വളരെ വേഗമേറിയതും എന്നാൽ ഏറ്റവും ചെലവ് കൂടിയ യാത്രമാർഗ്ഗമായതുകൊണ്ട് തന്നെ, അത്യാവശ്യ സാഹചര്യങ്ങളിൽ വിമാനയാത്ര ചെയ്യേണ്ടി വരുന്ന യാത്രക്കാരുടെ മനസ്സിലെ ആദ്യ ചോദ്യം, ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ യാത്ര ചെയ്യാം എന്നതായിരിക്കും.
ചൊവ്വാഴ്ച ടിക്കറ്റ് എടുത്താൽ ഏറ്റവും വിലക്കുറവിൽ ടിക്കറ്റ് ലഭിക്കും എന്നാണ് കാലങ്ങളായി ബുദ്ധി ജീവികൾ പറയുന്നത്. ചിലർ ബുധനാഴ്ച 12:01 a.m.നു ബുക്ക് ചെയ്‌താൽ നല്ല ഇളവിൽ ടിക്കറ്റുകൾ ലഭിക്കും എന്ന് പറയുമ്പോൾ മറ്റു ചിലർ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബുക്ക് ചെയ്‌താൽ ഏറ്റവും വിലക്കുറവിൽ ടിക്കറ്റുകൾ ലഭിക്കും എന്ന് പറയും. ഇങ്ങനെ ഉള്ള കിംവദന്തികൾക്ക് യാതൊരു വിധ പഞ്ഞവും ഉണ്ടാവില്ല. ടിക്കറ്റിന്റെ ആവശ്യകതയും ലഭ്യതയും അനുസരിച്ച് ഓരോ മണിക്കൂറിലും ടിക്കറ്റ് വില മാറിക്കൊണ്ടിരിക്കും. ചെലവ് കുറഞ്ഞ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ ഏതൊക്കെ ദിവസങ്ങളിലാണ് ടിക്കറ്റ് എടുക്കേണ്ടത്, യാത്ര പുറപ്പെടുന്നതിന് എത്ര ദിവസം മുൻപ് ടിക്കറ്റ് എടുത്താൽ വില കുറഞ്ഞിരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
ഫ്‌ളൈറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായത്, എന്ന രീതിയിലുള്ള ഒരു പ്രത്യേക ദിവസം എന്നത് വെറും മിഥ്യാധാരണ മാത്രമാണ്. കൃത്യമായ ഗവേഷണങ്ങൾ ഇത് തികച്ചും തെറ്റായ ആരോപണം ആണെന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി അത്തരത്തിൽ ഒരു മാന്ത്രിക ദിനവും ഇല്ല എന്നും തെളിയിച്ചിട്ടുണ്ട്. കാരണം എന്തെന്നാൽ, ടിക്കറ്റിന്റെ ആവശ്യകത അനുസരിച്ചാണ് എയർലൈൻസുകൾ വില നിശ്ചയിക്കുന്നത്. തന്റെ എതിരാളികളായ എയർലൈൻസുകളോട് പിടിച്ച നില്ക്കാൻ മിയ്ക്ക എയർലൈൻസുകളും ടിക്കറ്റിന്റെ വില കുറയ്ക്കുക, ചില അവസരങ്ങളിൽ ഓഫറുകളും മറ്റും നൽകുക, സീറ്റ് വർധിപ്പിക്കുക തുടങ്ങിയ പല കാര്യങ്ങളും ചെയ്യാറുണ്ട്. അങ്ങനെ ഉള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ദിവസം കണക്കാക്കുക വളരെ പ്രയാസമാണ്.
ഒരാഴ്ചയുടെ മധ്യത്തിൽ യാത്ര ചെയ്യുന്നതാണ് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ഏറ്റവും ഉചിതം. നിങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കി നിരക്കിൽ വ്യത്യാസം വരാമെങ്കിലും ആഴ്ചകളുടെ മധ്യത്തിൽ യാത്ര ചെയ്യുമ്പോൾ ഏകദേശം $100 വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിച്ചേയ്ക്കും. അതുകൊണ്ട്, വാരാന്ത്യങ്ങളിൽ യാത്ര പുറപ്പെടുന്നത് ഒഴിവാക്കി ചൊവ്വ, ബുധൻ ദിവസങ്ങളിൽ യാത്ര ചെയ്യുന്നതാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഏറ്റവും നല്ലത്.
എയർലൈൻസുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, തേർഡ് പാർട്ടി ആപ്പ്ലിക്കേഷനുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ തുകയിൽ ടിക്കറ്റുകൾ ലഭിക്കുന്നു. തേർഡ് പാർട്ടി ആപ്പ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അവരുടെ കമ്മീഷൻ ഉൾപ്പെടെ ഉള്ള തുക ഈടാക്കുന്നതുകൊണ്ടാണ് വിലക്കൂടുതൽ അനുഭവപ്പെടുന്നത്. മാത്രവുമല്ല എയർലൈൻസുകൾ, യാത്രക്കാർക്ക് ചില സമയങ്ങളിൽ ടിക്കറ്റുകളുടെ വില കുറയ്ക്കുകയും, ഓഫറുകൾ അനുവദിക്കുകയും ചെയ്യുന്നു.
ഫ്ലൈറ്റ് ടിക്കറ്റുകളുടെ നിരക്ക് അറിയാനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പവഴിയാണിത്. ഇതിനായി എയർലൈനുകളുടെ പ്രസ് റിലീസുകൾ സബ്സ്ക്രൈബ് ചെയ്യുകയോ തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കുകയോ ചെയ്യാം. ഇങ്ങനെ പ്രൈസ് അലേർട്ട് സെറ്റ് ചെയ്യുന്നത് വഴി ടിക്കറ്റുകൾക്ക് കുറഞ്ഞ നിരക്ക് അനുഭവപ്പെടുന്നത് എപ്പോൾ ആണെന്ന് മനസ്സിലാക്കി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നു.
പൊതുഅവധി ദിവസങ്ങൾ, ഉത്സവ സമയങ്ങൾ തുടങ്ങിയ അവസരങ്ങളിൽ പൊതുവെ യാത്ര ചെയ്യാനുള്ള ആളുകളുടെ എണ്ണം കൂടുതലായിരിക്കും. ടിക്കറ്റുകളുടെ ആവശ്യകത വർധിപ്പിക്കുകയും ലഭ്യത കുറയ്ക്കുകയും ചെയ്യാൻ ഇത് പ്രധാന കാരണമാണ്. സ്വാഭാവികമായും ടിക്കറ്റുകളുടെ വില കൂടാൻ ഇത് കാരണമാകുന്നു. അതുകൊണ്ട്, തിരക്കുകൾ അധികമുള്ള സമയങ്ങൾ യാത്ര ചെയ്യാൻ കഴിവതും തെരെഞ്ഞെടുക്കാതിരിക്കുക.
നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ആവർത്തിച്ച് ടിക്കറ്റുകൾ തിരയുമ്പോൾ അത് ടിക്കറ്റിന്റെ വില കുതിച്ചുയരുന്നതിനു കാരണമാകുന്നു. അതിനാൽ, വിലകുറഞ്ഞ ഫ്ലൈറ്റുകൾ കണ്ടെത്താനുള്ള ഏറ്റവും സമർത്ഥമായ മാർഗ്ഗമാണ് ഇൻകോഗ്നിറ്റോ മോഡിൽ ഫ്ലൈറ്റുകൾ തിരയുക എന്നത്.
മുകളിൽ പറഞ്ഞ നുറുങ്ങുകൾക്ക് പുറമെ, ഒരു ദിവസത്തിലെ ആദ്യ ഫ്ലൈറ്റ്, യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്നതാണ് റദ്ദാക്കൽ, വൈകൽ എന്നിവ ഒഴിവാക്കാനും കുറഞ്ഞ ടിക്കറ്റ് നിരക്ക് ലഭിക്കാനും ഏറ്റവും നല്ലത്.
കുറഞ്ഞ ചെലവിൽ യാത്രകൾ ചെയ്യാനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം കണക്കാക്കാൻ പ്രയാസമാണ്. ടിക്കറ്റുകളുടെ ആവശ്യകതയും ലഭ്യതയും എയർലൈൻസുകൾ തമ്മിലുള്ള മത്സരബുദ്ധിയെയുമൊക്കെ അടിസ്ഥാനമാക്കി, ടിക്കറ്റുകളുടെ വില നിരന്തരം മാറിക്കൊണ്ടിരിക്കും. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ കൃത്യമായ ചില നുറുങ്ങുകൾ പ്രയോജനപ്പെടുത്തുന്നത് യാത്രക്കാരെ സഹായിക്കും. ആഭ്യന്തരയാത്രകളും അന്താരാഷ്ട്രയാത്രകളും നടത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്നും ഈ സമയങ്ങളിൽ യാത്ര ചെയ്‌താൽ ലഭിക്കുന്ന ഇളവുകൾ ഏതൊക്കെ എന്നും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.