നാം അധിവസിക്കുന്ന ഭൂമി ഇന്ന് പലവിധത്തിലും മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ചവിട്ടുന്ന മണ്ണും മലിനം തന്നെ. അടച്ചിട്ട ഒരു മുറിയിൽ മലിന വായു ശ്വസിച്ചുകൊണ്ട് എത്ര സമയം പിടിച്ചിരിക്കാൻ സാധിക്കും? ജീവവായുവാണ് മറ്റെന്തിനേക്കാളും പ്രാധാന്യം അർഹിക്കുന്നത്. വിമാനയാത്രകൾ നടത്തുമ്പോൾ, അടച്ചിട്ട ക്യാബിനുകൾക്കുള്ള എങ്ങനെ ശുദ്ധവായു ലഭിക്കുമെന്ന് പരിഭ്രാന്തരാകുന്ന നിരവധി യാത്രക്കാർ ഉണ്ട്. മറ്റ് ഗതാഗതമാർഗ്ഗങ്ങളിലേതുപോലെ നേരിട്ടുള്ള വായു സഞ്ചാരം പ്രയോഗികമാകാത്തത് കൊണ്ടും ഉയരത്തിൽ പറക്കുന്നതിനാൽ ഉയർന്ന മർദ്ദവ്യത്യാസം അനുഭവപ്പെടുന്നതുകൊണ്ടും ആളുകളിൽ ഇത് കൂടുതൽ ആശങ്കകൾ പടർത്തുന്നു. നിരവധി ആളുകൾ ഒരു അടഞ്ഞ സ്ഥലത്ത് ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ ഫ്ലൈറ്റിനുള്ളിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടില്ലേ എന്ന സംശയമുള്ളവരുടെ എണ്ണവും ഒട്ടും കുറവല്ല. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാണ് ചുവടെ നൽകുന്നത്.
വൈറസുകളുടെയും ബാക്റ്റീരിയകളെയും പോലും ഒഴിപ്പിക്കാൻ കഴിയുന്ന മികച്ച എയർ ഫിൽട്രേഷൻ സിസ്റ്റം ആണ് മിയ്ക്ക എയർലൈനുകളും അവരുടെ ഫ്ലൈറ്റുകളിൽ കരുതിയിട്ടുള്ളത്. മിയ്ക്ക എയർലൈനുകളും നിലവിൽ, ഹൈ എഫിഷ്യന്സി പർട്ടിക്കുലേറ്റ് എയർ (HEPA) ഫിൽട്രേഷൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ എല്ലാ എയർലൈനുകളും CDC നിർദ്ദേശങ്ങൾ പാലിക്കുകയും അതിനും ഉപരിയായി പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ അതും ചെയ്യുന്നുണ്ട്. ഹൈ എഫിഷ്യന്സി പർട്ടിക്കുലേറ്റ് എയർ (HEPA) ഫിൽട്രേഷൻ സിസ്റ്റം ഉപയോഗിച്ച് 99.7% മുതൽ 99.999% വരെ വായു ശുദ്ധമാകുന്നു എന്ന ഉറപ്പാണ് എയർലൈനുകൾ നൽകുന്നത്. ഇൻഫ്ലുവൻസയുടെയും കൊവിഡിൻ്റെയും സ്‌ട്രെയിനുകൾ ഉൾപ്പെടെ വായുവിലൂടെയുള്ള കണികകൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവയെ വരെ HEPA ഫിൽട്രേഷൻ സിസ്റ്റം ഉപയോഗിച്ച് ഒഴിപ്പിക്കാൻ സാധിക്കുന്നു. ഒട്ടുമിയ്ക്ക എയർലൈനുകളിലെയും ക്യാബിനുകളിലെ വായു വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതായിരിക്കും. പുനഃചംക്രമണ സംവിധാനത്തിലൂടെ ക്യാബിനുകളിലെ വായു "ശ്രദ്ധാപൂർവ്വം നിയന്ത്രിക്കപ്പെടുന്നു".
പ്രാണികൾ വഴി പകരുന്ന മലേറിയ, സിക്ക, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്നത് തടയാനായി, ഫ്ലൈറ്റുകളിലെ ക്യാബിനുകളിൽ കീടനാശിനികൾ തളിക്കാറുണ്ട്. ഇക്വഡോർ, ഇന്ത്യ, പനാമ, ട്രിനിഡാഡ്, ടൊബാഗോ എന്നിവയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ യാത്രക്കാരും അവരുടെ വസ്ത്രങ്ങളും വാഹകരല്ലെന്ന് ഉറപ്പാക്കാൻ, യാത്രക്കാർ വിമാനത്തിൽ ആയിരിക്കുമ്പോഴാണ് ഇത്തരത്തിൽ കീടനാശിനികൾ തളിക്കുന്നത്. ഈ പ്രക്രിയ ഒരു വിധത്തിലും യാത്രക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയതായി ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആരോഗ്യകരമായ ഒരു ഫ്ലൈറ്റ് യാത്രയ്ക്കായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായുവിലൂടെയും സമ്പർക്കത്തിലൂടെയും പകരുന്ന പലരോഗങ്ങളും ഒഴിവാക്കാവുന്നതാണ്.
വിമാനത്തിനുള്ളിലെ വായുവിൻ്റെ ഗുണനിലവാരം, ഏത് വഴിയാണ് വായു വിമാനത്തിലേക്ക് ഒഴുകുന്നത്, രോഗകാരികൾ എത്രത്തോളം ആ വായുവിൽ ഉണ്ടാകും, വിമാനത്തിനുള്ളിലെ വായു എത്രത്തോളം ശുദ്ധമായിരിക്കും, തുടങ്ങി ഒട്ടനവധി സംശയങ്ങൾ യാത്രക്കാർക്ക് ഉണ്ടാകും. കോവിഡ്-19 എന്ന മഹാമാരി ഉണ്ടായപ്പോൾ, വിമാത്തിനുള്ളിലെ വായുവിന്റെ കാര്യം ഓർത്തുള്ള യാത്രക്കാരുടെ ആശങ്കകൾ വർധിക്കുകയാണ് ചെയ്തത്. പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ വിമാനയാത്രകൾ വേണ്ടി വരുമ്പോൾ, വായുവിലൂടെ രോഗം വ്യാപിക്കുമോ എന്ന പേടി യാത്രക്കാർക്ക് ഉണ്ടായിരുന്നു. അവർ കരുതിയതുപോലെ വിമാനത്തിനുള്ളിലെ വായു അശുദ്ധമാണോ? അതിനുള്ള ഉത്തരമാണ് നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നത്. ഓരോ യാത്രകൾക്ക് ശേഷവും വിമാനങ്ങൾ എങ്ങനെ വൃത്തിയാക്കുന്നു, വിമാനങ്ങളിൽ ഫിൽറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ടോ, വിമാനങ്ങളിൽ വായുവിന്റെ സ്ക്രീനിംഗ് പ്രയാജനപ്രദമാണോ എന്നിങ്ങനെ നിങ്ങളുടെ ന്യായമായ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലൈറ്റിലെ വായുസഞ്ചാരവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് നിങ്ങളെ ഈ വിവരങ്ങൾ സഹായിക്കും.