വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ വിൻഡോ സീറ്റുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും അധികവും. പ്രായമായവരെ സംബന്ധിച്ച് ഇടനാഴിയിലെ സീറ്റുകളോ മുൻ വരികളിലെ സീറ്റുകളോ ആവും അവർക്ക് താൽപ്പര്യം. പക്ഷെ, എല്ലായിപ്പോഴും, യാത്ര ചെയ്യാൻ അവരവർക്ക് ഇഷ്ടപ്പെട്ട സീറ്റുകൾ ലഭിക്കണം എന്ന് നിർബന്ധമില്ല. ഇത്തരം സാഹചര്യം ഒഴിവാക്കാനും നമുക്ക് ഇഷ്ടം ഉള്ള സീറ്റുകളിൽ യാത്ര ചെയ്യാനും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതല്ലേ ബുദ്ധി? പക്ഷെ, ഈ സീറ്റ് എങ്ങനെ ബുക്ക് ചെയ്യും? അഥവാ നിങ്ങൾ ടിക്കറ്റ് എടുത്തപ്പോൾ ഒരു സീറ്റ് ബുക്ക് ചെയ്തു എന്നിരിക്കട്ടെ. നിങ്ങൾക്ക് അതിൽ യാത്ര ചെയ്യാൻ താല്പര്യമില്ലാതെ വന്നാൽ എന്ത് ചെയ്യും? ഇത്തരത്തിൽ സീറ്റ് തെരെഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ആശയക്കുഴപ്പങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ, അതിനെല്ലാത്തിനുമുള്ള പരിഹാരമാണ് ഇനി പറയുന്നത്. താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ, ഇനി മുതൽ ഇഷ്ടപ്പെട്ട സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ നിങ്ങൾക്കും സാധിക്കും.
എനിക്ക് ഒരു വിമാനത്തിൽ എന്റെ സ്വന്തം സീറ്റ് തെരെഞ്ഞെടുക്കാമോ?
തീർച്ചയായും തെരഞ്ഞെടുക്കാൻ സാധിക്കും. മിയ്ക്ക എയർലൈനുകളും യാത്രക്കാർക്ക് സീറ്റുകൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന സീറ്റ് മാപ്പുകൾ നൽകുന്നുണ്ട്. യാത്രക്കാർക്ക് ഈ സീറ്റ് മാപ്പുകൾ പ്രയോജനപ്പെടുത്തി, ലഭ്യമായ സീറ്റുകളിൽ നിന്ന് നിങ്ങളുടെ താല്പ്പര്യങ്ങൾക്ക് കൂടുതൽ യോജിക്കുന്ന സീറ്റുകൾ തെരെഞ്ഞെടുക്കാവുന്നതാണ്.
സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക പണം നൽകേണ്ടി വരുമോ?
നിങ്ങളുടെ ഇഷ്ടങ്ങൾ കണക്കിലെടുത്തുകൊണ്ട് സീറ്റുകൾ തെരഞ്ഞെടുക്കാൻ, എയർലൈൻസുകൾക്ക് അധിക തുക നൽകേണ്ടതായി വരുന്നുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത്, ഇത്തരത്തിൽ നിങ്ങൾക്കിഷ്ട്ടപ്പെട്ട സീറ്റുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. എയർലൈൻസുകൾ നൽകുന്ന സീറ്റ് ചാർട്ടുകൾ ഇതിനായി പ്രയോജനപ്പെടുത്തുക. ഈ സീറ്റ് ചാർട്ടുകൾ പ്രയോജനപ്പെടുത്തി, അനുയോജ്യമായ സീറ്റുകൾ തെരെഞ്ഞെടുത്ത ശേഷം, ആ സീറ്റ് തെരഞ്ഞെടുക്കാൻ ബാധകമായ തുകയും അടച്ചെങ്കിൽ മാത്രമേ അത് നിങ്ങൾക്കായി ബുക്ക് ചെയ്യപ്പെടുകയുള്ളു.
നിങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ പ്രത്യേക താല്പര്യങ്ങൾ ഒന്നും ഇല്ല എങ്കിലും അധിക തുക നൽകി സീറ്റുകൾ വാങ്ങാൻ താൽപ്പര്യമില്ല എങ്കിലും ചെക്ക്-ഇൻ സമയത്ത് എയർലൈൻസുകൾ അനുവദിക്കുന്ന സൗജന്യ സീറ്റുകളിൽ യാത്ര ചെയ്യാവുന്നതാണ്. ചെക്ക്-ഇൻ നടപടികൾക്കായി നേരത്തെ എത്തുന്ന യാത്രക്കാർ ആവശ്യപ്പെട്ടാൽ, ലഭ്യം ആണെങ്കിൽ, നിങ്ങൾക്കിഷ്ട്ടപ്പെട്ട സീറ്റ് ലഭിക്കും. ഇതിനായി അധിക തുക നൽകേണ്ടതില്ല. ശാരീരികമായി ബുദ്ധിമുട്ടുകൾ ഉള്ളവർ, പ്രായമായവർ, ഗർഭിണികർ, അസാധാരണമായ പൊക്കം ഉള്ളവർ എന്നിവർക്ക് ചില പ്രത്യേക പരിഗണന നൽകിക്കൊണ്ട് സീറ്റുകൾ അനുവദിക്കാറുണ്ട്. ഈ അവസരങ്ങളിലും അധിക പണം അടയ്‌ക്കേണ്ടി വരുന്നില്ല.
ഫ്‌ളൈറ്റുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം എങ്ങനെയാണ് സീറ്റുകൾ തെരഞ്ഞെടുക്കേണ്ടത്?
ഫ്‌ളൈറ്റുകളിൽ എയർലൈനുകൾ അനുവദിക്കുന്ന സീറ്റുകളിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള യാത്രക്കാർക്ക് ശ്രദ്ധിക്കേണ്ട ചില പ്രധാന വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.
- നിങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്ത എയര്ലൈന്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന മാനേജ് ബുക്കിംഗ് ഓപ്ഷൻ തെരഞ്ഞെടുക്കുക.
- അതിനു ശേഷം നിങ്ങളുടെ ബുക്കിംഗ് വിവരങ്ങൾ നൽകുക.
- നിങ്ങളുടെ ടിക്കറ്റ് റിസർവേഷൻ നമ്പറും പേരിന്റെ അവസാന ഭാഗവുമാണ് ഇതിനായി ആവശ്യമുള്ളത്.
- ഈ വിവരങ്ങൾ നൽകി കണ്ടിന്യൂ ഓപ്ഷൻ നൽകുമ്പോൾ പുതിയ വിൻഡോ ഓപ്പൺ ആകുന്നു. അതിൽ സെലക്ട് സീറ്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ഇത്രയുമാകുമ്പോൾ എയർലൈൻ അവരുടെ സീറ്റ് മാപ് കാണിക്കുന്നതാണ്.
- ആ സീറ്റ് മാപ്പിൽ നിങ്ങളുടെ ഫ്ളൈറ്റിന്റെ സീറ്റ് വിവരങ്ങൾ ആയിരിക്കും ഉണ്ടാവുക.
- അതിൽ നിന്ന്, നിങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള സീറ്റുകൾ തെരഞ്ഞെടുക്കുക.
- മറ്റുള്ളവർ തെരെഞ്ഞെടുത്ത സീറ്റുകൾ വീണ്ടും തെരഞ്ഞെടുക്കാൻ യാത്രക്കാരന് സാധിക്കില്ല.
- ഒഴുവുള്ള മിച്ചം സീറ്റുകളിൽ നിന്ന്, നിങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്ന സീറ്റ് നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
- ഇത്തരത്തിൽ സീറ്റ് തെരഞ്ഞെടുക്കുന്നതിന് പ്രത്യേക തുക നൽകേണ്ടതാണ്.
- മുൻ ഭാഗത്തെ സീറ്റുകൾ ബുക്ക് ചെയ്യാൻ കൂടുതൽ തുക നൽകേണ്ടതായി വരുന്നു.
- സീറ്റുകൾ സെലക്ട് ചെയ്ത്, ആവശ്യമായ തുക അടച്ച് ബുക്ക് ചെയ്യാവുന്നതാണ്.
- ഒരിക്കൽ ബുക്ക് ചെയ്ത സീറ്റുകൾ നിങ്ങൾക് മാറ്റണം എന്നുണ്ടെങ്കിൽ അതും സാധ്യമാണ്.
- ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്താനും സീറ്റ് സെലക്ട് ചെയ്യുന്നതിനുള്ള നടപടികൾ തന്നെ സ്വീകരിച്ചാൽ മതിയാകും.
- എന്നാൽ ഒരിക്കൽ ബുക്ക് ചെയ്ത സീറ്റുകൾ റദ്ദ് ചെയ്ത് പുതിയ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് അധിക ചാർജുകൾ ഈടാക്കുന്നതായിരിക്കും.
സീറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർ മനസ്സിൽ വയ്‌ക്കേണ്ട പ്രധാന കാര്യങ്ങൾ
- ഫ്‌ളൈറ്റുകളിൽ, സീറ്റുകളോടനുബന്ധിച്ചു ചില പ്രത്യേക താൽപ്പര്യങ്ങൾ ഉള്ള വ്യക്തികൾ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാറുണ്ട്. ഇത്തരം സീറ്റുകൾ മറ്റൊരാൾക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.
- സീറ്റ് ബുക്കിംഗ് സമയത്ത് ഫ്‌ളൈറ്റുകളിൽ സൗജന്യമായി സീറ്റുകൾ അനുവദിക്കുന്നതായിരിക്കില്ല.
- ലഭ്യമായ ഒഴിവുള്ള സീറ്റുകളിൽ നിന്ന് മാത്രമേ നിങ്ങൾക്ക് സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.
- സീറ്റുകൾ ചേഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നവർ യാത്ര പുറപ്പെടുന്നതിനു കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും സീറ്റുകൾ ചേഞ്ച് ചെയ്യുക.
- ഒരിക്കൽ ബുക്ക് ചെയ്ത സീറ്റുകളിൽ മാറ്റം വരുത്തുമ്പോൾ അധിക സർവീസ് ചാർജുകൾ ഈടാക്കുന്നതായിരിക്കും.
യാത്ര ചെയ്യാൻ സീറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
യാത്ര ചെയ്യാൻ എപ്രകാരമുള്ള സീറ്റുകളാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് വളരെ അധികം സമ്മർദ്ദം ഉളവാക്കുന്ന കാര്യമാണ്. യാത്രയുടെ സ്വഭാവവും യാത്ര ചെയ്യുന്ന ദൂരവും യാത്രക്കാരന്റെ വ്യക്തി താൽപ്പര്യങ്ങളും ഒക്കെ മാനിച്ചുകൊണ്ടാവണം സീറ്റുകൾ തെരഞ്ഞെടുക്കേണ്ടത്.
- യാത്ര ചെയ്യാൻ വിൻഡോ സീറ്റ് ആണോ ഇടനാഴിയിലെ സീറ്റ് ആണോ നല്ലത് ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ പ്രയാസമാണ്.
- യാത്രക്കാരന്റെ വ്യക്തിപരമായ മുൻഗണനകളെ അടിസ്ഥാനമാക്കിയാണ് ഏത് സീറ്റ് ആണ് നല്ലത് എന്ന് തീരുമാനിക്കപ്പെടുക.
- ദൂര യാത്രകൾ ചെയ്യുന്ന സമയത്ത്, ഫ്‌ളൈറ്റുകളിൽ ഇരുന്ന് സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്ന ഒരു യാത്രക്കാരനെ സംബന്ധിച്ച് എപ്പോഴും നല്ലത് വിൻഡോ സീറ്റ് തന്നെയാണ്.
- ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹമുള്ള യാത്രക്കാരനും വിൻഡോ സീറ്റിൽ കവിഞ്ഞ മറ്റൊരു ഓപ്ഷൻ ഉണ്ടാവില്ല.
- എന്നാൽ ദൂര യാത്രകൾ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ, ഇടനാഴിയിലെ സീറ്റുകൾ തെരഞ്ഞെടുത്താൽ കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റ് നടക്കാനും ശൗചാലയങ്ങൾ ഉപയോഗിക്കാനും ഒക്കെ സാധിക്കുന്നു.
- അതിനാൽ ഈ രണ്ടിലും ഏത് സീറ്റാണ് നല്ലത് എന്നത് പൂർണ്ണമായും യാത്രക്കാരന്റെ താല്പര്യത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
- യാത്ര ചെയ്യാൻ മുന്നിലാണോ പുറകിലാണോ നല്ലത് എന്നതും വളരെ പ്രസക്തമായ ചോദ്യം ആണ്.
- സാധാരണയായി ഫ്‌ളൈറ്റുകളുടെ മുൻ ഭാഗത്ത് യാത്ര ചെയ്യുന്നതാണ് കൂടുതൽ നല്ലത്.
- അധികം ശബ്ദം ഇല്ലാതെ ശാന്തമായി യാത്ര ചെയ്യാൻ സാധിക്കുന്നു എന്ന് മാത്രമല്ല, ലാൻഡിംഗ് കഴിയുമ്പോൾ വേഗം പുറത്ത് ഇറങ്ങാനും എപ്പോളും മുന്നിലത്തെ സീറ്റുകളാണ് നല്ലത്.
- ബൾക്ക് ഹെഡ് സീറ്റുകൾ യാത്രയ്ക്കായി തെരെഞ്ഞെടുക്കാതിരിക്കുക.
- ഗാലറി, ബാത്റൂമുകൾ ഇവയുടെ സമീപമുള്ള സീറ്റുകളും ദൂര യാത്രയ്ക്കായി തെരെഞ്ഞുക്കുന്നത് ഒഴിവാക്കുക. ഈ ഭാഗങ്ങൾ എപ്പോഴും തിരക്ക് ഉള്ളവയും രൂക്ഷമായ ഗന്ധമുള്ളവയും ആയതിനാലാണ് അവ ഒഴിവാക്കാൻ നിർദേശിക്കുന്നത്.
- എക്സിറ്റ് ഡോറുകളുടെ സമീപമുള്ള വിൻഡോ സീറ്റുകൾ കാഴ്ചകൾ ആസ്വദിക്കാൻ അത്ര സുഖപ്രദമല്ല. കൂടാതെ ഇത്തരം സീറ്റുകൾ യാത്രയ്ക്ക് തെരഞ്ഞെടുത്താൽ സീറ്റിനടിയിൽ ലഗേജുകൾ സൂക്ഷിക്കാനും സാധിക്കില്ല.
ഉപസംഹാരം
ഒരു യാത്ര ശരിയായി ആസ്വദിക്കാൻ ആവുന്നത്, മനസ്സിന് ഇണങ്ങുന്ന സീറ്റുകളിൽ യാത്ര ചെയ്യുമ്പോഴാണ്. വിമാനത്തിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ താല്പര്യങ്ങളാവും ഉണ്ടായിരിക്കുക. അവരവരുടെ താൽപ്പര്യങ്ങൾ മനസിലാക്കിയുള്ള സീറ്റ് തെരെഞ്ഞെടുക്കൽ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ യാത്രക്കാരനെ സഹായിക്കും. സീറ്റുകൾ തെരഞ്ഞെടുക്കാൻ, യാത്രക്കാരനെ സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ ആണ് മുകളിൽ വിവരിച്ചത്. സുഖപ്രദമായ യാത്രയ്ക്കായി ഒരോ യാത്രക്കാർക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.