ഫ്‌ളീറ്റ് സൈസിൽ ഒന്നാം സ്ഥാനത്തുള്ള, ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന ലോകത്തിലെ തന്നെ മികച്ച എയർലൈൻസുകളിൽ ഒന്നാണ് ഇൻഡിഗോ എയർലൈൻസ്. സാധാരണക്കാരായ യാത്രക്കാരുടെ ആകാശയാത്ര എന്ന സ്വപ്നം സാക്ഷത്ക്കരിക്കുന്നതിൽ ഇൻഡിഗോ വഹിക്കുന്ന പങ്ക് ചെറുതല്ല.വിവിധ ആഭ്യന്തര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് യാത്രക്കാരുമായി പറക്കുന്ന ഇൻഡിഗോ ചെലവ് കുറഞ്ഞ ആകാശയാത്ര സാധ്യമാക്കുന്ന എയർലൈൻ ആയതുകൊണ്ട് തന്നെ ഇക്കോണമി ക്ലാസ് സേവനങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇൻഡിഗോ എയർലൈൻസിന്റെ ഇക്കോണമി ക്ലാസ്സുകളിൽ എന്തൊക്കെ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്, ഈ സൗകര്യങ്ങൾ എങ്ങനെ നേടാം, ഇതിനായി അധിക തുക നൽകേണ്ടത് ഉണ്ടോ എന്ന് തുടങ്ങിയ നിരവധി സംശയങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിമാനയാത്രകൾ ചെലവുള്ളവ ആയതിനാൽ പരമാവധി ചെലവ് ചുരുക്കലിന്റെ ഭാഗമായി, അതിയായ ആഡംബരങ്ങൾ ഒഴിവാക്കി മികച്ചതും ഭേദപ്പെട്ടതും ആയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇൻഡിഗോ അവരുടെ ഇക്കോണമി ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്.
ഇൻഡിഗോ വിമാനങ്ങളുടെ തരത്തിന് അനുസരിച്ചാണ് ഇക്കോണമി ക്ലാസ്സുകളിലെ സീറ്റുകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നത്. സാധാരണയായി ഇൻഡിഗോയുടെ ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് അവരുടെ സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നതല്ല. എന്നാൽ, പ്രീമിയം സർവീസുകൾ ഉപയോഗിച്ച് സീറ്റ് തെരഞ്ഞെടുക്കാനും അധിക ലെഗ്‌റൂം സൗകര്യം നേടാനും സാധിക്കുന്നു.
യാത്രാ ചെലവ് ചുരുക്കുക എന്ന പ്രധാന ലക്‌ഷ്യം മുൻ നിർത്തി ഇൻഡിഗോ എയർലൈൻ അവരുടെ ഒരു ഫ്‌ളൈറ്റുകളിലും കോംപ്ലിമെന്ററി മീലുകൾ അനുവദിക്കുന്നില്ല. എന്നാൽ ആവശ്യക്കാർക്ക് അധിക തുക നൽകി ഭക്ഷണം പ്രീ-ബുക്ക് ചെയ്യാനുള്ള സൗകര്യം ഇൻഡിഗോ നൽകുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ ലഘുഭക്ഷണം പ്രീ-ബുക്ക് ചെയ്തിട്ടില്ല എങ്കിൽ, ഓൺ-ബോർഡിലും നിങ്ങൾക്ക് ഈ സേവനം വാങ്ങാവുന്നതാണ്.
ഇൻഡിഗോയും പാർട്ട്ണറായ സോണിLIVയും ചേർന്ന്, 7 ദിവസത്തിന് വെറും INR 25 എന്ന നിരക്കിൽ ബ്ലോക്ക്ബസ്റ്റർ സിനിമകൾ, അവാർഡ് നേടിയ ടിവി ഷോകൾ എന്നിവയും മറ്റും ഫ്ലൈറ്റുകളിൽ അനുവദിക്കുന്നുണ്ട്. ഇൻഡിഗോയുടെ ആഭ്യന്തര ഫ്ലൈറ്റുകളിൽ ആണ് ഈ സേവനം ലഭ്യമാവുക.
ഇൻഡിഗോയുടെ വിവിധ ഫെയർ നിയമങ്ങളെ അനുസരിച്ച് ലഭ്യമായ സേവനങ്ങളും വ്യത്യാസപ്പെട്ടിരിക്കും. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി പ്രധാനമായും മൂന്ന് നിരക്കുകളാണ് ഇൻഡിഗോ കൊണ്ട് വന്നിട്ടുള്ളത്. ഇക്കോണമി ലൈറ്റ് ഫെയർ, ഇക്കോണമി റെഗുലർ ഫെയർ, ഇക്കോണമി ഫ്ലെക്സി പ്ലസ് ഫെയർ എന്നിവയാണവ.
ഹാൻഡ് ബാഗേജ് അനുവദിക്കുന്ന നിരക്കാണ് ഇക്കോണമി ലൈറ്റ് ഫെയർ. ഇത് പ്രകാരം ഒരു ഉപഭോക്താവിന് ആഭ്യന്തര, അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ 7 കിലോ ഭാരമുള്ള ഒരു ക്യാബിൻ ബാഗേജ് അനുവദിക്കുന്നതായിരിക്കും. ആഭ്യന്തര ഫ്ലൈറ്റുകളിലും, സിങ്കപ്പൂർ, ബാങ്കോക്ക്, ക്വലാലംപൂർ എന്നീ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എല്ലാ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളിലും കണക്റ്റിങ് ഫ്‌ളൈറ്റുകളിലും ഇക്കോണമി ലൈറ്റ് ഫെയർ അനുവദിച്ചുട്ടുണ്ട്.
ഇൻഡിഗോയുടെ എല്ലാ ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങളിലും ബാധകമായിരിക്കുന്ന നിരക്കാണിത്. ഈ നിരക്ക് പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെങ്കിലും സൗജന്യമായി സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കില്ല. കൂടാതെ, ടിക്കറ്റുകളിൽ വരുത്തുന്ന മാറ്റങ്ങൾക്കും റദ്ദ് ചെയ്യലിനുമൊക്കെ വലിയൊരു തുക ഫീസായി ഈടാക്കുന്നതായിരിക്കും. റെഗുലർ നിരക്കിൽ ഒരു ക്യാബിൻ ബാഗേജും ഒരു ചേക്കേഡ് ബാഗേജും ആണ് അനുവദിക്കുന്നത്. ക്യാബിൻ ബജാജിന്റെ ഭാരം ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ 7 കിലോ ആണ്. എന്നാൽ അനുവദിക്കപ്പെട്ടിരിക്കുന്ന ചെക്ക്ഡ് ബാഗേജിന്റെ ഭാരം ആഭ്യന്തര യാത്രകളിൽ 15 കിലോയും അന്താരാഷ്ട്ര യാത്രകളിൽ 20 കിലോയും ആയിരിക്കും.
ഇൻഡിഗോയുടെ പ്രീമിയം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരക്കാണ് ഇക്കോണമി ഫ്ലെക്സി പ്ലസ് ഫെയർ. ഈ നിരക്കുകളിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, യാത്രക്കാർക്ക് കോംപ്ലിമെന്ററി സ്റ്റാൻഡേർഡ് സീറ്റ് ലഭിക്കും. കൂടാതെ, 50% ഇളവോടുകൂടി XL സീറ്റുകളും ലഭിക്കും. ഇക്കോണമി ഫ്ലെക്സി പ്ലസ് ഫെയർ നിരക്ക് പ്രകാരം, യാത്രയ്ക്ക് നാലോ അതിൽ കൂടുതലോ ദിവസങ്ങൾക്ക് മുമ്പ് വരുത്തുന്ന മാറ്റങ്ങൾക്ക് ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കുന്നതായിരിക്കില്ല. ഇതിന് പുറമെ, യാത്രയ്ക്ക് നാലോ അതിൽ കൂടുതലോ ദിവസങ്ങൾക്ക് മുമ്പ് ടിക്കറ്റുകൾ റദ്ദ് ചെയ്‌താൽ വളരെ കുറഞ്ഞ തുക മാത്രം റദ്ദാക്കൽ ഫീസ് ആയി നൽകിയാൽ മതിയാകും.
സാധാരണക്കാരന്റെ പറക്കൽ സ്വപ്നങ്ങൾക്ക് ചിറകേകുന്ന ഇൻഡിഗോയുടെ ഇക്കോണമി ക്ലാസ്സുകളുടെ സവിശേഷതകളാണ് മുകളിൽ വിവരിച്ചത്. ചെലവ് കുറഞ്ഞ പറക്കൽ സാധ്യമാക്കുന്നതുകൊണ്ട് തന്നെ, മറ്റ് എയർലൈനുകൾ സമ്മാനിക്കുന്ന അത്രയും സൗകര്യങ്ങളും ആഡംബരങ്ങളും ഇൻഡിഗോ അവരുടെ ഫ്ലൈറ്റുകളിൽ അനുവദിക്കുന്നില്ല. മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പ്രയോയോജനപ്പെടുത്തിയാൽ എന്തൊക്കെ സൗകര്യങ്ങൾ ലഭ്യമാണെന്നും ഏത് ഫെയർ പ്രയോജനപ്പെടുത്തണമെന്നും മനസ്സിലാക്കാൻ യാത്രക്കാരാണ് സാധിക്കും.