ചലനവൈകല്യങ്ങൾ ഉള്ള വ്യക്തികൾ, വയസ്സായവർ, രോഗം ബാധിച്ച് നടക്കാൻ പോലും ശേഷി ഇല്ലാത്തവർ എന്നിങ്ങനെ ഉള്ള ആളുകൾക്ക് വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടതായി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. പരസഹായം ഇല്ലാതെ സഞ്ചരിക്കാൻ ആകാത്ത ഇത്തരം ആളുകളെ സഹായിക്കാനായാണ് വീൽചെയറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ള ആളുകളുടെ ഫ്ലൈറ്റ് യാത്രയുടെ സമയങ്ങളിൽ വീൽചെയർ സൗകര്യം ലഭ്യമാകുമോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എല്ലാ യാത്രക്കാർക്കും സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുക എന്നത് എയർലൈൻസുകളുടെ പ്രഥമ കർത്തവ്യം ആണ്. അതുകൊണ്ട് തന്നെ, വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പരസഹായം കൂടാതെ നടക്കാൻ ബുദ്ധിമുട്ടുള്ള ഉള്ള വ്യക്തികളെ സഹായിക്കാനായി എയർലൈനുകൾ വീൽചെയർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വീൽ ചെയർ സൗകര്യം എങ്ങനെയാണ് ലഭിക്കുക എന്നറിയാതെ നിങ്ങൾ ബുദ്ധിമുട്ടുകയാണോ? വിമാനത്തിൽ വീൽചെയർ സൗകര്യം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന വിവരങ്ങൾ ഇതാ.
നിങ്ങൾക്ക് വീൽചെയറുകൾ ആവശ്യമായി വന്നാൽ, റിസർവേഷൻ സമയത്തോ ടിക്കറ്റ് എടുക്കുന്ന സമയത്തോ, ബുക്കിങ് റീകൺഫർമേഷൻ ചെയ്യുന്ന സമയത്തോ എയർലൈനുകളെ അറിയിക്കേണ്ടതാണ്. അവസാന നിമിഷങ്ങളിൽ ഉണ്ടായേക്കാവുന്ന കാലതാമസം, വീൽചെയറുകളുടെ അഭാവം ഇവ ഒഴിവാക്കാൻ ബുക്കിംഗ് സമയത്തോ ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുമ്പോഴോ നിങ്ങൾ വീൽചെയറുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
വയസ്സായതും ദുർബലരും രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നതുമായ യാത്രക്കാർക്ക് വീൽ ചെയറുകൾ സൗജന്യമായി അനുവദിക്കുന്നതാണ്.
AIRIMP കോഡ് പ്രകാരം പ്രധാനമായും 3 വിധത്തിലുള്ള വീൽചെയറുകൾ ആണ് എയർലൈനുകൾ അനുവദിച്ചിരിക്കുന്നത്. അവ ഏതൊക്കെ എന്നും ആരൊക്കെയാണ് ഗുണഭോക്താക്കൾ എന്നുമുള്ള വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
WCHR വീൽചെയർ: പടികൾ കയറാനും ഇറങ്ങാനും സീറ്റിലേക്ക് നടക്കാനും കഴിയുന്ന യാത്രക്കാർക്കായാണ് WCHR വീൽചെയർ സൗകര്യം ഒരുക്കിയിരിക്കുന്നത്. WCHR ലെ R സൂചിപ്പിക്കുന്നത് റാമ്പിനെയാണ്.
WCHS വീൽചെയർ: പടികൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുകൾ നേരിടുന്ന, എന്നാൽ സീറ്റിലേക്ക് നടന്ന് പോകാൻ സാധിക്കുന്ന യാത്രക്കാരെ ലക്‌ഷ്യം വച്ചുള്ളതാണ് WCHS വീൽചെയർ സൗകര്യം. WCHS ലെ S സൂചിപ്പിക്കുന്നത് സ്റ്റെപ്‌സിനെയാണ്.
WCHC വീൽചെയർ: പൂർണമായും ചലനരഹിതരായ യാത്രക്കാർക്കായാണ് WCHC വീൽചെയർ. WCHC ലെ C, ക്യാബിൻ സീറ്റിനെ സൂചിപ്പിക്കുന്നു.
ചലനവൈകല്യങ്ങൾ ഉള്ളതോ, വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ ഉള്ളതോ ആയ യാതക്കാർക്ക് വിമാനയാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അവർക്ക് വീൽചെയർ സൗകര്യം ലഭിക്കുന്നതിനുള്ള നടപടികൾ എന്തൊക്കെ ആണെന്ന് ആണ് മുകളിൽ വിവരിച്ചത്. വീൽചെയർ സൗകര്യം ലഭിക്കാനായി പ്രത്യേക തുക ഈടുക്കുന്നുണ്ടോ, സ്വന്തം വീൽചെയറുകൾ യാത്രക്കാർക്ക് കൊണ്ട് പോകാമോ തുടങ്ങിയ വിവരങ്ങളും വ്യക്തമായി നൽകിയിട്ടുണ്ട്. എയർലൈൻസുകൾ വീൽചെയറുകളുടെ ഗുണഭോക്താക്കൾ ആരൊക്കെ എന്നതിന്റെ അടിസ്ഥാനത്തിൽ അവയെ തരം തിരിച്ചിട്ടുമുണ്ട്. മിയ്ക്ക എയർലൈനുകളും സ്പെഷ്യൽ അല്ലെങ്കിൽ ഡിസ്എബിലിറ്റി അസ്സിസ്റ്റൻസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വീൽചെയർ സൗകര്യം അനുവദിച്ചിരിക്കുന്നത്. വീൽചെയർ സൗകര്യവുമായി ബദ്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി, അതാത് എയർലൈനുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ എയർലൈനുകളുടെ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.