ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റേയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എന്ന ഇന്ത്യൻ എയർലൈൻസ്. 2013 ൽ പ്രവർത്തനം ആരംഭിച്ച വിസ്താര ആഭ്യന്തര സർവീസുകൾക്ക് പുറമെ അന്താരാഷ്ര സർവീസുകളും നടത്തുന്നുണ്ട്. ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ വിവിധ 50 ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്കാണ് ഇവർ യാത്രക്കാരുമായി പറക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ യാത്രക്കാർക്കിടയിൽ അഭേദ്യമായ സ്ഥാനം പിടിക്കാൻ ഈ എയർലൈൻസിന് കഴിഞ്ഞത് അവരുടെ മികച്ച സേവനം കൊണ്ട് മാത്രമാണ്. യാത്രക്കാർക്കായി വളരെ മികച്ച ക്യാബിൻ സൗകര്യങ്ങളാണ് വിസ്താര ഒരുക്കിയിരിക്കുന്നത്. വിസ്താരയുടെ ക്യാബിനുകളിൽ ഭക്ഷണസൗകര്യം ഒരുക്കിയിട്ടുണ്ടോ, അവരുടെ എല്ലാ ക്ലാസ്സിലും ഒരുപോലുള്ള സേവനം ആണോ ലഭിക്കുന്നത്, അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ ഭക്ഷണം നൽകുന്നുണ്ടോ തുടങ്ങി, യാത്രക്കാർ അറിയാൻ ആഗ്രഹിക്കുന്ന സുപ്രധാന വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആത്യന്തികമായ ഭക്ഷണ അനുഭവം കൂടാതെ ഒരു ഫ്ലൈറ്റ് യാത്രകളും പൂർണ്ണമാകുന്നില്ല. ഈ ചിന്ത ഉൾക്കൊണ്ടുകൊണ്ട് യാത്രയിലെ പൂർണ്ണത യാത്രക്കാർക്ക് നൽകാൻ മിയ്ക്ക എയർലൈനുകളും അവരുടെ ഫ്ലൈറ്റുകളിൽ ഭക്ഷണം വിളമ്പുന്നുണ്ട്. അത്കൊണ്ട് തന്നെ, വിസ്താര അവരുടെ ഫ്ലൈറ്റുകളിൽ എല്ലാ ക്യാബിൻ ക്ലാസ്സുകളിലും ഭക്ഷണം വിളമ്പുന്നുണ്ട്. യാത്രക്കാർക്ക് രുചികരമായ ഭക്ഷണം നൽകുന്നതിനായി വിസ്താരയുടെ ക്രൂ അംഗങ്ങൾ അശ്രാന്ത പരിശ്രമമാണ് കാഴ്ച വയ്ക്കുന്നത്. ഓരോ ദിവസവും പ്രത്യേക വൈവിധ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണം യാത്രക്കാർക്ക് നൽകാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെ, വിസ്താരയിലെ യാത്രക്കാർക്ക്, ഓരോ ദിവസം പുതിയ രുചി വൈവിധ്യങ്ങൾ ആണ് ആസ്വദിക്കാൻ കഴിയുക. ഇത് കൂടാതെ പ്രത്യേക അന്താരാഷ്ട്ര റൂട്ടുകളിൽ, ഭക്ഷണത്തിനു പുറമെ, തെരെഞ്ഞെടുത്ത വിപുലമായ മദ്യ ശേഖരത്തിൽ നിന്നുള്ള മദ്യവും വിളമ്പുന്നുണ്ട്. യാത്രക്കാർക്ക് മികച്ച രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ വിസ്താരയുടെ ഫ്ലൈറ്റുകളിൽ സാധിക്കുന്നു.
ടിക്കറ്റുകളുടെ നിരക്കുകളിൽ ഉള്ള വ്യത്യാസം, ഫ്ലൈറ്റുകളിൽ വിളമ്പുന്ന ഭക്ഷണത്തെയും ബാധിക്കുന്നു. നിരക്കുകളിൽ വ്യത്യാസം എങ്ങനെ ഭക്ഷണത്തെ ബാധിക്കുന്നു എന്ന് നോക്കാം.
ക്യാബിൻ ക്ലാസ്സുകളിൽ അനുവദിക്കുന്ന ഭക്ഷണത്തിനു പുറമെ പ്രത്യേക മീലുകളും വിസ്താരയുടെ ഫ്ലൈറ്റുകളിൽ ലഭ്യമാണ്. യാത്രക്കാരുടെ പ്രത്യേക ആവശ്യങ്ങളും പരിഗണകളും മാനിച്ചാണ് സ്പെഷ്യൽ മീൽ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്പെഷ്യൽ മീൽ സേവനം ലഭിക്കുന്നതിന് പ്രത്യേകം തുക അടയ്‌ക്കേണ്ടതാണ്. ആഭ്യന്തര ഫ്ലൈറ്റുകളിലും അന്താരാഷ്ട്ര ഫ്ലൈറ്റുകളിലും സ്പെഷ്യൽ മീൽ സേവനം ലഭിക്കും. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. മാനേജ് മൈ ബുക്കിംഗ് ഓപ്ഷൻ ഉപയോഗിച്ചാണ് സ്പെഷ്യൽ മീലുകൾ ബുക്ക് ചെയ്യേണ്ടത്. ആഭ്യന്തര ഫ്ലൈറ്റുകളിൽ യാത്ര പുറപ്പെടുന്നതിനു 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ യാത്ര പുറപ്പെടുന്നതിനു 24 മണിക്കൂർ മുൻപും മീലുകൾ ബുക്ക് ചെയ്യേണ്ടതാണ്. ബേബി മീൽ, ചൈൽഡ് മീൽ, വെജിറ്റേറിയൻ മീൽ, നോൺ വെജിറ്റേറിയൻ മീൽ, ഡയറ്ററി വെജിറ്റേറിയൻ മീൽ എന്നിങ്ങനെ വിപുലമായ സ്പെഷ്യൽ മീൽ ഓപ്‌ഷനുകൾ വിസ്താരയുടെ ഫ്ലൈറ്റുകളിൽ ലഭ്യമാണ്.
യാത്രക്കാരുടെ സുഖപ്രദമായ യാത്ര ലക്‌ഷ്യം വയ്ക്കുന്ന വിസ്താരയുടെ, അന്താരാഷ്‌ട്ര വിമാനങ്ങളിൽ, യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. യാത്രക്കാർ തെരഞ്ഞെടുക്കുന്ന വിവിധ ക്ലാസ്സുകളുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഏത് തരത്തിലുള്ള മെനുവാണ് യാത്രക്കാർക്ക് നൽകേണ്ടത് എന്ന തീരുമാനിക്കപ്പെടുന്നത്.
വിസ്താര ഒരു ഫുൾ സർവീസ് എയർലൈൻസ് ആണ്. അതുകൊണ്ട് യാത്രക്കാരന്റെ താല്പര്യത്തിന് അനുസരിച്ച്, വെജിറ്റേറിയൻ ഭക്ഷണമോ നോൺ വെജിറ്റേറിയൻ ഭക്ഷണമോ തെരഞ്ഞെടുക്കാം. സാധാരണയായി വിസ്താരയുടെ ഇക്കോണമി ക്ലാസ്സുകളിൽ ചോറ്, രണ്ട് കറികൾ, ബണ്ണും ബട്ടറും, ഒരു മധുരപലഹാരം, ഒരു കുപ്പി വെള്ളം, യാത്രക്കാരന്റെ താൽപ്പര്യം അനുസരിച്ച് ചായ അല്ലെങ്കിൽ കാപ്പി ഇതിൽ ഏതെങ്കിലുമോ ഉൾപ്പെടുന്ന ഭക്ഷണ മെനുവാണ് നൽകുന്നത്. എല്ലാ എയർലൈൻസുകളും വളരെ പരിമിതമായ അളവിൽ ആണ് ഫ്ലൈറ്റുകളിൽ വെള്ളം നൽകുന്നത്. വിസ്താര ഒരു ഫുൾ സർവീസ് എയർലൈൻസ് ആയതുകൊണ്ട്, ഭക്ഷണവും വെള്ളവും സൗജന്യമായിരിക്കും. എങ്കിൽ കൂടിയും, ടിക്കറ്റുകളുടെ നിരക്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഭക്ഷണവും വ്യത്യാസപ്പെടാം.
വിസ്താരയുടെ ഫ്ലൈറ്റുകളിൽ ഭക്ഷണം വിളമ്പുന്നതിനെ കുറിച്ചതാണ് മുകളിൽ വിവരിച്ചത്. വിവിധ ക്യാബിൻ ബ്രാൻഡുകളെ അടിസ്ഥാനമാക്കിയാണ്, എന്തൊക്കെ ഭക്ഷണമാണ് വിളമ്പേണ്ടത് എന്ന് തീരുമാനിക്കപ്പെടുന്നത്. ടിക്കറ്റ് നിരക്കുകൾ കൂടുതലുള്ള ക്ലാസ്സുകളിൽ വിപുലമായ ഭക്ഷണമെനുകളും തെരെഞ്ഞെടുത്ത ബ്രാൻഡിലുള്ള മദ്യവുമൊക്കെയാണ് വിളമ്പുന്നത്. വിസ്താര ഒരു ഫുൾ സർവീസ് എയർലൈൻസ് ആയതുകൊണ്ട്, ഫ്‌ളൈറ്റുകളിൽ ഭക്ഷണം, വെള്ളം മുതലായവ നൽകുന്നുണ്ട്. വിസ്താരയുടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിൽ ഭക്ഷണം വിളമ്പുന്നുണ്ട്. അവരുടെ ഇക്കോണമി ലൈറ്റ് ക്ലാസ്സിൽ ഒഴികെ മറ്റെല്ലാ ക്ലാസ്സ് ബ്രാൻഡുകളിലും ഭക്ഷണം വിളമ്പുന്നുണ്ട്.