വിവിധ ആവശ്യങ്ങളുമായാണ് യാത്രക്കാർ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നത്. ചിലർ കുടുംബവുമായി വിനോദയാത്രകൾക്കായി യാത്ര പുറപ്പെടുമ്പോൾ മറ്റു ചിലർ തീർത്ഥാടനത്തിനോ, വിവാഹ ആവശ്യത്തിനോ, പഠന ആവശ്യങ്ങൾക്കോ, ബിസിനെസ്സ് ആവശ്യങ്ങൾക്കോ ഒക്കെയായാണ് യാത്ര ചെയ്യുക. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും കുറവല്ല. വളരെ അധികം ആവേശത്തോടെ പുറപ്പെടുന്ന ഒരു യാത്രയിൽ വേണ്ടപ്പെട്ടവരുടെ ഒപ്പം ഇരുന്ന് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാലോ? അത് വളരെ അധികം ബുദ്ധിമുട്ട് ഉളവാക്കുന്ന കാര്യം ആയിരിക്കും അല്ലെ? ഒരു യാത്രയ്ക്ക് അതിന്റേതായ പൂർണ്ണത ലഭിക്കണം എങ്കിൽ പ്രിയപ്പെട്ടവരുടെ അടുത്ത് ഇരുന്ന് യാത്ര ചെയ്യുക എന്നത് ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം തന്നെയാണ്. എന്നാൽ ഫ്ലൈറ്റ് യാത്രയിൽ എല്ലായിപ്പോഴും ഒന്നിച്ചിരുന്ന് യാത്ര ചെയ്യുക സാധ്യമാണോ? ഒന്നിച്ച് യാത്രകൾ ചെയ്യാൻ എന്തെങ്കിലും നുറുങ്ങുകൾ ലഭ്യമാണോ? നിങ്ങളുടെ യാത്രയുടെ ശരിയായ അനുഭൂതി ലഭിക്കാനായി, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ സഹായകമാകുന്ന ചില നുറുങ്ങുകളാണ് ഇവിടെ നൽകുന്നത്.
ഒരു ഫ്ലൈറ്റിൽ നിങ്ങൾ ഒരുമിച്ച് ഇരിക്കുന്നത് എങ്ങനെ ഉറപ്പാക്കാം?
കുടുംബമായും കൂട്ടുകാരുമായും ഫ്ലൈറ്റ് യാത്ര ചെയ്യുമ്പോൾ അടുത്തടുത്ത സീറ്റുകളിൽ യാത്ര ചെയ്യാൻ സഹായകമാകുന്ന ചില വിദഗ്ധ നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു. തൊട്ടടുത്ത സീറ്റുകൾ ലഭിക്കാൻ നിങ്ങൾക്ക് ഈ നുറുങ്ങുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക
- നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പ വഴിയാണ് യാത്ര ചെയ്യുന്നതിന് വളരെ നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക എന്നത്. ഒരു ഫ്ലൈറ്റ് യാത്ര പുറപ്പെടുന്നതിനു 330 ദിവസങ്ങൾക്ക് മുൻപ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിക്കുമെന്നതിനാൽ, കുടുംബവും കുട്ടികളുമായുമൊക്കെ യാത്ര ചെയ്യുന്നവർ, യാത്ര ചെയ്യാനുള്ള തീയതികൾ നിശ്ചയിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്. കൂട്ടമായി യാത്ര ചെയ്യുന്ന ആളുകളുടെ കാര്യത്തിലും ഈ വിദ്യ പ്രയോജനകരമാണ്.
ബേസിക് ഇക്കോണമി ക്ലാസ്സുകൾ യാത്രയ്ക്കായി ഒഴിവാക്കുക
- എല്ലാ ഫെയർ ക്ലാസ്സുകളും ഒരേ രീതിയിൽ ഉള്ളതല്ല എന്ന കാര്യം കൃത്യമായി ഓർമ്മയിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ ഫെയർ നിരക്കുകളിൽ വളരെ കുറച്ച് ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളു. കൂടാതെ സമയത്തിന് മുൻപായി സീറ്റ് തെരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുമില്ല. എന്നാൽ ഫെയർ നിരക്ക് കൂടിയ മറ്റ് ക്ലാസ്സുകളിൽ സമയത്തിന് മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. അതുകൊണ്ട് തന്നെ, യാത്ര ചെയ്യാനായി ബേസിക് ഇക്കോണമി ക്ലാസുകൾ ഒഴിവാക്കുന്നതാണ് ബുദ്ധി.
എല്ലാവർക്കും ഒരേ ഇറ്റിനേരറിയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുക
- നിങ്ങൾ കൂട്ടമായി യാത്ര ചെയ്യുമ്പോൾ അടുത്തടുത്ത സീറ്റുകൾ ലഭിക്കാൻ ഏറ്റവും എളുപ്പമായ മാർഗ്ഗമാണിത്. ഈ തന്ത്രം ഉപയോഗിക്കുന്നതിലൂടെ , നിങ്ങൾക്ക് ലഭ്യമായ എല്ലാ സീറ്റിങ് ഓപ്‌ഷനുകളും നിങ്ങൾക്ക് കാണാൻ സാധിക്കുകയും നിങ്ങളുടെ താല്പര്യാർദ്ധം സീറ്റുകൾ തെരഞ്ഞെടുക്കാനും സാധിക്കുന്നു.
ഗേറ്റ് ഏജന്റിനോട് സഹായം ആവശ്യപ്പെടുക
- നിങ്ങളുടെ സീറ്റുകൾ അടുത്തടുത്ത് അല്ല എന്നോർത്ത് നിങ്ങൾ ഒരു കാരണവശാലും വിഷമിക്കേണ്ടതില്ല. എയർപോർട്ടിൽ എത്തി കഴിഞ്ഞാലും നിങ്ങൾക്ക് ഇതിന് പരിഹാരം കണ്ടെത്താനാവും. ഫ്ലൈറ്റിലേയ്ക്ക് കേറാൻ നിൽക്കുന്ന സമയത്ത് നിങ്ങൾ നിങ്ങളുടെ ഗേറ്റ് ഏജന്റിനോട് കാര്യം അവതരിപ്പിച്ചാൽ നിങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന ആളുകളെ പരമാവധി അടുത്ത് ഇരുത്താൻ അവർ വേണ്ട കാര്യങ്ങൾ ചെയ്ത് തരുന്നതായിരിക്കും.
മറ്റ് യാത്രക്കാരോട് സീറ്റുകൾ മാറാൻ ആവശ്യപ്പെടാം
- യാതൊരു കാരണവശാലും നിങ്ങൾക്കും നിങ്ങളുടെ ഒപ്പം ഉള്ളവർക്കും അടുത്തടുത്ത സീറ്റുകൾ കിട്ടുന്നില്ല എങ്കിൽ , നിങ്ങൾക്ക് നിങ്ങളുടെ തൊട്ടടുത്ത യാത്രക്കാരനോട് സഹായം അഭ്യർത്ഥിക്കാവുന്നതാണ്. നിങ്ങൾക്ക് സീറ്റുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കില്ല എങ്കിൽക്കൂടിയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യാത്രക്കാരും ഏത് സീറ്റിൽ ആയാലും യാത്ര ചെയ്താൽ മതി നിന്നുള്ളവരും നിങ്ങൾക്കായി സീറ്റ് ഒഴിഞ്ഞ് തരാനുള്ള സന്നദ്ധത പ്രകടിപ്പിക്കും.
എലൈറ്റ് സ്റ്റാറ്റസ് നേടുക
- എലൈറ്റ് സ്റ്റാറ്റസ് ഉള്ള യാത്രക്കാർക്ക് നിങ്ങളുടെ ഇറ്റിനേരറിയിൽ യാത്ര ചെയ്യുന്ന സഹയാത്രക്കാർക്ക് വേണ്ടി സീറ്റുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
വളരെ നേരത്തെ ചെക്ക്-ഇൻ ചെയ്യുക
- തൊട്ടടുത്ത സീറ്റുകൾ ലഭിക്കാൻ നേരത്തെ ബുക്ക് ചെയ്യുന്നത് പോലെ തന്നെയാണ് നേരത്തെ ഉള്ള ചെക്ക്-ഇൻ ചെയ്യലും. നിങ്ങളുടെ ഫ്ലൈറ്റുകൾക്കായുള്ള ചെക്ക്-ഇൻ ആരംഭിക്കുമ്പോൾ തന്നെ ചെക്ക്-ഇൻ നടപടി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. എയർലൈനുകളുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓൺലൈൻ ആയി ചെക്ക്-ഇൻ ചെയ്യാം. ഈ സമയത്ത് സീറ്റുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും.
പണം അടച്ച് സീറ്റുകൾ ബുക്ക് ചെയ്യുക
- പ്രീമിയം തുക അടയ്ക്കാതെ നിങ്ങൾക്ക് സീറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല എന്നുള്ള സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അന്താരാഷ്ട്ര വിമാനക്കമ്പനികളിൽ ഇത് സർവ്വ സാധാരണമാണ്. നിങ്ങൾക്ക് ആവശ്യമുള്ള സീറ്റ് തെരെഞ്ഞെടുക്കാനായി, ബാധകമായ തുക അടയ്ക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ അങ്ങനെയും നിങ്ങൾക്ക് സീറ്റുകൾ തെരെഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ തൊട്ടടുത്ത് ഇരുന്നുള്ള യാത്ര അനുഭവത്തിനായി അധിക തുക നൽകേണ്ടി വന്നാലും അത് വിലമതിക്കാവുന്നത് തന്നെയാണ്.
ഉപസംഹാരം
യാത്രയ്ക്കായി ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുമ്പോൾ പ്രിയപ്പെട്ടവരുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ കഴിയാതെ വരുന്നത്, വളരെ വേദനാജനകമായ കാര്യമാണ്. പലർക്കും അവരുടെ കുടുംബാംഗങ്ങളോടൊപ്പം അടുത്ത് ഇരുന്ന് യാത്ര ചെയ്യുന്നത് സൗകര്യപ്രദം മാത്രമല്ല, ആശ്വാസകരമാവുമാണ്. വേണ്ടപ്പെട്ടവരുമായി ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ അടുത്തടുത്ത സീറ്റുകൾ ലഭിക്കാനായി എന്തൊക്കെ നുറുങ്ങുകൾ ആണ് പ്രയോജനപ്പെടുന്നത് എന്നതിനെക്കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. കുടുംബമായും കൂട്ടുകാരുമായൊക്കെ യാത്ര ചെയ്യുമ്പോൾ ഈ നുറുങ്ങുകൾ പ്രയോഗിക്കുന്നത് യാത്രക്കാർക്ക് അവർ അർഹിക്കുന്ന മനസ്സമാധാനം നൽകുകയും അവരുടെ ഇരിപ്പിട ക്രമീകരണങ്ങൾ ആത്യന്തികമായി എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള ആശ്ചര്യത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.