• Feb 25, 2025

ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈൻ ആയതുകൊണ്ട് തന്നെ, ഗ്രൂപ്പ്ബുക്കിങ്ങുകൾക്ക് ഏറ്റവും മികച്ചതാണ് ഇൻഡിഗോ എയർലൈൻ.

ഒരു വലിയ ഗ്രൂപ്പിനായി ഇൻഡിഗോയുടെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഗ്രൂപ്പ് ബുക്കിങ്ങിനായുള്ള ഇൻഡിഗോയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്യുകയോ ആണ് വേണ്ടത്.

  • ഓൺലൈൻ ആയി ഗ്രൂപ്പ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ groupbooking.goindigo.in എന്ന വെബ്‌സൈറ്റ് ആണ് ഉപയോഗിക്കേണ്ടത്. 
  • വെബ്സൈറ്റ് ഓപ്പൺ ചെയ്ത്, യാത്രയുടെ രീതി തെരഞ്ഞെടുക്കുക.
  • ശേഷം എവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്യുന്നു എന്ന വിവരം സെലക്ട് ചെയ്യുക.
  • മുതിർന്നവർ എത്ര, കുട്ടികൾ എത്ര, ശിശുക്കൾ എത്ര മുതലായ വിവരങ്ങൾ നൽകുക.
  • ഗ്രൂപ്പിന്റെ രീതി തെരഞ്ഞെടുക്കുക.
  • പണമിടപാട് നടത്തുന്ന കറൻസി തെരഞ്ഞെടുക്കുക
  • ഫ്ലൈറ്റുകൾ തിരയുക.
  • അനുയോജ്യമായ ഫ്ലൈറ്റ് തെരഞ്ഞെടുക്കുക.
  • ശേഷം സ്‌ക്രീനിൽ കാണുന്ന സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് റിക്വസ്റ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • മുൻപ് രജിസ്റ്റർ ചെയ്തവർ ആണെങ്കിൽ ഇമെയിൽ അഡ്രസ്സും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്യുക.
  • പുതുതായി ബുക്ക് ചെയ്യുന്നവർ, പേരും ഫോൺ നമ്പറും മറ്റു വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക.
  • ഇത് കഴിയുമ്പോൾ ഇമെയിൽ ഐഡിയിലേയ്ക്ക് ലോഗിൻ ക്രെഡൻഷ്യൽസ് സെന്റ് ചെയ്യപ്പെടും.
  • അതുപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി, പ്രാരംഭ പേമെന്റ് നടത്തിയാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

ഇൻഡിഗോ ഗ്രൂപ്പ് ബുക്കിങ്ങിന്റെ സവിഷേതകൾ എന്തൊക്കെ?

ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഇൻഡിഗോ വാഗ്ദാനം ചെയ്യുന്ന സവിഷേതകൾ നിരവധിയാണ്. ഏഴോ അതിലധികമോ ആളുകൾ കൂട്ടമായി യാത്ര ചെയ്യുമ്പോൾ ചുവടെ നൽകിയിരിക്കുന്ന നേട്ടങ്ങൾ ആണ് അവർക്ക് ലഭിക്കുക.

  • ലഭ്യമായ നിരക്കുകളേക്കാൾ അധികം ലാഭം നൽകുന്ന രീതിയിലുള്ള കസ്റ്റമൈസ്ഡ് ഫെയർക്വോട്ട്.
  • യാത്രയ്ക്ക് 7 ദിവസം മുൻപ് വരെ പുതിയ യാത്രക്കാരെ ഉൾപ്പെടുത്താനുള്ള സൗകര്യം
  • കൂടുതൽ സൗകര്യപ്രദമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പണമടയ്ക്കാനും യാത്രക്കാരുടെ പേരുകൾ ചേർക്കാനും സഹായിക്കുന്ന ഇന്റർഫേസ്.
  • യാത്രക്കാർക്ക് സൗകര്യപ്രദമായ പേയ്‌മെന്റ് ഓപ്‌ഷനുകൾ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യം.

ഇൻഡിഗോ എയർലൈൻസിൽ ഗ്രൂപ്പ് ബുക്കിങ് നടത്തുമ്പോൾ ഉള്ള ഉപാധികളും നിബന്ധനകളും

ആഭ്യന്തര ഗ്രൂപ്പ് യാത്രകളിലും അന്താരാഷ്ട്ര ഗ്രൂപ്പ് യാത്രകളിലും പ്രത്യേകം ഉപാധികളും നിബന്ധനകളും ആണ് ഇൻഡിഗോ മുന്നോട്ട് വയ്ക്കുന്നത്.

ഇൻഡിഗോയുടെ ആഭ്യന്തര ഗ്രൂപ്പ് യാത്രകൾക്കായുള്ള നിബന്ധനകളും ഉപാധികളും

യാത്രക്കാരുടെ എണ്ണം 7-30 ഇടയിൽ ആയാൽ

  • ഒരു ബുക്കിംഗ് ഗ്രൂപ്പ് ബുക്കിംഗ് ആയി പരിഗണിക്കണം എങ്കിൽ കുറഞ്ഞത് 7 ആളുകൾ എങ്കിലും ഒരേ ദിവസം, ഒരേ ഫ്ലൈറ്റിൽ, ഒരേ സ്ഥലത്തേയ്ക്ക് യാത്ര ചെയ്തിരിക്കണം.
  • ഒന്നിലധികം ഗ്രൂപ്പ് ബുക്കിംഗ് അപേക്ഷകൾ ലഭിക്കുകയോ, ഇത്തരത്തിൽ ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നത് ഒരു ഏജന്റോ യാത്രക്കാരനോ ആണെങ്കിൽ അത്തരം ബുക്കിങ്ങുകളെ ഓവർലാപ്പിങ് ആയി കണക്കാക്കപ്പെടും. ഇത്തരത്തിലുള്ള ബുക്കിങ്ങുകളിൽ ഉദ്ധരിച്ച നിരക്കുകളെ അവഹേളിക്കുന്നതിനോ അത്തരം ഗ്രൂപ്പ് ബുക്കിംഗുകളുടെ സ്ഥിരീകരണം നിരസിക്കുന്നതിനോ ഉള്ള അവകാശം ഇൻഡിഗോയിൽ നിക്ഷിപ്തമാണ്.
  • എല്ലാ ഗ്രൂപ്പ് ബുക്കിങ്ങിനും, ആ സമയാനുബന്ധിയായ നികുതികൾ ബാധകമാണ്.
  • ബുക്കിംഗ് സമയത്തെ സീറ്റുകളുടെ ലഭ്യത അനുസരിച്ച്, ടിക്കറ്റ് നിരക്കുകൾ വ്യത്യാസപ്പെടാം.
  • ഒരു റൗണ്ട് ട്രിപ്പിന് ബാധകമായ നിരക്ക് അതേ റൗണ്ട് ട്രിപ്പിന് മാത്രമേ ബാധകമാവൂ.
  • എല്ലാ യാത്രക്കാരും സാധുവായ ഒരു തിരിച്ചറിയൽ രേഖയോടൊപ്പം അവയുടെ മുൻവശവും പിൻവശവും ഉൾപ്പെടെയുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കയ്യിൽ കരുതേണ്ടതാണ്.
  • ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തിയ ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉടമ ഗ്രൂപ്പ് യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ചെക്ക്-ഇൻ സമയത്ത് അയാൾ കാർഡ് കാണിക്കേണ്ടതാണ്.
  • ഗ്രൂപ്പ് ബുക്കിംഗ് നടത്തിയ യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു കുറഞ്ഞത് 90 മിനുട്ട് മുൻപ് എങ്കിലും ചെക്ക്-ഇന്നിനായി എയർപോർട്ടിൽ എത്തേണ്ടതാണ്.
  • ട്രാവൽ ഏജന്റുകൾ മുഖാന്തരം ഗ്രൂപ്പ് ബുക്കിങ് നടത്തുമ്പോൾ അടിസ്ഥാന നിരക്കിനേക്കാൾ 3.5% അധികം തുക ട്രാൻസാക്ഷൻ ഫീസായി നൽകേണ്ടതാണ്.
  • ഇന്ത്യൻ രൂപയിൽ അല്ലാതെ മറ്റു കറൻസികൾ ഉപയോഗിച്ച് പണമിടപാട് നടത്തുകയാണെങ്കിൽ പേയ്‌മെൻ്റ് സമയത്ത് നിലവിലുള്ള പരിവർത്തന നിരക്ക് അനുസരിച്ചായിരിക്കും ഫീസ്(കൾ) കണക്കാക്കുക.
  • ഗ്രൂപ്പ് ബുക്കിംഗ് അല്ലെങ്കിൽ റദ്ദാക്കൽ ഫീസുകൾക്കുള്ള (ബാധകമായത്) മൊത്തം തുകയുടെ 25% പ്രാഥമിക പേയ്‌മെന്റായി ഒരു ഗ്രൂപ്പ് ബുക്കിംഗ് സമയത്ത് നൽകേണ്ടതുണ്ട്. ഒരു വ്യക്തിക്ക് കുറഞ്ഞത് 1500 രൂപ എന്ന ക്രമത്തിൽ അടച്ചാണ് ബുക്കിംഗ് ചെയ്യേണ്ടത്.
  • ഫ്ലൈറ്റ് പുറപ്പെടുന്നതിന് 15 ദിവസം മുമ്പ് ബാലൻസ് പേയ്‌മെൻ്റ് അടച്ചില്ലെങ്കിൽ, ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കുകയും പ്രാരംഭ പേയ്‌മെൻ്റ് നഷ്‌ടപ്പെടുകയും ചെയ്യും.
  • മൊത്തം ബുക്കിംഗ് തുക 1,99,000 രൂപ കവിഞ്ഞാൽ ഒരു കാരണവശാലും പണമായി പേമെന്റ് സ്വീകരിക്കില്ല.
  • ഒരു ഗ്രൂപ്പ് ബുക്കിംഗുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പേരുകൾ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 7 ദിവസം മുമ്പ് നൽകിയില്ലെങ്കിൽ, ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കുകയും പാസഞ്ചർ സർവീസ് ഫീസും ഉപയോക്തൃ വികസന ഫീസും ഒഴികെ മുഴുവൻ തുകയും നഷ്ടപ്പെടുകയും ചെയ്യും.
  • യാത്രക്കാരുടെ പേരുകൾ ബുക്കിംഗ് റഫറൻസിൽ അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ, അത്തരം യാത്രക്കാരുടെ പേരുകൾ മാറ്റുന്നതിന് അനുവദിക്കില്ല.

യാത്രക്കാരുടെ എണ്ണം 31-70 ഇടയിൽ ആയാൽ

  • യാത്രക്കാരുടെ എണ്ണം 7-30 ഇടയിൽ ആയാലുള്ള അതേ നിബന്ധനകളും ഉപാധികളുമാണ് യാത്രക്കാരുടെ എണ്ണം 31-70 ഇടയിൽ ആയാലും ബാധകമായിരിക്കുന്നത്.
  • എന്നാൽ ഇത്തരം ഗ്രൂപ്പ് ബുക്കിങ്ങുകളിൽ, പ്രാഥമിക പേമെന്റ് കഴിഞ്ഞുള്ള ബാക്കി പേമെന്റ് യാത്രയ്ക്ക് 21 ദിവസങ്ങൾക്ക് മുൻപാണ് നൽകേണ്ടത്. 
  • 21 ദിവസത്തിനുള്ളിൽ പേമെന്റ് നടത്താത്ത പക്ഷം ബുക്കിംഗ് റദ്ദാക്കപ്പെടുകയും പാസഞ്ചർ സർവീസ് ഫീസും ഉപയോക്തൃ വികസന ഫീസും ഒഴികെ ബാക്കി പ്രാരംഭ പേമെന്റ് തുക നഷ്ടമാകുകയും ചെയ്യുന്നു. 

യാത്രക്കാരുടെ എണ്ണം 71-150 ഇടയിൽ ആയാൽ

  • യാത്രക്കാരുടെ എണ്ണം 71-150 ഇടയിൽ ആയാൽ ആകെ തുകയുടെ 25% പ്രാരംഭ പേമെന്റ് ആയി നൽകേണ്ടതാണ്. 
  • ആകെ ബുക്കിംഗ് ചാർജിന്റെ 50% യാത്ര പുറപ്പെടുന്നതിന് 45 ദിവസം മുൻപായി അടച്ച് തീർക്കേണ്ടതാണ്.
  • അപ്രകാരം യാത്ര പുറപ്പെടുന്നതിന് 45 ദിവസം മുൻപായി പേമെന്റ് നടത്താത്ത പക്ഷം, ബുക്കിംഗ് റദ്ദാക്കുകയും പ്രാരംഭ പേമെന്റ് മുഴുവനായും നഷ്ടമാവുകയും ചെയ്യുന്നു. 
  • ആകെ ബുക്കിംഗ് ചാർജിന്റെ 50% ബാലൻസ് തുക അടച്ചു കഴിഞ്ഞാൽ, ബാക്കി വരുന്ന 25% യാത്ര പുറപ്പെടുന്നതിന്റെ 30 ദിവസത്തിനുള്ളിൽ അടയ്ക്കണം. പേമെന്റ് നടത്താത്ത പക്ഷം ബുക്കിംഗ് റദ്ദാക്കുകയും 75% പേമെന്റ് മുഴുവനായും നഷ്ടമാവുകയും ചെയ്യുന്നു. 

യാത്രക്കാരുടെ എണ്ണം 150ൽ അധികം ആയാൽ

  • യാത്രക്കാരുടെ എണ്ണം 150ൽ അധികം ആയാൽ ആകെ തുകയുടെ 25% പ്രാരംഭ പേമെന്റ് ആയി നൽകേണ്ടതാണ്. 
  • ആകെ ബുക്കിംഗ് ചാർജിന്റെ 50% യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുൻപായി അടച്ച് തീർക്കേണ്ടതാണ്.
  • യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുൻപായി പേമെന്റ് നടത്താത്ത പക്ഷം, ബുക്കിംഗ് റദ്ദാക്കുകയും പ്രാരംഭ പേമെന്റ് മുഴുവനായും നഷ്ടമാവുകയും ചെയ്യുന്നു. 
  • ആകെ ബുക്കിംഗ് ചാർജിന്റെ 50% ബാലൻസ് തുക അടച്ചു കഴിഞ്ഞാൽ, ബാക്കി വരുന്ന 25% യാത്ര പുറപ്പെടുന്നതിന്റെ 45 ദിവസത്തിനുള്ളിൽ അടയ്ക്കണം. ഇപ്രകാരം, പേമെന്റ് നടത്താത്ത പക്ഷം ബുക്കിംഗ് റദ്ദാക്കുകയും 75% പേമെന്റ് മുഴുവനായും നഷ്ടമാവുകയും ചെയ്യുന്നു. 

ഇൻഡിഗോയുടെ അന്താരാഷ്ട്ര ഗ്രൂപ്പ് യാത്രയ്ക്കുള്ള നിബന്ധനകളും ഉപാധികളും

  • എല്ലാ ഗ്രൂപ്പ് ബുക്കിങ്ങിനും സമയാനുബന്ധിയായ നികുതികൾ ഈടാക്കുന്നതാണ്.
  • സീറ്റുകളുടെ ലഭ്യത അനുസരിച്ച്, ബുക്കിംഗ് സമയത്ത് ടിക്കറ്റ് നിരക്കുകൾ വ്യത്യാസപ്പെടാം.
  • എല്ലാ യാത്രക്കാർക്കും സാധുവായ വിസ ഉണ്ടായിരിക്കണം എന്ന് മാത്രമല്ല ഓക്കേ ടു ബോർഡ് പെർമിറ്റും ഉണ്ടായിരിക്കണം.
  • ഒന്നിലധികം ഗ്രൂപ്പ് ബുക്കിംഗ് അപേക്ഷകൾ ഒരു ഏജന്റോ യാത്രക്കാരനോ നടത്തുന്നത് ആണെങ്കിൽ അത്തരം ബുക്കിങ്ങുകളെ ഓവർലാപ്പിങ് ആയി കണക്കാക്കപ്പെടും. ഇത്തരത്തിലുള്ള ബുക്കിങ്ങുകളിൽ ഉദ്ധരിച്ച നിരക്കുകളെ അവഹേളിക്കുന്നതിനോ അത്തരം ഗ്രൂപ്പ് ബുക്കിംഗുകളുടെ സ്ഥിരീകരണം നിരസിക്കുന്നതിനോ ഉള്ള അവകാശം ഇൻഡിഗോയിൽ നിക്ഷിപ്തമാണ്.
  • ഏജന്റുകൾ വഴി നടത്തപെടുന്ന ഗ്രൂപ്പ് ബുക്കിങ്ങിന് നിശ്ചിത ടിക്കറ്റ് നിരക്കിന് പുറമെ 3.5% അധിക തുക ട്രാൻസാക്ഷൻ ഫീസായി നൽകണം. 
  • മുഴുവൻ തുകയും അടച്ച് ബുക്കിംഗ് പൂർത്തിയാകാത്ത ഗ്രൂപ്പ് ബുക്കിങ്ങുകൾ നിലനിൽക്കുമ്പോൾ, നികുതി വർധന, സർ ചാർജ് വർധന ഇവ സംഭവിച്ചാൽ യാത്രക്കാരിൽ നിന്ന് പുതിയ നിരക്ക് അനുസരിച്ചുള്ള തുക ഈടാക്കുന്നതാണ്.
  • പ്രാരംഭ പേയ്മെന്റായി ആകെ ബുക്കിംഗ് ചാർജിന്റെ 25% ആണ് അടയ്‌ക്കേണ്ടത്.
  • ഗ്രൂപ്പ് ബുക്കിങ്ങിലെ യാത്രക്കാരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ബാക്കി തുക അടയ്ക്കാനുള്ള കാലാവധി നിശ്ചയിക്കുന്നത്.
  • 30 യാത്രക്കാർ വരെ ആണെങ്കിൽ യാത്ര പുറപ്പെടുന്നതിനു 15 ദിവസത്തിനുള്ളിൽ ബാക്കി 75% തുക അടച്ചിരിക്കണം.
  • 70 യാത്രക്കാർ വരെയുള്ള ഗ്രൂപ്പുകളിൽ ബാക്കി 75%, യാത്ര പുറപ്പെടുന്നതിനു 21 ദിവസത്തിനുള്ളിൽ അടച്ചിരിക്കണം.
  • 150 യാത്രക്കാർ വരെയുള്ള ഗ്രൂപ്പുകളിലും 150 യാത്രക്കാരിൽ അധികം ഉള്ള ഗ്രൂപ്പുകളിലും യഥാക്രമം 45 ദിവസത്തിനും 60 ദിവസത്തിനും ഉള്ളിലാണ് ബാക്കി തുക അടയ്‌ക്കേണ്ടത്.
  • കൃത്യമായ സമയപരിമിതിക്കുള്ളിൽ ഈ തുക അടയ്ക്കാത്ത ഗ്രൂപ്പ് ബുക്കിങ്ങുകൾ റദ്ദാക്കപ്പെടുകയും, പ്രാരംഭ പേമെന്റ് നഷ്ടമാകുകയും ചെയ്യുന്നു.
partner-icon-iataveri12mas12visa12