• Feb 20, 2025

ഇക്കോണമി ക്ലാസ്സുകളിൽ, കുറഞ്ഞ ലെഗ്‌റൂം സ്‌പേസിൽ വീതികുറഞ്ഞ സീറ്റുകളിൽ ചടഞ്ഞിരുന്ന് യാത്ര ചെയ്യുന്നവരാണ് അധികം ഫ്ലൈറ്റ് യാത്രക്കാരും. ഇക്കോണമി ക്ലാസ്സുകളിൽ യാത്ര ചെയ്യുമ്പോൾ, നിങ്ങൾ തൊട്ടടുത്ത യാത്രക്കാരുടെ സ്ഥലം അപഹരിക്കുകയും തൊട്ടടുത്ത യാത്രക്കാരൻ നിങ്ങളുടെ സ്ഥലം അപഹരിക്കുകയും അത് തർക്കത്തിലേയ്ക്ക് വഴി വയ്ക്കുകയും ചെയ്യുന്ന സാധ്യതകളും ഒരിക്കലും തള്ളിക്കളയരുത്. യാത്രക്കിടയിൽ നിങ്ങൾക്ക് ജോലി ചെയ്യുന്നതിനോ വിനോദത്തിൽ ഏർപ്പെടാനോ ആണ് ലാപ്‌ടോപ്പുകൾ ഉപയോഗിക്കേണ്ടി വന്നാലോ? നിങ്ങളുടെ തൊട്ട് മുന്നിലുള്ള യാത്രക്കാരൻ പൂർണ്ണമായും സീറ്റ് റീക്ലെയിൻ ചെയ്യുന്ന സമയത്ത്, ഇക്കോണമി ക്ലാസ്സിലെ ഇടുങ്ങിയ ട്രേയിൽ വച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്ന കാര്യം ചിന്തിച്ച നോക്കൂ. നിങ്ങൾ എന്തുകൊണ്ട് യാത്ര ചെയ്യാൻ ബിസിനസ് ക്ലാസുകൾ തെരഞ്ഞെടുക്കണം എന്ന് പറയാൻ ഇതിൽ കൂടുതലായി ഒന്നിന്റെയും ആവശ്യമില്ല. ബിസിനസ് ക്ലാസ്സിൽ നിങ്ങളെ കാത്തിരിക്കുന്ന സൗകര്യങ്ങൾ എന്തൊക്കെ ആണെന്നാണ് ഇവിടെ വിവരിക്കുന്നത്. 

ബിസിനസ് ക്ലാസ്സിൽ പറക്കുന്ന യാത്രക്കാരെ കാത്തിരിക്കുന്ന സൗകര്യങ്ങൾ എന്തെല്ലാം? 

ഒരു എയർലൈൻസിന്റെ ബിസിനസ് ക്ലാസ്സിൽ സഞ്ചരിക്കുന്ന യാത്രക്കാരാണ് എയർപോർട്ടിലെ ഫ്ലൈറ്റിലും ലഭിക്കുന്ന സ്വീകാര്യതയും സൗകര്യങ്ങളും വിശാലമാണ്. പ്രീ-ഫ്ലൈറ്റ് വിഐപി സേവനങ്ങൾ, ബിസിനസ് ക്ലാസ് ഓൺബോർഡ് സേവനങ്ങൾ എന്നിങ്ങനെ 2 തരത്തിലാണ് ബിസിനസ് ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രയ്ക്കാർക്ക് സൗകര്യങ്ങൾ അനുവദിക്കുന്നത്. അവയെക്കുറിച്ച് വളരെ വിശദമായി ചുവടെ വിവരിക്കുന്നു.

പ്രീ-ഫ്ലൈറ്റ് വിഐപി സേവനങ്ങൾ

നിങ്ങളുടെ ഫ്ലൈറ്റ് ടേക്ക്-ഓഫ് ചെയ്യുന്നതിന് മുമ്പായി ബിസിനസ് ക്ലാസ്സിന്റെ സേവനങ്ങൾ ആരംഭിക്കുന്നതായിരിക്കും. ചില അവസരങ്ങളിൽ നിങ്ങൾ എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ. 

  • ചുരുക്കം ചില എയർലൈനുകൾ അവരുടെ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി എയർപോർട്ടിലേയ്ക്കും എയർപോർട്ടിൽ നിന്നുമുള്ള വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 
  • നീണ്ട നിരകളിൽ ചെക്ക്-ഇൻ നടപടികൾക്കായി കാത്ത് നിൽക്കാതെ, ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക്, മുൻഗണനയോട് കൂടിയ ചെക്ക്-ഇൻ അവസരവും ലഭിക്കാറുണ്ട്.
  • ഇക്കോണമി ക്ലാസ്സുകളിലെ യാത്രക്കാരെ അപേക്ഷിച്ച്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് അനുവദിക്കുന്ന ബാഗേജ് അലവൻസ് അധികമായിരിക്കും. 
  • മുൻഗണനയോട് കൂടിയ ചെക്ക്-ഇൻ അവസരം പോലെ മുൻഗണനയോടുകൂടിയ ബോർഡിങ് അവസരവും ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ലഭിക്കും. അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ ബിസിനസ് ക്ലാസ് യാത്രക്കാരെ ബോർഡ് ചെയ്യിക്കാനായി പ്രത്യേകം ജെറ്റ്‌വേകൾ ഉണ്ടായിരിക്കും. തിരക്കുകൾ ഒഴിവാക്കി ബോർഡിങ് പൂർത്തിയാക്കാൻ ഇത് യാത്രക്കാരെ സഹായിക്കും. 
  • ബോർഡിങ്ങിന് മുമ്പ് വിശ്രമിക്കാനായി എയർപോർട്ട് ലോഞ്ചുകൾ ഉപയോഗിക്കാനുള്ള അവസരവും യാത്രക്കാർക്ക് ലഭിക്കും. നിശബ്ദമായ സ്ഥലങ്ങൾ, മസ്സാജ് ചെയ്യാനുള്ള സൗകര്യങ്ങൾ, കുളിക്കാനുള്ള സൗകര്യം ഇവ ലോഞ്ചുകളിൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെ കുട്ടികൾക്ക് കളിക്കാനായി പ്രത്യേക ഇടങ്ങളും, ജോലി ചെയ്യേണ്ടവർക്കായി പ്രത്യേക സ്ഥലവും ലോഞ്ചുകളിൽ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ലഘുഭക്ഷണവും പാനീയങ്ങളും ലോഞ്ച് സൗകര്യം ഉപയോഗിക്കുമ്പോൾ അനുവദിക്കുന്നതാണ്. 

ബിസിനസ് ക്ലാസ് ഓൺബോർഡ് സേവനങ്ങൾ

യാത്ര തുടങ്ങുമ്പോൾ, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഫ്ലൈറ്റിനുള്ളിൽ അനുവദിക്കുന്ന എണ്ണമറ്റ സൗകര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ബിസിനസ് ക്ലാസ് ക്യാബിനിൽ നിങ്ങളെ കാത്തിരിക്കുന്ന സൗകര്യങ്ങൾ ഏതൊക്കെ എന്ന് ചുവടെ നൽകുന്നു.

  • ബോർഡിങ് കഴിയുന്ന ബിസിനസ് ക്ലാസ് യാത്രക്കാരെ ഒരു വെൽക്കം ഡ്രിങ്കോട് കൂടിയാണ് ഇരിപ്പിടത്തിലേയ്ക്ക് ആനയിക്കുന്നത്. നിങ്ങളുടെ താല്പര്യാര്ദ്ധം ജ്യൂസോ മദ്യമോ ഏത് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. 
  • ബിസിനസ് ക്ലാസ്സിലെ സീറ്റുകൾ ഏറെ സുഖപ്രദമായ യാത്രകൾ പ്രദാനം ചെയ്യുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. വളരെ വിശാലമായതും, നിങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാനാവശ്യമായ സംഭരണ സ്ഥലത്തോട് കൂടിയതുമായ സീറ്റുകളാണ് നിങ്ങൾക്ക് ബിസിനസ് ക്ലാസ്സിൽ ലഭിക്കുന്നത്. 
  • മിയ്ക്ക എയർലൈനുകളുടെയും ബിസിനസ് ക്ലാസ്സുകളിൽ സീറ്റുകൾ ചെറിയ പോഡിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് നിങ്ങൾക്ക് കൂടുതൽ സ്ഥലം അനുവദിക്കുന്നവയാണെന്ന് മാത്രമല്ല, അവ നിങ്ങൾക്ക് സ്വകാര്യതയും വാഗ്ദാനം ചെയ്യുന്നു. 
  • കൂടാതെ ഓവർനൈറ്റ് യാത്ര ആവശ്യമായി വരുന്ന ഫ്ലൈറ്റുകളിൽ നിങ്ങൾക്ക് നിങ്ങളുടെ സീറ്റുകൾ കിടക്കകളായി മാറ്റാവുന്നതാണ്. നിങ്ങളുടെ ഉറക്കം സുഖകരമാക്കാനായി ഫോം കൊണ്ടോ പഞ്ഞി കൊണ്ടോ നിർമ്മിച്ച കിടക്കകളും നിങ്ങൾക്ക് അനുവദിക്കുന്നതായിരിക്കും.
  • ദൂരയാത്രകൾ സൃഷ്ട്ടിക്കുന്ന വിരസതകൾ അകറ്റാൻ നിങ്ങളെ സഹായിക്കുന്നതിനായി, വലിയ എന്റർടൈൻമെന്റ് സ്‌ക്രീനുകളും നോയിസ് ക്യാൻസെല്ലിങ് ഹെഡ്ഫോണുകളും നിങ്ങൾക്ക് ലഭിക്കും. മിയ്ക്കവാറും ബിസിനസ് ക്ലാസ്സിലെ എന്റർടൈൻമെന്റ് സ്‌ക്രീനുകളുടെ വലുപ്പം 23 ഇഞ്ച് വരെ ആകാറുണ്ട്. 
  • നിങ്ങളുടെ ലാപ്ടോപ്പുകളും ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി, ചാർജിങ് പോർട്ടുകളും ബിസിനസ് ക്ലാസ്സിൽ ലഭ്യമാണ്.
  • ഇതിന് പുറമെ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സൗകര്യവും ഇപ്പോൾ പരിചിതമാക്കി വരുന്നു. 
  • ബിസിനസ് ക്ലാസ്സുകളിൽ യാത്രക്കാർക്ക് അനുവദിക്കുന്ന ഭക്ഷണങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നവയാണ്. 
  • വിവിധ ഭക്ഷണ മെനുകളും മദ്യ മെനുകളും ഒക്കെ ബിസിനസ് ക്ലാസ്സിൽ ലഭ്യമാണ്. 
  • ഇക്കോണമി ക്ലാസ്സിൽ നിന്ന് വിരുദ്ധമായി 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഭക്ഷണം ഓർഡർ ചെയ്യാൻ നിങ്ങൾക്ക് അവസരം ഉണ്ട്. 
  • ആകാശത്ത് ഫൈൻ ഡൈനിങ് സൗകര്യം ആസ്വദിക്കാൻ സാധിക്കുന്നത് ഒരിക്കലും ചെറിയ കാര്യമല്ല. ലിനൻ തുണി കൊണ്ട് അലങ്കരിച്ച ട്രേ ടേബിൾ, അതിന് മുകളിൽ ഒരു പക്ഷെ ഒരു ഫ്‌ളവർ വേസ്, ഒരു ലിനൻ നാപ്കിൻ, ഭാരമുള്ള കട്ട്ലറി, ചെറിയ വ്യക്തിഗത ബോട്ടിൽ ഉപ്പ്, കുരുമുളക് ഷേക്കറുകൾ എന്നിങ്ങനെ അലങ്കാരങ്ങൾ ഏറെ ആണ്. 
  • പാചകരീതിയിൽ ആയാലും ഭക്ഷണം വിളമ്പുന്ന രീതിയിൽ ആയാലും മികച്ച റെസ്റ്റോറന്റുകളെ അനുസ്മരിപ്പിക്കുന്ന സേവനമാണ് ബിസിനസ് ക്ലാസ്സിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. 
  • യാത്രക്കാരെ കൂടുതൽ സുഖപ്രദമായി യാത്ര ചെയ്യാൻ അനുവദിക്കാനായി അമിനിറ്റി കിറ്റുകളും ബിസിനസ് ക്ലാസ്സുകളിൽ അനുവദിക്കുന്നുണ്ട്. ഒരു ഡെൻ്റൽ കിറ്റ്, ചർമ്മ സംരക്ഷണ വസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇയർപ്ലഗുകൾ, സോക്സുകൾ, ഒരു ഐ മാസ്ക്, ടൗവലുകൾ എന്നിവയൊക്കെ ആണ് സാധാരണയായി അമിനിറ്റി കിറ്റിങുകളിൽ ഉണ്ടായിരിക്കുക. ഹോട്ട് ടവ്വലുകൾ, ബ്ലാങ്കറ്റുകൾ എന്നിവയും എയർലൈനുകൾ അനുവദിക്കാറുണ്ട്. ചില എയർലൈനുകൾ യാത്രക്കാർക്കായി ബാഗുകളും അമിനിറ്റി കിറ്റുകളിൽ ഉൾപ്പെടുത്താറുണ്ട്. 
  • ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്ന കുട്ടി യാത്രക്കാർക്കായി പ്രത്യേകം ഭക്ഷണ മെനു, കളിപ്പാട്ടങ്ങൾ, കളറിംഗ് ബുക്കുകൾ, പസിലുകൾ, വിവിധ ഗെയിമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ബിസിനസ് ക്ലാസ്സിലെ ടിക്കറ്റുകൾ റദ്ദ് ചെയ്യുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്‌താൽ അതിനാവശ്യമായ ഫീസിനത്തിൽ അധികം തുക ഈടാക്കുന്നതായിരിക്കില്ല എന്നതും മറ്റൊരു വലിയ പ്രത്യേകതയാണ്. 

ഉപസംഹാരം

ഇക്കോണമി ക്ലാസ്സുകൾ അപേക്ഷിച്ച് ബിസിനസ് ക്ലാസ്സുകൾ ലഭ്യമാക്കിയിട്ടുള്ള സേവനങ്ങൾ എന്തൊക്കെയാണെന്നാണ് മുകളിൽ വ്യക്തമാക്കിയത്. ബിസിനസ് ആവശ്യവുമായോ അതുമല്ലെങ്കിൽ ഒരു അവധിക്കാലം ആസ്വദിക്കാനായോ ഫ്ലൈറ്റ് യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ഇവൻ്റുകളിൽ പങ്കെടുക്കാൻ തയ്യാറായി പൂർണ്ണമായും വിശ്രമിച്ചുകൊണ്ടുള്ള മികച്ച യാത്രാനുഭവം നേടാനായി നിങ്ങൾ ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യേണ്ടതാണ്. ചുരുണ്ടുകൂടിയുള്ള ദൂരയാത്രകൾ നിങ്ങളുടെ യാത്രാക്ഷീണം വർധിപ്പിക്കും. അതിനാൽ ബുദ്ധിമുട്ടുകളും സങ്കീർണതകളും ഒഴിവാക്കി, നിങ്ങളുടെ സ്വാകാര്യതയിൽ നിന്നുകൊണ്ട് ആസ്വാദ്യകരമായി യാത്രകൾ പൂർത്തിയാക്കാനായി നിങ്ങൾക്ക് ബിസിനസ് ക്ലാസുകൾ തെരഞ്ഞെടുക്കാം.

partner-icon-iataveri12mas12visa12