വളരെ വേഗമേറിയതും എന്നാൽ ഏറ്റവും ചെലവ് കൂടിയ യാത്രമാർഗ്ഗമാണ് വായുമാർഗ്ഗം. അത്യാവശ്യ സാഹചര്യങ്ങളിൽ യാത്ര ചെയ്യാൻ, വായുമാർഗ്ഗം ആശ്രയിക്കേണ്ടി വരുന്ന യാത്രക്കാരുടെ മനസ്സിലെ ആദ്യ ചോദ്യം, ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ യാത്ര ചെയ്യാം എന്നതായിരിക്കും. ചെലവ് കുറഞ്ഞ രീതിയിൽ ടിക്കറ്റുകൾ ലഭിക്കാനുള്ള അന്വേഷണത്തിടയിൽ നിങ്ങൾക്ക് പലരിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളും കേൾക്കാൻ ഇട വന്നേയ്ക്കാം. ചിലർ ബുധനാഴ്ച 12:01 a.m.നു ബുക്ക് ചെയ്‌താൽ നല്ല ഇളവിൽ ടിക്കറ്റുകൾ ലഭിക്കും എന്ന് പറയുമ്പോൾ മറ്റു ചിലർ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബുക്ക് ചെയ്‌താൽ ഏറ്റവും വിലക്കുറവിൽ ടിക്കറ്റുകൾ ലഭിക്കും എന്ന് പറയും. ഇങ്ങനെ ഉള്ള കിംവദന്തികൾക്ക് യാതൊരു വിധ പഞ്ഞവും ഉണ്ടാവില്ല. പക്ഷെ, ഇതിലെ സത്യാവസ്ഥ മനസിലാക്കിരിക്കേണ്ടത് അത്യാവശ്യമാണ്. എയർലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏറ്റവും മികച്ച സമയം ഏതാണ് എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
ചില പ്രത്യേക ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും എന്ന് ഒരു മിഥ്യാധാരണ വ്യാപകമായി നിലനിൽക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഗവേഷണങ്ങൾ ഇത് തികച്ചും തെറ്റായ ആരോപണം ആണെന്ന് തെളിയിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി അത്തരത്തിൽ ഒരു മാന്ത്രിക ദിനവും ഇല്ല. ദിവസം ഏതായലും, യാത്രയ്ക്ക് അധികനാൾ മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്യുക എന്നതാണ് കുറഞ്ഞ തുകയ്ക്ക് ടിക്കറ്റുകൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പവഴി.
ആഭ്യന്തര യാത്രകൾ ആണെങ്കിൽ കുറഞ്ഞത് മൂന്നോ നാലോ മാസം മുൻപ് ബുക്ക് ചെയ്യുന്നതും അന്താരാഷ്ട്ര യാത്രകൾ ആണെങ്കിൽ നാലോ അഞ്ചോ മാസം മുൻപ് ബുക്ക് ചെയ്യുന്നതുമാണ് ഏറ്റവും നല്ലത്. യാത്ര ചെയ്യുന്ന ദിവസത്തെയും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന റൂട്ടിനെയും ഒക്കെ അടിസ്ഥാനമാക്കിയാണ് സാധാരണയായി ടിക്കറ്റ് നിരക്കുകൾ വ്യത്യാസപ്പെടുന്നത്. ഏറ്റവും മികച്ച ഫ്ലൈറ്റുകൾ യാത്രക്കാർക്ക് ഉറപ്പ് നൽകുന്ന ഒരു പ്രത്യേക ദിവസം ഇല്ല.
അത്യാവശ്യം തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ബുദ്ധിപൂർവ്വം ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുകയാണ് മികച്ച ഡീലുകൾ ലഭിക്കാൻ സഹായകമാകുന്നത്. അതി ശൈത്യം കഴിഞ്ഞാണ് വസന്തകാലം എന്നതിനാൽ നിരവധി ആളുകൾ വസന്തകാലം ആഘോഷമാക്കാൻ കാത്തിരിക്കുന്നുണ്ടാവും.
വേനൽക്കാലം ആസ്വദിക്കാനായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്ന യാത്രക്കാരുടെ എണ്ണം നിരവധിയാണ്.
നിങ്ങൾ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കി, ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരാമെങ്കിലും, ഒരാഴ്ചയുടെ മധ്യത്തിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും ഉചിതം. ഇത്തരത്തിൽ ആഴ്ചകളുടെ മധ്യത്തിൽ യാത്ര ചെയ്യുന്നത്, ഏകദേശം $100 വരെ ലഭിക്കാൻ നിങ്ങളെ സഹായിച്ചേയ്ക്കും. അതുകൊണ്ട്, യാത്ര ആസൂത്രണം ചെയ്യുമ്പോൾ, വാരാന്ത്യങ്ങളിൽ യാത്ര പുറപ്പെടുന്നത് ഒഴിവാക്കുക. വെള്ളി, ശനി ദിവസങ്ങളിൽ യാത്ര ചെയ്യുമ്പോഴും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഉള്ള നിരക്ക് വ്യത്യാസം പരിശോധിച്ചാൽ ഇക്കാര്യം നിങ്ങൾക്ക് വളരെ വ്യക്തമാകുന്നതായിരിക്കും. കൂടാതെ ദിവസത്തിലെ, ആദ്യ ഫ്ലൈറ്റ് യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്നതാണ് റദ്ദാക്കൽ, വൈകൽ എന്നിവ ഒഴിവാക്കാനും കുറഞ്ഞ ടിക്കറ്റ് നിരക്ക് ലഭിക്കാനും ഏറ്റവും നല്ലത്. മികച്ച ഫ്ലൈറ്റ് ഡീലുകൾ അറിയാനായി പ്രൈസ് അലെർട്ടുകൾ സെറ്റ് ചെയ്യുന്നതും ഉചിതവുമായ നടപടിയാണ്.
ടിക്കറ്റുകൾക് വാരാന്ത്യത്തെ അപേക്ഷിച്ച് 24% വരെ കിഴിവ് ലഭിക്കുന്നതിനാൽ ചൊവ്വ,ബുധൻ ദിവസങ്ങളാണ് ആഭ്യന്തര യാത്രക്ക് ഏറ്റവും അനുയോജ്യം. ചൊവ്വയും ബുധനും കഴിഞ്ഞാൽ യാത്ര ചെയ്യാൻ കൂടുതൽ അനുയോജ്യമായത് തിങ്കളാഴ്ചയാണ്. ടിക്കറ്റുകൾക്ക് 15% വരെയാണ് ഈ ദിവസങ്ങളിൽ കിഴിവ് ലഭിക്കുന്നത്.
ടിക്കറ്റ് വിലയിൽ 12% വരെ കിഴിവ് ലഭിക്കണം എന്നുണ്ടെങ്കിൽ ബുധനാഴ്ച ദിവസമാണ് അന്താരാഷ്ട്ര യാത്രകൾ നടത്തേണ്ടത്.
യാത്രയ്ക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ് എന്നാണ് ഇവിടെ വിശദീകരിച്ചത്. ടിക്കറ്റുകളുടെ ആവശ്യകതയും ലഭ്യതയും അടിസ്ഥാനമാക്കി, ടിക്കറ്റുകളുടെ വില നിരന്തരം മാറിക്കൊണ്ടിരിക്കും. എന്നാൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനായി കൃത്യമായ നടപടികൾ പിന്തുടരുന്നത്, കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ യാത്രക്കാരെ സഹായിക്കും. യാത്ര ആസൂത്രണം ചെയ്യുമ്പോൾ തന്നെ ടിക്കറ്റ് നിരക്കുകൾ നിരീക്ഷിക്കുന്നതും കൃത്യമായ സമയത്ത് ബുക്ക് ചെയ്യുന്നതും പ്രയോജനപ്രദമാണ്.