റെഡ്-ഐ ഫ്ലൈറ്റുകൾ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല അഭിപ്രായങ്ങളാണ് വരുന്നത്. ചിലർ യാത്ര ചെയ്യാനായി റെഡ്-ഐ ഫ്ലൈറ്റുകൾ പാടെ ഒഴിവാക്കുമ്പോൾ മറ്റു ചിലർ ചില പ്രത്യേക നേട്ടങ്ങൾക്കായി റെഡ്-ഐ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നു. റെഡ്-ഐ ഫ്ലൈറ്റുകളെ കുറിച്ചുള്ള പലരുടെയും കാഴ്ചപ്പാടുകൾ വിഭിന്നമാണെങ്കിലും ദൂര യാത്രകൾ നടത്തുന്ന വലിയൊരു വിഭാഗം യാത്രക്കാരുടെയും പ്രധാന പിടിവള്ളി റെഡ്-ഐ ഫ്ലൈറ്റുകൾ തന്നെയാണ്. റെഡ്-ഐ ഫ്ലൈറ്റുകൾ എന്താണെന്നും അവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും എങ്ങനെ റെഡ്-ഐ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം എന്നുമൊക്കെയാണ് ഇവിടെ വിവരിക്കുന്നത്.
എന്താണ് റെഡ്-ഐ ഫ്ലൈറ്റുകൾ?
രാത്രി വൈകി യാത്ര പുറപ്പെടുകയും അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്യുന്ന ഫ്ലൈറ്റുകളെയാണ് റെഡ്-ഐ ഫ്ലൈറ്റുകൾ എന്ന് വിളിക്കുന്നത്. നേരം വൈകിയുള്ള യാത്ര ആയതുകൊണ്ട് തന്നെ മതിയായ അളവിൽ ഉറങ്ങാൻ സാധിക്കാതെ വരുകയും ഇത് സ്വാഭാവികമായും യാത്ര ക്ഷീണം വർധിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇവയെ റെഡ്-ഐ ഫ്ലൈറ്റുകൾ എന്ന് പറയുന്നത്.
റെഡ്-ഐ ഫ്ലൈറ്റുകളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ?
റെഡ്-ഐ ഫ്ലൈറ്റുകളുടെ ഗുണങ്ങൾ
- പകൽ സമയത്തുള്ള സാധാരണ ഫ്ലൈറ്റുകളെ അപേക്ഷിച്ച് നിരക്കുകൾ കുറവ് ആയിരിക്കും എന്നതാണ് റെഡ്-ഐ ഫ്ലൈറ്റുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ഉള്ള പ്രധാന കാരണം
- റെഡ്-ഐ ഫ്ലൈറ്റുകളിൽ രാത്രി വൈകി ആണ് യാത്ര എന്നുള്ളതുകൊണ്ട് തന്നെ, നിങ്ങൾക്ക് നിങ്ങളുടെ പുറപ്പെടൽ നഗരത്തിൽ പകൽ സമയം മുഴുവൻ ചെലവഴിക്കാൻ ഉള്ള സാവകാശം ലഭിക്കുകയും നിങ്ങളുടെ യാത്രയിലേയ്ക്ക് ഫലപ്രദമായി ഒരു ദിവസം കൂട്ടി ചേർക്കാൻ ഇത് സഹായിക്കുകയും ചെയ്യുന്നു.
- റെഡ്-ഐ ഫ്ലൈറ്റുകൾ ലക്ഷ്യസ്ഥാനത്ത് അതിരാവിലെ എത്തുന്നതിനാൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുന്നവർക്ക് ജോലി ചെയ്യാനും കാഴ്ച കാണാനായി സഞ്ചരിക്കുന്നവർക്ക് കാഴ്ചകൾ കാണാനും ഒരു മുഴുവൻ ദിവസവും ലഭിക്കുന്നു.
- റെഡ്-ഐ ഫ്ലൈറ്റുകൾ പുതിയ സമയമേഖലയുമായി പൊരുത്തപ്പെടാനുള്ള അവസരവും യാത്രക്കാർക്ക് നൽകുന്നു.
- ഓവർ നെറ്റ് ഫ്ലൈറ്റുകൾ ഹോട്ടലുകളിൽ താമസിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാൽ പണം ലഭിക്കാൻ യാത്രക്കാരെ സഹായിക്കുന്നു.
- രാത്രി വൈകി ഉള്ള സമയങ്ങളിൽ, ഐര്പോര്ട്ടുകൾ പൊതുവെ തിരക്ക് ഒഴിഞ്ഞവ ആയിരിക്കും. അതുകൊണ്ട് തന്നെ, തിരക്കുകൾ ഒഴിവാക്കി സുരക്ഷ നടപടികൾ പൂർത്തിയാക്കാനും ചെക്ക്-ഇൻ ചെയ്യാനും സാധിക്കുന്നു.
റെഡ്-ഐ ഫ്ലൈറ്റുകളുടെ ദോഷങ്ങൾ
- യാത്ര ദൈർഘ്യം കണക്കിലെടുക്കുമ്പോൾ, റെഡ്-ഐ ഫ്ലൈറ്റുകൾ, യാത്രക്കാർക്ക് മതിയായ അളവിൽ ഉറക്കം ലഭിക്കാനുള്ള സാഹചര്യം നിഷേധിക്കുന്നതിനാൽ ക്ഷീണിതരായിട്ടാവും യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് എത്തുക.
- രാത്രി വൈകിയുള്ള സമയങ്ങളിൽ, എയർലൈനുകളുടെ ലോഞ്ചുകളും, എയർപോർട്ടിലെ കടകളും, റെസ്റ്റോറന്റുകളും പ്രവർത്തന രഹിതമായിരിക്കും. ഇത് അത്യാവശ്യ സാധനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കാൻ ഇടയുണ്ട്.
- ശിശുക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള റെഡ്-ഐ ഫ്ലൈറ്റ് യാത്ര, അവരുടെ ഉറക്കത്തിനു തടസ്സം സൃഷ്ട്ടിക്കും എന്നതിനാൽ ഒരിക്കലും ശരിയായ നടപടി അല്ല.
- രാത്രി വൈകി യാത്ര തിരിക്കുന്നതും, അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതുമെല്ലാം പൊതു ഗതാഗത സൗകര്യം ഉപയോഗിക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നുന്നതുകൊണ്ട് തന്നെ, യാത്രയ്ക്കായി ടാക്സികളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് സ്വാഭാവികമായി നിങ്ങളുടെ യാത്ര ചെലവ് കൂട്ടുന്നു.
റെഡ്-ഐ ഫ്ലൈറ്റുകളുടെ സമയം എപ്പോഴാണ്?
സാധാരണയായി 7 മണിക്കൂറോ അതിൽ താഴെയോ യാത്രദൈർഘ്യം ഉള്ള ഒറ്റ രാത്രി കൊണ്ട് യാത്ര ചെയ്യുന്ന ഫ്ലൈറ്റുകളെയാണ് റെഡ്-ഐ ഫ്ലൈറ്റായി കണക്കാക്കുന്നത്.
റെഡ്-ഐ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നത് എങ്ങനെ?
- റെഡ്-ഐ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനായി, നേരം വൈകി യാത്ര തിരിക്കുകയും തൊട്ടടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന വിമാനങ്ങൾ ഏതെന്നും വ്യക്തമായി തിരിച്ചറിഞ്ഞിരിക്കണം.
- ഇത്തരത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് എന്ന് തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം വൈകുന്നേരങ്ങളിൽ പുറപ്പെടുന്ന നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾ മാത്രം ലിസ്റ്റ് ചെയ്യാൻ ഒരു ഫിൽട്ടർ ഉപയോഗിക്കുക എന്നതാണ്.
- ഇത്തരത്തിൽ ഫ്ലൈറ്റുകൾ ഫിൽറ്റർ ചെയ്ത ശേഷം നിങ്ങളുടെ താല്പര്യം അനുസരിച്ചുള്ള ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കുക.
റെഡ്-ഐ ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
- നിങ്ങൾ സാധാരണയായി ഉറങ്ങാറുള്ള സമയക്രമങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുക. ഇത് യാത്രയ്ക്കിടയിൽ ഒരു പരിധിവരെ സുഖകരമായ ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കും.
- യാത്ര ചെയ്യാനായി ശരിയായ സീറ്റ് തെരെഞ്ഞെടുക്കുന്നതും ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. പൊതുവിൽ, വിൻഡോ സീറ്റുകളാണ് തടസ്സങ്ങൾ കൂടാതെയുള്ള ഉറക്കം ലഭിക്കാൻ നിങ്ങളെ കൂടുതൽ സഹായിക്കുന്നത്. ശൗചാലയത്തിനടുത്തും ഇടനാഴിയിലും ഉള്ള സീറ്റുകൾ ഉറക്കം തടസ്സപ്പെടുത്താറാണ് പതിവ്.
- യാത്ര പുറപ്പെടുന്നതിനു മുൻപായി തന്നെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിന്റെ സമയമേഖലയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക.
- നിങ്ങൾക്ക് ഉറങ്ങാൻ സഹായകമായ അത്യാവശ്യ സാധനങ്ങൾ കയ്യിൽ കരുതുക: അനാവശ്യമായ ലൈറ്റിനെ പ്രതിരോധിക്കാനായി സ്ലീപ് മാസ്‌ക്കുകൾ, നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശബ്ദങ്ങൾ ഒഴിവാക്കാനായി ഇയർ പ്ലഗ്ഗുകൾ/ നോയിസ് ക്യാൻസെല്ലിങ് ഹെഡ്‍ഫോണുകൾ, തണുപ്പ് ഒഴിവാക്കാനായി കട്ടിയുള്ള സ്വെറ്ററുകൾ, ട്രാവൽ പില്ലോ മുതലായവ യാത്രയിൽ ഒപ്പം കരുതാവുന്നതാണ്.
- കുറഞ്ഞ യാത്ര ദൈർഘ്യം ഉള്ള റെഡ്-ഐ ഫ്ലൈറ്റുകളിൽ, മീൽ ഒഴിവാക്കുക. നിങ്ങളുടെ ഉറക്കത്തിന്റെ സമയം കൂട്ടാൻ ഇത് സഹായിക്കുന്നതാണ്.
- യാത്രയ്ക്കിടയിൽ മദ്യപിക്കാതിരിക്കുക: ഫ്ലൈറ്റ് ക്യാബിനുകളിൽ ആർദ്രത വളരെ കുറവായതിനാൽ, മദ്യപിക്കുന്നത് നിർജ്ജലീകരണം ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും.
ഉപസംഹാരം
ദൂര യാത്രകൾ ചെയ്യുന്ന വലിയൊരു വിഭാഗം യാത്രക്കാരും റെഡ്-ഐ ഫ്ലൈറ്റുകളെ ആശ്രയിക്കാറുണ്ട്. പകൽ സമയങ്ങളിൽ ഉള്ള സാധാരണ ഫ്ലൈറ്റുകളെ അപേക്ഷിച്ച് ടിക്കറ്റുകൾക്ക് വിലക്കുറവ് ആയിരിക്കും എന്നതും, സമയം ലാഭിക്കാം എന്നതുമൊക്കെ റെഡ്-ഐ ഫ്ലൈറ്റുകളുടെ പ്രധാന സവിശേഷതകൾ ആണ്. റെഡ്- ഐ ഫ്ലൈറ്റുകൾ, ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, അവയുടെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചും ശരിയായി മനസ്സിലാക്കുന്നത് ഭേദപ്പെട്ട യാത്ര അനുഭവം ലഭിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് നിസ്സംശയം പറയാം.