തങ്ങളുടെ ഇഷ്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക്, കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി, സ്റ്റുഡന്റ് ഡിസ്‌കൗണ്ടുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എണ്ണമറ്റ യാത്രക്കാർ ഉണ്ടാവും. എന്നാൽ, ഇത്തരം ഇളവുകൾ എല്ലാ എയർലൈനുകളിലും എല്ലാ റൂട്ടുകളിലും ലഭ്യമല്ല എന്നതാണ് യാത്രക്കാർ ആദ്യം മനസിലാക്കിയിരിക്കേണ്ടത്. അതുകൊണ്ട് തന്നെ, ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ
മനസ്സിലാക്കിയിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത്തരത്തിൽ സ്റ്റുഡന്റ് ഡിസ്‌കൗണ്ട് നേടാൻ നിങ്ങളെ സഹായിക്കുന്ന വിവരങ്ങൾ ആണ് ഇനി പറയുന്നത്.
വിദ്യാർഥികൾക്കായുള്ള കിഴിവുകൾ പ്രയോജനപ്പെടുത്തി ടിക്കറ്റ് നിരക്കിൽ ഇളവ് നേടാൻ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാരും ചുവടെ വിശദീകരിക്കുന്ന നയങ്ങൾ ശ്രദ്ധാപൂർവം മനസ്സിലാക്കേണ്ടതാണ്. ബുക്കിംഗ് സമയത്ത് ഇളവ് നല്കുന്നവയാണോ എന്ന് വ്യക്തമായി മനസിലാക്കിയ ശേഷം വേണം താഴെ തന്നിരിക്കുന്നതിൽ നിന്ന് ഉചിതമായ നയങ്ങൾ തെരഞ്ഞെടുക്കേണ്ടത്.
മുകളിൽ വിവരിച്ച പൊതുവായ നയങ്ങൾ കൂടാതെ, യാത്രക്കാർ അറിഞ്ഞിരിക്കേണ്ട മറ്റു ഉപാധികളും നിബന്ധനകളും താഴെ പറയുന്നവയാണ്.
വിദ്യാർഥികൾക്കായുള്ള കിഴിവ് പ്രയോജനപ്പെടുത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്ന എയർലൈനുകൾ ഏതൊക്കെ എന്നതിൽ നിരവധി ആളുകൾ സംശയിക്കുന്നുണ്ടാവാം. സ്റ്റുഡന്റ് ഡിസ്‌കൗണ്ടുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യണ സാധിക്കുന്ന ആഭ്യന്തര എയർലൈനുകൾ ഇവയൊക്കെയാണ്.
ഇന്ത്യയുടെ പ്രഥമ എയർലൈൻസ് ആയ എയർ ഇന്ത്യയിൽ, ആഭ്യന്തര വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ, ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 12 വയസിനു മുകളിൽ പ്രായമുള്ള ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ ഇത്തരത്തിൽ ഇളവുകൾ ലഭിക്കുകയുള്ളു.
യാത്ര ചെയ്യാൻ, ചെലവ് കുറഞ്ഞ എയർലൈൻസ് ആയ ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസിൽ വിദ്യാർത്ഥിൾക്കായി പ്രത്യേകം ഇളവുകൾ ഒരുക്കിയിട്ടുണ്ട്. സാധാരണ ടിക്കറ്റ് നിരക്കുകളിൽ നിന്ന് 6% വരെ ഇളവാണ് യാത്രക്കാർക്ക് ഇതുവഴി ലഭിക്കുക. ഇത് കൂടാതെ 10 കിലോ അധിക ബാഗേജ് അലവൻസും അനുവദിച്ചിട്ടുണ്ട്.
വിദ്യാർഥികൾ നാളെയുടെ വാഗ്ദാനങ്ങൾ ആയതുകൊണ്ട് തന്നെ അവർക്ക് പ്രത്യേക പരിഗണന നൽകുന്ന സമീപനം ആണ് വിസ്താര എയർലൈൻസ് സ്വീകരിച്ചിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഫ്‌ളൈറ്റുകളിൽ വിദ്യാർഥികൾക്കായുള്ള കിഴിവുകൾ നൽകുന്നുണ്ട്. ഈ എയർലൈൻസ്, അവരുടെ എല്ലാ ടിക്കറ്റ് നിരക്കുകളിലും സ്റ്റുഡന്റ് ഡിസ്‌കൗണ്ട് അനുവദിക്കുന്നു. ആകെ ടിക്കറ്റ് നിരക്കിൽ നിന്ന് 6% ഇളവും 10കിലോ അധിക ബാഗേജ് അലവൻസുമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അവരുടെ യാത്രക്കാർക്കായി അനുവദിക്കുന്നത്.
ആകാശ എയർ അവരുടെ ആഭ്യന്തര ഫ്‌ളൈറ്റുകളിൽ വിദ്യാർഥികൾക്കായി 7% ഇളവുകളാണ് നൽകുന്നത്. ഇത് കൂടാതെ 10കിലോ അധിക ബാഗേജ് അലവൻസും അനുവദിക്കുന്നുണ്ട്.
വിദ്യാർഥികൾക്കായുള്ള കിഴിവുകൾ ലഭിക്കാനായി; യാത്രക്കാർ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം (കോളേജ് അല്ലെങ്കിൽ സ്കൂൾ) അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖകൾ ബുക്കിംഗ് സമയത്തും ചെക്ക്-ഇൻ സമയത്തും കയ്യിൽ കരുതേണ്ടതാണ്. ഇത് കൂടാതെ, പാസ്പോർട്ട്, ഫ്ലൈറ്റ് ടിക്കറ്റ്, ഗവണ്മെന്റ് അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയും ആവശ്യമാണ്.
വൺ-വെ ട്രിപ്പുകളിലും റൗണ്ട് ട്രിപ്പുകളിലും വിദ്യാർഥികൾക്ക് കിഴിവുകൾ ലഭിക്കും.ചില എയർലൈനുകൾ വിദ്യാർഥികൾക്കായുള്ള കിഴിവുകൾ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിൽ മാത്രമാണ് അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ, നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന എയർലൈനിലും അവരുടെ ഫ്‌ളൈറ്റുകളിലും വിദ്യാർഥികൾക്ക് കിഴിവുകൾ അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യണ പാടുള്ളു.
യാത്ര ചെയ്യാനായി തെരഞ്ഞെടുക്കുന്ന എയർലൈനുകളെയും യാത്ര ചെയ്യുന്ന റൂട്ടിനെയും അടിസ്ഥാനമാക്കിയാണ് വിദ്യാർഥികൾക്കായുള്ള ഇളവുകൾ തീരുമാനിക്കപ്പെടുന്നത്. വിമാനങ്ങളിൽ, സ്റ്റുഡന്റ് ഡിസ്‌കൗണ്ടുകൾ ലഭിക്കണം എങ്കിൽ ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്നും അതുമായി ബന്ധപ്പെട്ട ഉപാധികളും നിബന്ധനകളും ഏതൊക്കെയാണെന്നും വളരെ വ്യക്തമായി മുകളിൽ വിവരിച്ചിട്ടുണ്ട്. സ്റ്റുഡന്റ് ഡിസ്‌കൗണ്ട് പ്രതീക്ഷിക്കുന്ന ഏതൊരു യാത്രക്കാരനും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.