നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായോ അതുമല്ലെങ്കിൽ കുടുംബാംഗങ്ങൾ ഒന്നിച്ചോ ഒരു വിനോദയാത്രയ്ക്ക് ഒരുങ്ങുകയാണോ നിങ്ങൾ? പ്രിയപ്പെട്ടവരുമായി വിനോദ യാത്രകൾ നടത്തുമ്പോൾ അവ കൃത്യമായി ആസ്വദിക്കണമെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും സഹയാത്രികരുടെ മികച്ച രീതിയിൽ ഇടപഴകാൻ കഴിയുന്നതുമായ സീറ്റുകളിൽ യാത്ര ചെയ്യാൻ കഴിയണം. യാത്രകൾ സുഖപ്രദമായി ആസ്വദിക്കാനായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട സീറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരം മിയ്ക്ക എയർലൈനുകളും അനുവദിക്കുന്നുണ്ട്. സൗജന്യമായോ അതുമല്ലെങ്കിൽ പണം അടച്ചോ നിങ്ങൾക്ക് സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. വിമാനങ്ങളിൽ സീറ്റ് അസൈൻമെന്റുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന സുപ്രധാന വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
വിമാനങ്ങളിലെ സീറ്റ് സെലക്ഷൻ പോളിസിയെക്കുറിച്ച് വിശദമാക്കുക
യാത്രക്കാരുടെ വ്യക്തിഗത താൽപ്പര്യങ്ങൾക്ക് അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം, എയർലൈനുകൾ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. പണം അടച്ചോ തികച്ചും സൗജന്യമായോ യാത്രക്കാർക്ക് അവരവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ പരിഗണിച്ച് കൊണ്ട് ഫ്ലൈറ്റുകളിൽ സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. സീറ്റ് അസൈൻമെന്റുമായി ബന്ധപ്പെട്ട് എയർലൈനുകൾ പിന്തുടരുന്ന പോളിസികൾ ഏതൊക്കെ എന്ന് ചുവടെ നൽകുന്നു.
- അടിസ്ഥാന ഇക്കോണമി ക്ലാസ്സുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സൗജന്യമായി സീറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരം മിയ്ക്ക എയർലൈനുകളും അനുവദിക്കുന്നില്ല. യാത്രക്കാർക്ക് സീറ്റുകൾ തെരെഞ്ഞെടുക്കണമെങ്കിൽ, തെരഞ്ഞെടുക്കുന്ന സീറ്റുകളുടെ സ്വഭാവം അനുസരിച്ച്, അധിക തുക ഈടാക്കുന്നതാണ്.
- പ്രീമിയം ഫെയർ ക്ലാസ്സുകളിൽ, ബുക്കിംഗ് സമയത്ത് യാത്രക്കാർക്ക് ഇഷ്ടപ്പെട്ട സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. സീറ്റുകളുടെ ലഭ്യത അനുസരിച്ചാണ് സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.
- എയർലൈനുകളുടെ ഫ്രീക്വന്റ് ഫ്ലയർ സ്റ്റാറ്റസ് ഉള്ള യാത്രക്കാർക്കും മൈൽസ് പോയിന്റുകൾ ഉള്ളവർക്കും അപ്‌ഗ്രേഡിലൂടെ സൗജന്യമായി സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
- കുട്ടികൾ ഉൾപ്പെടെ കുടുംബമായി യാത്രകൾ ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
- തീർത്ഥാടനം, ബിസിനസ് ആവശ്യങ്ങൾ, വിനോദ യാത്രകൾ മുതലായ ആവശ്യങ്ങൾക്കായി ഗ്രൂപ്പ് ബുക്കിങ്ങുകൾ നടത്തുന്ന യാത്രക്കാർക്ക് അടുത്തടുത്ത സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
- വളർത്ത് മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഫ്ലൈറ്റുകളിൽ മുൻ നിരയിലെ സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നതല്ല. അത്തരം യാത്രക്കാർക്ക് ഫ്ലൈറ്റുകളുടെ ഏറ്റവും പുറകിലെ നിരകളിലായി എയർലൈനുകൾ തന്നെ സീറ്റുകൾ അനുവദിക്കുന്നതായിരിക്കും.
- ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ രേഖകൾ ഹാജരാക്കുന്ന പക്ഷം സീറ്റുകൾ അനുവദിക്കുന്നതായിരിക്കും.
- ഫ്ലൈറ്റ് യാത്രകൾ നടത്തുന്ന ഗർഭിണികളായ സ്ത്രീകൾക്കും സുഖപ്രദമായി യാത്രകൾ ആസ്വദിക്കാനായി ഇഷ്ടപ്പെട്ട സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നു.
- ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉള്ളതോ പെട്ടെന്ന് അനങ്ങാൻ ബുദ്ധിമുട്ടുള്ളവരോ ആയ യാത്രക്കാർ, വ്യക്തമായ കാഴ്ച, കേൾവി വൈകല്യങ്ങൾ ഉള്ള ആളുകൾ, പ്രായക്കൂടുതലുള്ളതും രോഗാവസ്ഥയിൽ ഉള്ളതുമായ ആളുകൾ, കുട്ടികൾ എന്നിവർക്ക് എക്സിറ്റ് റോ സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നതല്ല.
- ആദ്യം ചെക്ക്-ഇന്നിനായി എത്തുന്ന യാത്രക്കാർക്ക് മുൻനിരയിലെ സീറ്റുകളും വൈകിയെത്തുന്നവർക്ക് പുറകിലോട്ടുള്ള സീറ്റുകളും ആണ് അനുവദിക്കുന്നത്.
വിമാനങ്ങളിൽ എനിക്ക് എന്റെ സീറ്റുകൾ എങ്ങനെ തെരഞ്ഞെടുക്കാൻ സാധിക്കും?
ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്തോ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷമോ സീറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരം യാത്രക്കാർക്ക് ഉണ്ട്. യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി തെരെഞ്ഞെടുത്ത ഫെയർ ക്ലാസ്സുകളുടെ അടിസ്ഥാനത്തിൽ, സീറ്റുകളുടെ ലഭ്യത കൂടി പരിഗണിച്ചാണ് വിമാനങ്ങളിൽ സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ രീതിയിൽ സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. സീറ്റുകൾ തെരെഞ്ഞെടുക്കാനായി എന്തൊക്കെ നടപടികൾ പിന്തുടരണമെന്ന് ചുവടെ നൽകുന്നു.
ഓൺലൈൻ ആയി സീറ്റുകൾ തെരഞ്ഞെടുക്കുന്ന രീതി
ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോഴോ, ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷമോ യാത്രക്കാർക്ക് സീറ്റുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്ന് യാത്രക്കാർക്ക് സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
- നിങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്ത എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് മാനേജ് ബുക്കിംഗ് ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
- ബുക്കിങ് റെഫറൻസ് നമ്പറും പേരിന്റെ അവസാനനാമവും നൽകിയ ശേഷം ചേഞ്ച് ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
- തുടർന്ന് നിങ്ങൾ ബുക്ക് ചെയ്ത ഫ്ലൈറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാൻ സാധിക്കുന്നു.
- സീറ്റുകൾ തെരെഞ്ഞെടുക്കാനായി സീറ്റ് സെലക്ഷൻ ടാബിൽ ക്ലിക്ക് ചെയ്യുക.
- സീറ്റ് സെലക്ഷൻ ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് സീറ്റ് മാപ്പ് ദൃശ്യമാകും.
- ലഭ്യമായ സീറ്റുകളും അവ ബുക്ക് ചെയ്യുന്നതിന് അടയ്‌ക്കേണ്ട തുകയും നിങ്ങൾക്ക് സ്‌ക്രീനിൽ നൽകുന്നതായിരിക്കും.
- നിങ്ങളുടെ വ്യക്തി താൽപ്പര്യങ്ങൾ തൃപ്തിപ്പെടുത്തുന്ന സീറ്റുകൾ തെരഞ്ഞെടുക്കുക.
- തുടർന്ന് മെയ്ക്ക് പേമെന്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് സീറ്റ് സെലക്ട് ചെയ്യാൻ ആവശ്യമായ തുക അടച്ച ശേഷം സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്.
- പ്രീമിയം ഫെയർ ക്ലാസുകൾ ആണെങ്കിൽ സീറ്റുകൾ സൗജന്യമായി തന്നെ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
ഓഫ്‌ലൈൻ ആയി സീറ്റുകൾ തെരഞ്ഞെടുക്കുന്ന തീയതി
എയർപോർട്ടുകളിൽ ചെക്ക്-ഇൻ ചെയ്യുന്ന സമയത്തും നിങ്ങൾക്ക് സീറ്റുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അധിക ഫീസുകൾ നൽകിയോ അല്ലാതെയോ നിങ്ങൾക്ക് സീറ്റുകൾ തെരഞ്ഞെടുക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ചെക്ക്-ഇന്നിനായി എയർപോർട്ടിൽ എത്തുമ്പോൾ എയർലൈൻ ഉദ്യോഗസ്ഥനോട് നിങ്ങളുടെ ആവശ്യം ബോധിപ്പിച്ച സീറ്റുകൾക്കായി അഭ്യർഥിച്ചാൽ മതിയാകും.
- കഴിവതും പരമാവധി നേരത്തെ എയർപോർട്ടിൽ എത്തുക എന്നത് ഈ രീതിയിൽ സീറ്റുകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ അധികം പ്രാധാന്യം കൽപ്പിക്കുന്നു. കാരണം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് എയർലൈനുകൾ സീറ്റുകൾ അനുവദിക്കുന്നത്.
- ആയതിനാൽ നേരത്തെ ചെക്ക്-ഇന്നിനായി എത്തുമ്പോൾ എയർലൈൻ ഉദ്യോഗസ്ഥരോട് നിങ്ങളുടെ താൽപ്പര്യം അറിയിച്ചാൽ, അത്തരം സീറ്റുകൾ ലഭ്യമാണെങ്കിൽ അവ നിങ്ങൾക്ക് അനുവദിക്കപ്പെടും.
- ഉയരക്കൂടുതലുള്ള യാത്രക്കാർ, ഗർഭിണികൾ എന്നിവർക്ക് ഒക്കെ പ്രത്യേക പരിഗണനയുടെ പുറത്ത് അധിക തുക ഒന്നും തന്നെ ഈടാക്കാതെ അധിക ലെഗ്‌റൂം സീറ്റുകൾ അനുവദിക്കുന്നുണ്ട്.
- എയർലൈനുകളുടെ ഫ്രീക്വന്റ് ഫ്ലയർ സ്റ്റാറ്റസുകൾ ഉള്ള യാത്രക്കാർക്കും എയർപോർട്ടിൽ വച്ച് സൗജന്യമായി സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
സീറ്റുകൾ തെരഞ്ഞെടുക്കുന്നതിന് എത്ര തുക നൽകേണ്ടതായി വരുന്നു?
യാത്ര ചെയ്യാനായി നിങ്ങൾ തെരഞ്ഞെടുക്കുന്ന ഫെയർ ക്ലാസ്, യാത്ര ചെയ്യുന്ന റൂട്ട്, തെരഞ്ഞെടുക്കുന്ന സീറ്റുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സീറ്റ് സെലക്ഷൻ ചാർജുകൾ ഈടാക്കുന്നത്. എക്സിറ്റ് റോ, ഇടനാഴി, വിൻഡോ സീറ്റുകൾ, ഫ്രണ്ട് ഡോറിനു സമീപമുള്ള സീറ്റുകൾ ഇവ പൊതുവെ യാത്ര ചെയ്യാൻ ഏറ്റവും മികച്ച സീറ്റുകൾ ആയതിനാൽ തന്നെ ഈ സീറ്റുകൾ തെരെഞ്ഞെടുക്കുന്നതിനായി അധിക തുക നൽകേണ്ടി വരുന്നു. എന്നാൽ റിവാർഡ് പോയിന്റുകൾ ഉള്ളവർ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്കിംഗ് നടത്തുന്നവർ, ഫ്രീക്വന്റ് ഫ്ലയർ സ്റ്റാറ്റസ് ഉള്ളവർ എന്നിവർക്ക് സീറ്റുകൾ സൗജന്യമായി തെരഞ്ഞെടുക്കാൻ സാധിച്ചേയ്ക്കും.
ഉപസംഹാരം
ഫ്ലൈറ്റ് യാത്രകളിൽ സീറ്റുകൾ തെരെഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവിധ എയർലൈൻ പോളിസികളെക്കുറിച്ചാണ് മുകളിൽ വിവരിച്ചത്. സീറ്റുകൾ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ, സൗജന്യമായി സീറ്റ് സെലക്ഷൻ അനുവദിക്കുന്ന വിഭാഗങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ചും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് സെലക്ഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർക്ക് അതാത് എയർലൈനുകളുടെ കസ്റ്റമർ കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.