• Feb 25, 2025

വിമാന യാത്രകൾ നടത്തുന്ന എല്ലാ യാത്രക്കാർക്കും സ്വാഭാവികമായി ഉണ്ടാകാവുന്ന സംശയം ആണ് ചെക്ക്ഡ് ബാഗേജുകളിൽ എന്തൊക്കെ വസ്തുക്കളാണ് ഉൾപ്പെടുത്താനാവുക എന്നത്. ബിസിനസ് ആവശ്യങ്ങൾക്കായും പഠന ആവശ്യത്തിനും ജോലി സംബന്ധമായും ഒക്കെ യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ഏറ്റവും അത്യാവശ്യമായ വസ്തുവാണ് ലാപ്ടോപ്പ്. ഈ ലാപ്ടോപ്പ് ചെക്ക്ഡ് ബാഗേജ് ആയി കൊണ്ട് പോകാൻ സാധിക്കുമോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നൽകുക പ്രയാസമാണ്. കാരണം ലാപ്ടോപ്പുകളുമായി ബന്ധപ്പെട്ട വിവിധ എയർലൈനുകളുടെ പോളിസികൾ വ്യത്യസ്തമായിരിക്കും. മിയ്ക്ക എയര്ലൈനുകളായും ക്യാരി-ഓൺ ലഗേജ് ആയി ലാപ്‌ടോപ്പുകൾ ഫ്ലൈറ്റിൽ അനുവദിക്കാറുണ്ട്. എന്നാൽ, ചെക്ക്ഡ് ലഗേജ് ആയി ലാപ്‌ടോപ്പുകൾ ഉൾപ്പെടുത്തണം എങ്കിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനയാത്രയിൽ ലാപ്‌ടോപ്പുകൾ ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ കാര്യങ്ങ; ശ്രദ്ധിക്കണമെന്നും ലാപ്‌ടോപ്പുകൾ ചെക്ക്ഡ് ലഗേജിൽ ഉൾപ്പെടുത്തുമോ എന്നുള്ളതിന്റെ കൃത്യമായ വിശദീകരണവുമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ ലഗേജിൽ ലാപ്‌ടോപ്പുകൾ ഉൾപ്പെടുത്താൻ എയർലൈനുകൾ അനുവദിക്കുന്നുണ്ടോ?

നമ്മുടെ ജീവിതത്തിൽ സാങ്കേതിക വിദ്യയുടെ അതിപ്രസരം ഉള്ളത്കൊണ്ട് തന്നെ, യാത്ര ചെയ്യുമ്പോൾ പോലും ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ് ലാപ്‌ടോപ്പുകൾ. മിയ്ക്ക യാത്രക്കാർക്കും ഉള്ള സംശയമാണ് ചെക്ക്ഡ് ബാഗേജുകളിൽ ലാപ്‌ടോപ്പുകൾ ഉൾപ്പെടുത്താമോ എന്നത്. ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം ലാപ്‌ടോപ്പുകൾ ചെക്ക്ഡ് ബാഗേജിൽ ഉൾപ്പെടുത്താൻ സാധിക്കും എന്ന് തന്നെയാണ്. മിയ്ക്ക എയർലൈനുകളും ലാപ്‌ടോപ്പുകൾ ചെക്ക്ഡ് ബാഗേജുകളിൽ അനുവദിക്കുന്നുണ്ട് എങ്കിലും, ഫ്ലൈറ്റുകളിൽ കൊണ്ട് പോകുന്നതിനായുള്ള നിയമങ്ങളും വ്യവസ്ഥകളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും ചെക്ക്ഡ് ബാഗേജുകളിൽ അനുവദിക്കാറുണ്ട്. പക്ഷെ, അധികമായി ലാപ്ടോപ്പ് ബാറ്ററികൾ ചെക്ക്ഡ് ബാഗേജിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. ലാപ്ടോപിനോടൊപ്പം ഉള്ള യഥാർഥ ബാറ്ററി മാത്രമേ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകാൻ സാധിക്കൂ. അത് കൂടാതെ, ചെക്ക്ഡ് ബാഗേജുകളിൽ ലാപ്‌ടോപ്പുകൾ കൊണ്ട് പോകുമ്പോൾ, അവ എല്ലായിപ്പോഴും സ്വിച്ച്ഡ് ഓഫ് ആയ നിലയിൽ ആയിരിക്കണം ഉണ്ടാവേണ്ടത്. അബദ്ധ വശാൽ ലാപ്ടോപ്പുകൾ ഓൺ ആവുന്നതും, അമിതമായി ചൂടാവുന്നതും, അതുമൂലമുണ്ടാകാൻ സാധ്യതയുള്ള തീ പിടിത്തം ഒഴിവാക്കുന്നതിനുമായാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. യാത്രയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന കേടുപാടുകൾ ഒഴിവാക്കാൻ ഒരു കുഷ്യൻ കവറിങ് ഉള്ള പെട്ടിയിലാക്കി വേണം ലാപ്‌ടോപ്പുകൾ ചെക്ക്ഡ് ബാഗേജിൽ സൂക്ഷിക്കേണ്ടത്.

ലാപ്‌ടോപ്പുകൾ കൂടുതലായും ക്യാരി-ഓൺ ലഗേജ് ആയി കരുതുകയാണ് പതിവ്. ചെക്ക്ഡ് ബാഗേജ് ആയി ഉൾപ്പെടുത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള കേടുപാടുകൾ ഒഴിവാക്കാനാണ് കൂടുതൽ ആളുകളും ക്യാരി-ഓൺ ലഗേജായി ലാപ്‌ടോപ്പുകൾ ഉൾപ്പെടുത്തുന്നതിന് പ്രധാന കാരണം. ഫ്ലൈറ്റ് യാത്രയുടെ സമയത്ത്, ലാപ്ടോപ്പ് നിങ്ങളുടെ സമീപം ഉണ്ടാകും എന്ന് മാത്രമല്ല, ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കാനും സാധിക്കും എന്നതാണ്, ക്യാരി-ഓൺ ലഗേജായി ലാപ്‌ടോപ്പുകൾ കരുതുമ്പോൾ ഉള്ള മറ്റ് നേട്ടങ്ങൾ.

ലാപ്ടോപ്പുകളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ലാപ്ടോപ്പുകളിൽ ചാർജ് ഉണ്ടായിരിക്കേണ്ടതാണ്

നിങ്ങളുടെ ലാപ്ടോപ്പുകളിൽ ആവശ്യത്തിന് ചാർജ് ഉണ്ടായിരിക്കണം എന്ന് മാത്രമല്ല, എടുക്കാൻ വളരെ എളുപ്പത്തിൽ അവ സൂക്ഷിക്കുകയും വേണം. എന്തെങ്കിലും സുരക്ഷാ കാരണങ്ങൾ കൊണ്ട്, സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ ലാപ്‌ടോപ്പുകൾ പരിശോധിക്കേണ്ടതായി വരുമ്പോൾ, അവ തകരാറിൽ അല്ല എന്ന മനസിലാക്കണം എങ്കിൽ ചാർജ് ഉണ്ടായിരിക്കണം.

ലിഥിയം ബാറ്ററികളിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പുകൾ കൊണ്ട് പോയാൽ

ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ നിബന്ധനകൾ പ്രകാരം, 100Wh വരെ വാട്ട്-അവർ റേറ്റിംഗ് ഉള്ള ലാപ്‌ടോപ്പുകൾ ക്യാരി-ഓൺ ലഗേജ് ആയി ഫ്ലൈറ്റുകളിൽ കൊണ്ട് പോകാവുന്നതാണ്.

ചെക്ക്ഡ് ബാഗേജുകളിൽ ലാപ്‌ടോപ്പുകൾ ഉൾപ്പെടുത്തരുതെന്ന് പറയുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം?

പരുക്കൻ രീതിയിലുള്ള കൈകാര്യം ചെയ്യൽ ലാപ്‌ടോപ്പിന് നാശമുണ്ടാക്കുന്നു

ചെക്ക്ഡ് ലഗേജുകൾ കൈകാര്യം ചെയ്യുന്നത്, മിയ്ക്കവാറും അശ്രദ്ധയോടെയാണ്. ആയതിനാൽ സുരക്ഷാ കവചത്തിനുള്ളിൽ ആയാൽ പോലും, ലാപ്ടോപ്പുകൾക്ക് കേടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ചെക്ക്ഡ് ബാഗേജുകളിൽ ലാപ്‌ടോപ്പുകൾ ഉൾപ്പെടുത്തരുതെന്ന് പൊതുവെ പറയാറുള്ളത്.

മോഷണത്തിനുള്ള സാധ്യത

എയർപോർട്ടുകളിൽ മോഷണം നടക്കുന്നു എന്നത് ഒരിക്കലും ഒരു അസാധാരണ സംഭവം അല്ല. ചെക്ക്ഡ് ബാഗേജുകളിലെ സാധനങ്ങൾ ആണ് സാധാരണയായി ഇത്തരത്തിൽ മോഷണത്തിന് വിധേയമാക്കപ്പെടുന്നത്. നിങ്ങൾ, ലാപ്‌ടോപ്പുകൾ ചെക്ക്ഡ് ബാഗേജുകളിൽ സൂക്ഷിക്കുകയാണെങ്കിൽ അവ മോഷിടിക്കപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. നിങ്ങളുടെ ലാപ്ടോപ്പുകൾക്ക് ഉണ്ടാകുന്ന നാശ-നഷ്ടങ്ങൾക്കുള്ള ഉത്തരവാദിത്തം എയർലൈനുകൾ ഏറ്റെടുക്കുന്നതായിരിക്കില്ല. വിലപ്പെട്ട പല വിവരങ്ങളും ലാപ്ടോപ്പുകളിൽ ഉള്ളതുകൊണ്ട് അവ ക്യാരി-ഓൺ ബാഗേജുകളിൽ സൂക്ഷിക്കുന്നതാണ് ബുദ്ധി.

യാത്രയ്ക്ക് മുൻപായി എല്ലായിപ്പോഴും വിവരങ്ങൾ ബാക്ക് അപ്പ് ചെയ്യുക

ക്ലൗഡ് സ്റ്റോറേജ് ഉപയോഗിച്ചോ മറ്റു ഹാർഡ് ഡ്രൈവുകൾ ഉപയോഗിച്ചോ നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകളും ഡോക്യൂമെന്റുകളും കൃത്യമായി ബാക്ക്-അപ്പ് ചെയ്യുക.

TSA നിയന്ത്രണങ്ങൾ പോലുള്ള സുരക്ഷാ കാരണങ്ങൾ

ചെക്ക്ഡ് ബാഗേജുകളിൽ ലാപ്‌ടോപ്പുകൾ കരുതുമ്പോൾ, കേടുപാടുകൾക്കുള്ള സാധ്യതയ്ക്കും മോഷണസാധ്യതയ്ക്കും അപ്പുറം സുരക്ഷാ കാരണങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായി വരുന്നു. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഇ-റീഡറുകൾ, ഗെയിം കൺസോളുകൾ എന്നിവ സെക്യൂരിറ്റി ചെക്കിനായി കടത്തി വിടുമ്പോൾ, ഇത്തരം വസ്തുക്കൾ സ്കാനറുകളിൽ നിന്നുള്ള എക്സ്റേ ഇമേജുകളെ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ, TSA ഉദ്യോഗസ്ഥർക്ക് ഭീഷണി സാധ്യതകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു.

ചെക്ക്ഡ് ലഗേജുകൾക്കും ക്യാരി-ഓൺ ലഗേജുകൾക്കും ഉള്ള സെക്യൂരിറ്റി സ്‌ക്രീനിങ്ങ് ഒന്നുപോലെ അല്ല. നിങ്ങൾ ലാപ്ടോപ്പ് ബാഗുകളിൽ നിരോധിച്ച വസ്തുക്കളായ മൂർച്ച ഉള്ള വസ്തുക്കൾ, എയറോസോളുകൾ, മറ്റു ദ്രാവകങ്ങൾ എന്നിവ കരുതുമ്പോൾ, സ്കാനറുകൾ അവ തിരിച്ചറിയാതിരിക്കുകയും അവ പിന്നീട അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.

ഉപസംഹാരം

ലാപ്‌ടോപ്പുകൾ ചെക്ക്ഡ് ബാഗേജുകളിൽ സൂക്ഷിക്കുന്നത് കേടുപാടുകൾ സൃഷ്ടിക്കുകയും മോഷണ സാധ്യത വർധിപ്പിക്കുകയും സുരക്ഷാ നടപടികളിൽ വീഴ്ച വരുത്തുകയും ചെയ്യുന്നതിനാൽ, കഴിവതും ചെക്ക്ഡ് ബാഗേജുകളിൽ ലാപ്‌ടോപ്പുകൾ ഒഴിവാക്കുകയും ക്യാരി-ഓൺ ബാഗേജുകളിൽ അവ സൂക്ഷിക്കുകയും ആണ് ഉത്തമം.

ഞങ്ങളെ സമീപിക്കുക
യാത്രാ വിദഗ്ധൻബുക്കിംഗ് സ്ഥിരീകരണംറദ്ദാക്കുക
partner-icon-iataveri12mas12visa12