കുട്ടികളുമായുള്ള യാത്ര വളരെ അധികം ആവേശകരവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. കുടുംബമായി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഒട്ടുമിയ്ക്ക ആളുകൾക്കും ഉണ്ടാകുന്ന സംശയം ആണ് മുതിർന്നവരുടെ ടിക്കറ്റുകളിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ കഴിയുമോ എന്നത്. കൂടുതൽ ആശയ കുഴപ്പങ്ങൾ ഒഴിവാക്കി ഒറ്റ വാക്കിൽ ഇതിനുള്ള വ്യക്തമായ ഉത്തരമാണ് 'ഇല്ല' എന്നുള്ളത്. കുട്ടികൾക്ക് പ്രത്യേകം ടിക്കറ്റുകൾ എടുത്ത ശേഷം മാത്രമേ ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.
രണ്ട് വയസ്സ് മുതൽ 12 വയസ്സിനു താഴെ പ്രായമുള്ളവരെയാണ് എയർലൈനുകൾ കുട്ടികളായി പരിഗണിക്കുന്നത്.
എയർലൈൻസുകൾ മുതിന്നവരുടെ ടിക്കറ്റ് നിരക്കുകളിൽ നിന്ന് വളരെ കുറഞ്ഞ തുകയാണ് കുട്ടികളുടെ ടിക്കറ്റുകൾക്കായി ഈടാക്കുന്നത്. സാധാരണയായി, മുതിർന്നവരുടെ ടിക്കറ്റ് നിരക്കുകളിൽ നിന്ന് 20 മുതൽ 33 ശതമാനം വരെ ഇളവുകൾ കുട്ടികളുടെ ടിക്കറ്റുകൾക്ക് അനുവദിക്കും.
ജനിച്ചു രണ്ട് ദിവസം പ്രായമായത് മുതൽ രണ്ട് വയസിനു താഴെയുള്ള ശിശുക്കൾക്ക് ആണ് ടിക്കറ്റുകൾ ഇല്ലാതെ ഫ്‌ളൈറ്റിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ, രക്ഷിതാക്കളുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനാൽ അവർക്കിരിക്കാൻ പ്രത്യേക സീറ്റുകൾ ആവശ്യമില്ല. അതുകൊണ്ട് തന്നെ ടിക്കറ്റില്ലാതെ രക്ഷിതാക്കളുടെ ടിക്കറ്റിൽ യാത്ര ചെയ്യാൻ ശിശുക്കൾക്ക് അനുമതി ഉണ്ട്. ഇത്തരത്തിൽ ഒരു മുതിർന്ന വ്യക്തിക്ക് ഒരു ശിശുവിനെ മാത്രമേ യാത്ര ചെയ്യിക്കാൻ അനുവാദം ഉള്ളു. ഒന്നിലധികം ശിശുക്കളുമായി യാത്ര ചെയ്യേണ്ടി വന്നാൽ രണ്ടാമത്തെ കുഞ്ഞിന് പ്രത്യേക സീറ്റ് വാങ്ങേണ്ടതാണ്.
സുരക്ഷാ കാരണങ്ങളാൽ ജനിച്ച് 2 ദിവസം പ്രായമായത് മുതൽ രണ്ട് വയസ്സിൽ താഴെ ഉള്ള കുഞ്ഞുങ്ങളെയാണ് ശിശുക്കളായി കണക്കാക്കുന്നത്.
2 വയസുവരെ പ്രായമുള്ള ശിശുക്കൾ, മാതാപിതാക്കളുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്താലും മുതിർന്ന വ്യക്തിയുടെ ടിക്കറ്റ് നിരക്കിന്റെ 10% അധികം തുകയും കൂടാതെ നികുതിയും ഈടാക്കുന്നതാണ്.
ശിശുക്കളുടെ വിമാനയാത്ര ചെയ്യുമ്പോൾ ചെക്ക്-ഇൻ സമയത്ത് അവരുടെ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ എയർലൈൻസുകൾ അംഗീകരിക്കുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെയാണെന്ന് ചുവടെ കൊടുക്കുന്നു. താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതേണ്ടത് അനിവാര്യമാണ്.
ശിശുവിന്റെ വയസ്സ് തെളിയിക്കാൻ ആവശ്യമായ സാധുവായ തിരിച്ചറിയൽ രേഖകൾ ഹാജരാകാത്ത പക്ഷം, ടിക്കറ്റ് ബുക്ക് ചെയ്ത ദിവസത്തിൽ ബാധകമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായിരിക്കും. സീറ്റ് ലഭ്യമാണെങ്കിൽ മാത്രം അവരെ ഫ്‌ളൈറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുകയും ഉള്ളു.
രണ്ട് വയസിനു താഴെ ഉള്ള കുഞ്ഞുങ്ങളെ ശിശുക്കളായി കണക്കാക്കുമ്പോൾ രണ്ട് വയസും അതിൽ കൂടുതലും ഉള്ള കുഞ്ഞുങ്ങളെ കുട്ടികൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ആയതിനാൽ 2 വയസുള്ള ഒരു കുഞ്ഞിന്റെ യാത്ര ചെയ്യിക്കാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ട്.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ, എയർലൈനുകൾ, അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ സാധാരണഗതിയിൽ സ്ഥിരീകരിക്കാറുണ്ട്. ഇതിനായി തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കും. അങ്ങനെ കുഞ്ഞുങ്ങളുടെ പ്രായം തിരിച്ചറിയാൻ സാധിക്കുന്നു.
സാധാരണയായി കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഉണ്ടാവാറുള്ള ഒരു സംശയമാണ്, തങ്ങളുടെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതണോ എന്നുള്ളത്. എല്ലാ എയർലൈനുകളും കുഞ്ഞുങ്ങളുടെ പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ ചെക്ക്-ഇൻ സമയത്ത് ആവശ്യപ്പെടുന്നില്ല എങ്കിലും ചില എയർലൈൻസുകൾ തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കിയിട്ടുണ്ട്. കൂടുതൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനായി, തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതുന്നതാണ് നല്ലത്. തിരിച്ചറിയൽ രേഖകൾ ഹാജരാകാത്ത പക്ഷം ചില എയർലൈൻസുകൾ, ശിശുക്കൾക്ക് പ്രത്യേകം ടിക്കറ്റുകൾ എടുക്കാൻ ആവശ്യപ്പെടാറുണ്ട്. ഇത് ധനനഷ്ടവും സമയനഷ്ടവും അതിലുപരി മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കുമെന്നുള്ളതിനാൽ, ഇത്തരം സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്.
കുട്ടികളുമായി യാത്ര ചെയ്യുന്നത് വളരെ അധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന കാര്യം ആയതിനാൽ കൃത്യമായ തയ്യറെടുപ്പുകളോടെ വേണം യാത്ര ആസൂത്രണം ചെയ്യേണ്ടത്. ആയതിനാൽ, അവർക്കാവശ്യമായ ഭക്ഷണം, എക്സ്ട്രാ വസ്ത്രങ്ങൾ, തുടയ്ക്കാനുള്ള വൈപ്പുകൾ എന്നിവ സൂക്ഷിക്കണം. വിമാനങ്ങളിൽ ദൂര യാത്രകൾ നടത്തുമ്പോൾ കുട്ടികൾ വേഗത്തിൽ വിരസരാവും എന്നതിനാൽ അവരെ ആനന്ദിപ്പിക്കാൻ കഴിവതും ശ്രമിക്കുക. എല്ലാ എയർലൈൻസുകളും കുട്ടി യാത്രക്കാരുടെ സന്തോഷകരമായ യാത്ര മുന്നിൽ കണ്ടുകൊണ്ട് നിരവധി വിനോദങ്ങൾ അവർക്കായി ഫ്‌ളൈറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. മിയ്ക്ക എയർലൈനുകളും കുട്ടികൾക്കായി പ്രത്യേക ഗെയിമുകൾ,കളറിംഗ് ബുക്കുകൾ എന്നിവയൊക്കെ നൽകുന്നുണ്ട്. എല്ലാ എയർലൈനുകളും കുട്ടികളോട് വളരെ നല്ല സമീപനം കൈക്കൊള്ളുന്നത്. അതുകൊണ്ട് ഏതെങ്കിലും സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ഒരാളുടെ സഹായം ആവശ്യമായി വന്നാൽ ഗ്രൗണ്ട് സ്റ്റാഫുകളുടെ സഹായം ആവശ്യപ്പെടാവുന്നതാണ്.
കുട്ടികളുമായുള്ള യാത്ര രക്ഷിതാക്കൾക്ക് വളരെ അധികം ആശങ്കകൾ ഉളവാക്കുന്നതാണ്. കുട്ടികളുമായി യാത്ര ചെയ്യാൻ എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം, ടിക്കറ്റുകൾ ഇല്ലാതെ യാത്ര ചെയ്യാൻ എത്ര വയസുവരെ കുട്ടികൾക്ക് കഴിയും തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിച്ചത്. കുട്ടികളുമായി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഈ വിവരങ്ങൾ പ്രയോജനപ്പെടുത്തി മികച്ച യാത്ര ആസൂത്രണം ചെയ്യാൻ സാധിക്കും.