കുട്ടികളുമായുള്ള യാത്രകൾ എല്ലായിപ്പോഴും ആവേശകരമാണ്, ഒപ്പം വെല്ലുവിളികൾ നിറഞ്ഞതും. കുട്ടികളുമായുള്ള ഫ്ലൈറ്റ് യാത്രകൾ അതിലേറെ ആശങ്കകൾ ഉളവാക്കുന്നവയാണ്. സാധാരണ ബസ്, ട്രെയിൻ എന്നിവ പോലുള്ള പൊതു ഗതാഗതമാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടി യാത്രക്കാർക്ക് പ്രത്യേക പരിഗണനകൾ നൽകാറുണ്ട്. കുട്ടികളുമായി വിമാനയാത്ര ചെയ്യുന്ന രക്ഷിതാക്കൾക്ക് ഉണ്ടായേക്കാവുന്ന ന്യായമായ സംശയമാണ് ഫ്ലൈറ്റുകളിലും കുട്ടികൾക്ക് ഇപ്രകാരം ഇളവുകൾ ലഭിക്കുമോ എന്നുള്ളത്. രക്ഷിതാക്കളുടെ ടിക്കറ്റുകളിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ സാധിക്കുമോ, കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ അവരുടെ സാധുവായ തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതേണ്ടതുണ്ടോ, എത്ര വയസ്സ് മുതൽ കുട്ടികൾക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കണം തുടങ്ങി കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കളെ അലട്ടുന്ന നിരധി സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് വിവിധ എയർലൈനുകൾ സ്വീകരിച്ചിരിക്കുന്ന പോളിസികൾ വ്യത്യാസപ്പെട്ടിരിക്കും. യാത്രയിൽ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് രക്ഷിതാക്കൾ ഇത് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഇൻഡിഗോ എയർലൈൻ
ശിശുക്കളുടെയും കുട്ടികളുടെയും കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത പോളിസികൾ മനസ്സിലാക്കാനും രക്ഷിതാക്കളുടെ സ്വാഭാവിക ആശങ്കകൾ ഒഴിവാക്കി സന്തോഷത്തോടെ യാത്ര ചെയ്യാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
യാത്ര ചെയ്യുന്ന തീയതിയിലെ പ്രായം 7 ദിവസത്തിനു മുകളിലും 2 വയസ്സിൽ താഴെയും ഉള്ള കുഞ്ഞുങ്ങളെയാണ് ഇൻഡിഗോയുടെ ശിശു നിയമ പ്രകാരം, ശിശുക്കളായി പരിഗണിക്കുന്നത്.
ഇവയിൽ ഏതെങ്കിലും രേഖകൾ ആണ് അംഗീകൃത തിരിച്ചറിയൽ രേഖയായി കണക്കാക്കുന്നത്.
ജനിച്ച് 7 ദിവസത്തിനു മുകളിലും 2 വയസ്സിൽ താഴെയും പ്രായമുള്ള ശിശുക്കൾക്ക് ഇൻഡിഗോയുടെ ഫ്ലൈറ്റുകളിൽ ടിക്കറ്റ് കൂടാതെ സൗജന്യമായി യാത്ര ചെയ്യാനാവും.
ശിശുക്കളെ ഇൻഡിഗോ ഫ്ലൈറ്റിൽ യാത്ര ചെയ്യിക്കാനായി അവർ പ്രത്യേകം സർവീസ് ഫീസ് ഈടാക്കുന്നുണ്ട്. അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ ഇത് INR 2350 (36 USD) ആണെങ്കിൽ ആഭ്യന്തര ഫ്ലൈറ്റുകളിൽ ഇത് INR 1500 (24 USD) ആണ്.
ചെക്ക്-ഇൻ സമയത്ത് സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കാത്ത ശിശുക്കളെ യാത്ര ചെയ്യാൻ അനുവദിക്കുന്നതിനായി, ടിക്കറ്റ് ബുക്ക് ചെയ്ത ദിവസത്തെ മുഴുവൻ നിരക്കും ഈടാക്കുന്നു. കൂടാതെ സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രം ശിശുവിനെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്യുകയുള്ളൂ.
ശിശുക്കൾക്ക് ഒരിക്കലും തനിയെ യാത്ര ചെയ്യാൻ സാധിക്കുകയില്ല. അവർ എല്ലായിപ്പോഴും രക്ഷിതാക്കളുടെ മടിയിൽ ഇരുന്നുകൊണ്ട് ആയിരിക്കും യാത്ര ചെയ്യുക. അതുകൊണ്ട് തന്നെ അവർക്കായി പ്രത്യേകം സീറ്റുകൾ ബുക്ക് ചെയ്യേണ്ട ആവശ്യം വരുന്നില്ല. രക്ഷിതാക്കളുടെ ടിക്കറ്റ് ഉപയോഗിച്ച് ശിശുക്കൾക്ക് യാത്ര ചെയ്യാൻ സാധിക്കും.
ഒരു മുതിർന്ന വ്യക്തിക്ക് ഒരു ശിശുവിനെ മാത്രമേ ഒപ്പം യാത്ര ചെയ്യിക്കാൻ സാധിക്കുകയുള്ളൂ. ഒരേസമയം രണ്ട് ശിശുക്കളുമായി യാത്ര ചെയ്യേണ്ടിവരുന്ന രക്ഷാകർത്താവ്, രണ്ടാമത്തെ ശിശുവിനായി, കുട്ടികളുടെ ടിക്കറ്റ് നിരക്ക് നൽകി സീറ്റ് ബുക്ക് ചെയ്യേണ്ടതാണ്. രണ്ടാമത്തെ ശിശുവിനെ ആ സീറ്റിൽ ഇരുത്തി വേണം യാത്ര ചെയ്യിക്കേണ്ടത്.
വിമാനത്തിന്റെ വലിപ്പം അനുസരിച്ച്, ഇൻഡിഗോയുടെ ഫ്ലൈറ്റിൽ ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്ന ശിശുക്കളുടെ എണ്ണത്തിന് വ്യക്തമായ പരിമിതികൾ ഉണ്ട്. അവരുടെ A320 എയർ ബസ്സിൽ പരമാവധി 12 ശിശുക്കൾക്കും ATR ൽ പരമാവധി 6 ശിശുക്കൾക്കും ആണ് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുക.
3 വയസ് പ്രായമുള്ള കുട്ടികൾക്ക് യാത്ര ചെയ്യാനായി പ്രത്യേകസീറ്റ് അനുവദിക്കുന്നതിനാൽ ടിക്കറ്റുകൾ ആവശ്യമാണ്.
2 വയസ്സിനു മുകളിലും 12 വയസ്സിൽ താഴെയും പ്രായമുള്ളവരെയാണ് ഇൻഡിഗോ കുട്ടികളായി പരിഗണിച്ചിരിക്കുന്നത്. ഒട്ടുമിയ്ക്ക എയർലൈനുകളും കുട്ടികൾക്കായുള്ള ടിക്കറ്റുകളിൽ 25 മുതൽ 33% വരെ ഇളവുകൾ അനുവദിക്കാറുണ്ടെങ്കിലും ഇൻഡിഗോ കുട്ടികൾക്കായി പ്രത്യേക ഇളവുകളും കിഴിവുകളും ഏർപ്പെടുത്തിയിട്ടില്ല.
ഒട്ടുമിയ്ക്ക എയർലൈനുകളും അവരുടെ ഫ്ലൈറ്റുകളിൽ, കുട്ടികൾക്കായി ഇളവുകൾ അനുവദിക്കാറുണ്ടെങ്കിലും, ഇൻഡിഗോ എയർലൈനിൽ മുതിർന്നവരുടെ ടിക്കറ്റുകൾക്ക് ഈടാക്കുന്ന അതെ നിരക്ക് തന്നെയാണ് നിലവിൽ കുട്ടികൾക്കായുള്ള ടിക്കറ്റുകൾക്കും ഈടാക്കുന്നത്.
ഇൻഡിഗോ എയർലൈൻസിൽ ശിശുക്കളുമായും കുട്ടികളുമായും യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയത്. എത്ര വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ടിക്കറ്റുകൾ ഇല്ലാതെ യാത്ര ചെയ്യാം, ശിശുക്കളുമായി യാത്ര ചെയ്യുമ്പോൾ കയ്യിൽ കരുതേണ്ട സാധുവായ തിരിച്ചറിയൽ രേഖകൾ എന്തൊക്കെ, ശിശുക്കളെ യാത്ര ചെയ്യിക്കാൻ ഇൻഡിഗോ ഈടാക്കുന്ന സർവീസ് ചാർജുകൾ എത്ര, ഇൻഡിഗോ കുട്ടികൾക്കായി ഈടാക്കുന്ന ടിക്കറ്റ് നിരക്ക് തുടങ്ങി രക്ഷിതാക്കൾക്ക് പ്രയോജനപ്രദമാകുന്ന സുപ്രധാന വിവരങ്ങൾ എല്ലാം ഇവിടെ വിശദീകരിച്ചിട്ടുണ്ട്. യാത്രകൾ ആരംഭിക്കുന്നതിന് മുൻപായി ഈ വിവരങ്ങൾ മനസിലാക്കുന്നത്, യാത്രക്കിടയിൽ ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും ആവശ്യമായ രേഖകൾ കരുതാത്തതിനാൽ ചെക്ക്-ഇൻ സമയങ്ങളിൽ ഉണ്ടാകുന്ന സമയനഷ്ടവും ധനനഷ്ടവും ഒഴിവാക്കാനും രക്ഷാകർത്താക്കളെ സഹായിക്കും.