വിമാനങ്ങളുടെ പ്രവർത്തനവും യാത്രക്കാരുടെ ഗതാഗതവും ഒക്കെ കേന്ദ്രീകരിക്കാനായി ഒന്നോ അതിലധികമോ എയർലൈനുകൾ ഉപയോഗിക്കുന്ന എയർപോർട്ടുകളാണ് ഹബ്ബുകൾ. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കുന്ന ഒരു ട്രാൻസ്ഫർ പോയിന്റ് ആയാണ് ഈ ഹബ്ബുകൾ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കവാടങ്ങളായി പ്രവർത്തിക്കുന്ന നിരവധി എയർപോർട്ടുകൾ ഉള്ള ഇന്ത്യയിലേയ്ക്ക് ഏകദേശം എൺപതോളം അന്താരാഷ്ട്ര എയർലൈനുകൾ പതിവ് സർവീസുകൾ നടത്തുന്നുണ്ട്. അമേരിക്ക, ബ്രിട്ടൻ, യു.എ.ഇ., സ്പെയിൻ, ഫ്രാൻസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ലോകത്തിലെ പ്രധാനപ്പെട്ട ഹബ്ബുകൾ സ്ഥിതി ചെയ്യുന്നത്. ഈ ഹബ്ബുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന, നിരവധി എയർലൈനുകളുടെ ഫ്ലൈറ്റുകൾ ആണ് ദിനംപ്രതി ഇന്ത്യയിലേക്ക് യാത്രക്കാരുമായി സർവീസുകൾ നടത്തുന്നത്. ഇന്ത്യയിലേയ്ക്ക്, മേജർ ഇന്റർനാഷണൽ ഹബ്ബുകളിൽ നിന്നുമുള്ള മികച്ച എയർലൈനുകളെ കുറിച്ചും അവയുടെ സവിഷേതകളെക്കുറിച്ചുമാണ് ഇവിടെ വിശദീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹബ്ബുകൾ സ്ഥിതി ചെയ്യുന്നത് അമേരിക്കയിലാണ്.യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹാർട്ട്സ്ഫീൽഡ്-ജാക്‌സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ട് ആണ് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ എയർപോർട്ട് ഹബ്ബ്. ലോകത്തിലെ രണ്ടാമത്തെ വലിയ എയർപോർട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ആണ്. യു.കെ.യിലെ ഹീത്രോ എയർപോർട്ട്, ജപ്പാനിലെ ടോക്കിയോ ഹനെഡാ എയർപോർട്ട്, അമേരിക്കയിലെ ഡല്ലാസ് ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ട് എന്നിവ ലോകത്തിലെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ ഹബ്ബുകൾ ആണ്. ഇത്തരം ഹബ്ബുകളിൽ നിന്നുള്ള നിരവധി എയർലൈനുകളുടെ വിമാനങ്ങൾ ദിനംപ്രതി ഇന്ത്യയിൽ എത്തുന്നുണ്ട്.
യു.എസിലെ പ്രമുഖ നഗരങ്ങളായ ന്യൂയോർക്ക്, നേവർക്ക്, വാഷിംഗ്‌ടൺ ഡി.സി., ചിക്കാഗോ, സാൻഫ്രാൻസികോ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു എന്നീ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകൾ ലഭ്യമാക്കുന്ന സുപ്രധാന എയർലൈൻ ആണ് എയർ ഇന്ത്യ.
ന്യൂയോർക്ക്, നേവർക്ക്, വാഷിംഗ്‌ടൺ ഡി.സി., ചിക്കാഗോ, സാൻഫ്രാൻസികോ തുടങ്ങിയ പ്രധാനപ്പെട്ട അമേരിക്കൻ ഹബ്ബുകളിൽ നിന്ന് ഇന്ത്യയിലെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻ ആണ് യുണൈറ്റഡ് എയർലൈൻസ്.
യു.എസ്സിലെ ഹാർട്ട്സ്ഫീൽഡ്-ജാക്‌സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ട്, പ്രധാന ഹബ്ബായി പ്രവർത്തിക്കുന്ന ഡെൽറ്റ എയർലൈൻസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസുകൾ നടത്തുന്ന ചെലവേറിയ ഒരു എയർലൈൻ ആണ്. ഇന്ത്യയിലേക്കും ഡെൽറ്റ എയർലൈൻസിന്റെ ഫ്‌ളൈറ്റുകൾ യാത്രക്കാരുമായി പറക്കുന്നുണ്ട്.
യു.കെ.യുടെ ദേശീയ എയർലൈൻസ് ആയ ബ്രിട്ടീഷ് എയർവെയ്‌സ് യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻ ആണ്. ഹീത്രോ എയർപോർട്ട് മുഖ്യ ഹബ്ബായുള്ള ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഫ്‌ളൈറ്റുകളും ഇന്ത്യയിലേയ്ക്ക് സർവീസുകൾ നടത്തുന്നുണ്ട്.
യു.എ.ഇ.യിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സിന്റെ പ്രധാന ഹബ്ബായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നിരവധി ഫ്‌ളൈറ്റുകളാണ് യാത്രക്കാരുമായി ഇന്ത്യയിലേയ്ക്ക് എത്തുന്നത്.
ലോകത്തിലെ തന്നെ തിരക്കേറിയ ഹബ്ബുകളിൽ ഒന്നായ, ജപ്പാനിലെ ടോക്കിയോ ഹനെഡാ എയർപോർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന,ജപ്പാൻ എയർലൈൻസിന്റെ ഫ്‌ളൈറ്റുകൾ നിരവധി യാത്രക്കാരെ ഇന്ത്യയിലെത്തുക്കുന്നുണ്ട്.
ഇവ കൂടാതെ എയർ ചൈന, എയർ അറേബ്യ, എത്തിഹാദ് എയർവെയ്‌സ്, ഫിൻ എയർ എയർവെയ്‌സ്, കാതൈ പസഫിക് എയർലൈൻസ്, ഓസ്ട്രേലിയ എയർലൈൻസ്, ഖത്തർ എയർവെയ്‌സ്, തായ് എയർലൈൻസ് തുടങ്ങിയ ഒട്ടനവധി പ്രമുഖ എയർലൈനുകളുടെ ഫ്‌ളൈറ്റുകൾ പല പ്രധാന ഹബ്ബുകളിൽ നിന്ന് ദിനംപ്രതി ഇന്ത്യയിൽ എത്താറുണ്ട്.
ഇത്തരം ഹബ്ബുകൾ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ വാഗ്ദാനം ചെയ്യുന്നതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര സാധ്യമാകുന്നു.
യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള യാത്ര സമയം വ്യത്യാസപ്പെട്ടിരിക്കും. ന്യൂയോർക്ക്, ലോസൻജലസ് തുടങ്ങിയ അമേരിക്കയിലെ സ്ഥലങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്താൻ, നേരിട്ടുള്ള വിമാനങ്ങളിൽ 15 മുതൽ 17 മണിക്കൂർ വരെ സമയം എടുക്കാറുണ്ട്. എന്നാൽ, മേജർ ഹബ്ബുകളിൽ നിന്ന് അല്ലാതെ ഉള്ള വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോഴും, ലേഓവറുകൾ വേണ്ടി വരുമ്പോഴും യാത്രയ്ക്കായി കൂടുതൽ സമയം ആവശ്യമായി വരുന്നു.
യാത്ര ചെയ്യുന്ന സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി യാത്രയ്ക്കാവശ്യമായ സമയങ്ങളിൽ വ്യത്യാസങ്ങൾ വരുമെങ്കിലും, നേരിട്ടുള്ള ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യുന്നത് വളരെ വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ യാത്രക്കാരെ സഹായിക്കും. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ഇത്തരത്തിൽ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ നിരവധിയാണ്. അമേരിക്കയിലെ ചിക്കാഗോ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്‌കോ, വാഷിംഗ്‌ടൺ ഡി.സി. എന്നീ പ്രമുഖ സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിൽ ഇന്ത്യയിലേയ്ക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകൾ വാഗ്ദാനം ചെയ്യുന്ന സുപ്രധാന എയർലൈൻസുകളാണ് എയർ ഇന്ത്യ, യുണൈറ്റഡ് എയർലൈൻസ് എന്നിവ. യു.എസ്.എ യിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രധാനമായും ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിലെയ്ക്കാണ് ഈ വിമാനങ്ങൾ എത്തുന്നത്. നിലവിൽ ഇന്ത്യയിലേക്കുള്ള ഏറ്റവും വേഗമേറിയ ഫ്‌ളൈറ്റ് സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യയാണ്. എയർ ഇന്ത്യയുടെ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ വെറും 13 മണിക്കൂർ 50 മിനിറ്റിലാണ് ഇന്ത്യയിലെത്തുന്നത്. രണ്ടാമതായി യുണൈറ്റഡ് എയർലൈൻസിന്റെ ഫ്‌ളൈറ്റുകൾ ആണ് വേഗത്തിൽ എത്തുന്നത്. ഏകദേശം 15 മണിക്കൂർ 20 മിനിട്ടാണ് ഈ യാത്രയ്ക്കായി വേണ്ടി വരുന്നത്.
അമേരിക്കയിലെ സുപ്രധാന നഗരങ്ങളായ ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്‌കോ, ചിക്കാഗോ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള ഫ്‌ളൈറ്റുകൾ പൊതുവെ ദൂരം കുറഞ്ഞ റൂട്ടുകളിലൂടെയാണ് യാത്ര ചെയ്യുന്നത്. നിർദ്ദിഷ്ട പുറപ്പെടൽ,എത്തിചേരൽ നഗരങ്ങളെ അടിസ്ഥാനപ്പെടുത്തി ഏകദേശം 8000 മുതൽ 9000 വരെ മൈലുകൾ വരെ ദൂരം വ്യത്യാസപ്പെട്ടിരിക്കുന്നു. നിലവിൽ ചിക്കാഗോയിൽ നിന്ന് ഡൽഹിലേക്കാണ് ഏറ്റവും ഫ്‌ളൈറ്റ് ദൂരം കുറവ്. 7472.01 മൈലുകൾ (12025.04km) ആണ് ചിക്കാഗോയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം. എയർ ഇന്ത്യയും, ചിക്കാഗോ എയർലൈൻസുമാണ് ഈ ദൈർഘ്യം കുറഞ്ഞ സർവീസുകൾ നടത്തുന്ന എയർലൈൻസുകൾ.
എമിറേറ്റ്സ് എയർലൈൻസിന്റെ ഫ്‌ളൈറ്റുകളിലാണ് ഏറ്റവും സുഖപ്രദമായി അമേരിക്കയിൽ നിന്ന് ഇന്ത്യയിലെയ്ക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. ഇക്കോണമി ക്ലാസ്സുകളിൽ പോലും വളരെ മികച്ച സീറ്റുകളും, ലെഗ്‌റൂം സൗകര്യവും, മറ്റു വിനോദങ്ങളും, ഭക്ഷണവുമൊക്കെ വാഗ്ദാനം ചെയ്യുന്നതുകൊണ്ട് തന്നെ യാത്ര കൂടുതൽ ആസ്വാദ്യകരമായി തീരുന്നു. ഖത്തർ എയർവൈസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റേയും ഫ്‌ളൈറ്റുകളും സുഖപ്രദമായ യാത്ര സാധ്യമാക്കുന്നു.എന്നാൽ കുറഞ്ഞ സമയത്തിൽ ഇന്ത്യയിലേക്കെത്താൻ സഹായിക്കുന്ന ഫ്‌ളൈറ്റുകൾ ആണ് താല്പര്യപ്പെടുന്നതെങ്കിൽ എയർ ഇന്ത്യയുടേയും യുണൈറ്റെഡ് എയർലൈൻസിന്റേയും ഫ്‌ളൈറ്റുകൾ തെരെഞ്ഞെടുക്കാവുന്നതാണ്. നേരിട്ടുള്ള ഫ്‌ളൈറ്റുകൾ ആയതുകൊണ്ട് തന്നെ, ഇവയിൽ യാത്ര ചെയ്യാൻ ചെലവും കൂടുതലായിരിക്കും. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചെലവ് കുറഞ്ഞ ഫ്‌ളൈറ്റുകൾ ആണ് നിങ്ങൾ തെരയുന്നതെങ്കിൽ സ്വിസ് എയർ, എത്തിഹാദ് എയർവെയ്‌സ് എന്നിവയുടെ ഫ്‌ളൈറ്റുകൾ വളരെ നല്ല ഉപാധി ആണ്.