായി നിങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അവ റദ്ദ് ചെയ്‌താൽ റദ്ദാക്കൽ ഫീസുകൾ നൽകുന്നത് ഒഴിവാക്കാം. നിശ്ചിത പുറപ്പെടൽ സമയത്തിന് കുറഞ്ഞത് 7 ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത് റദ്ദ് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമേ ഈ സൗജന്യം ലഭിക്കൂ.
എയർലൈനുകളുടെ നിയന്ത്രണങ്ങൾക്ക് അതീതമായ കാലാവസ്ഥ പ്രശ്നങ്ങൾ, എയർ ട്രാഫിക്കിലെ മാറ്റങ്ങൾ, വിമാനത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണം എയർലൈനുകൾ ഫ്ലൈറ്റ് റദ്ദ് ചെയ്താൽ നിങ്ങൾക്ക്, തീർച്ചയായും മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്നതാണ്. ഇപ്രകാരം എയർലൈനുകൾ ഫ്ലൈറ്റുകൾ റദ്ദ് ചെയ്താൽ യാത്രക്കാർക്ക് ഒരു ബദൽ ഫ്ലൈറ്റ് അല്ലെങ്കിൽ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. അവരുടെ യഥാർത്ഥ ഫ്ലൈറ്റിനായി എയർപോർട്ടിൽ റിപ്പോർട്ട് ചെയ്ത യാത്രക്കാർ, ഇതര ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ പ്രസ്തുത എയർലൈൻ യാത്രക്കാർക്ക്, വിശ്രമ സൗകര്യവും ഭക്ഷണവും നൽകേണ്ടതാണ്. ഇതൊക്കെയാണ് സാധാരണയായി എയർലൈനുകൾ ഫ്ലൈറ്റ് റദ്ദ് ചെയ്യുമ്പോൾ യാത്രക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ.
മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ സംഭവിക്കുമ്പോൾ സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്ന യാത്രകൾ പോലും മാറ്റി വയ്‌ക്കേണ്ടതായി വരുന്നു. അപ്രതീക്ഷിത സംഭവങ്ങൾ കാരണം ടിക്കറ്റുകൾ റദ്ദ് ചെയ്യേണ്ടി വരുമ്പോൾ പല സാമ്പത്തിക തിരിച്ചടികളും നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. ഈ സാമ്പത്തിക തിരിച്ചടികൾ ഒഴിവാക്കി മുഴുവൻ തുകയും റീഫണ്ടായി ലഭിക്കാൻ എന്തൊക്കെ പൊടിക്കൈകൾ സ്വീകരിക്കാം എന്നാണ് ഇവിടെ വ്യക്തമാക്കിയത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ തന്നെ, റദ്ദാക്കൽ സാഹചര്യം മുന്നിൽക്കണ്ടാൽ മാത്രമേ മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്ന രീതിയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. ഫ്ലൈറ്റ് ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ മുഴുവൻ തുകയും റീഫണ്ടായി പ്രതീക്ഷിക്കുന്നവർ ഈ നുറുങ്ങുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.