ചില പ്രത്യേക സാഹചര്യങ്ങളിൽ ബുക്ക് ചെയ്ത ഫ്ലൈറ്റ് ടിക്കറ്റുകൾ റദ്ദ് ചെയ്യേണ്ടതായി വന്നേയ്ക്കാം. മുൻകൂട്ടി ആസൂത്രണം ചെയ്ത യാത്രകൾ മാറ്റി വയ്‌ക്കേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നിരുന്നാലും കൂടുതൽ ആളുകളും രോഗാവസ്ഥകൾ കാരണം ആണ് ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുന്നത്. യാത്രകൾ റദ്ദ് ചെയ്യേണ്ടി വരുന്നതിനു പല കാരണങ്ങൾ നിരത്താൻ കഴിയുമെങ്കിലും ആരോഗ്യകാരണങ്ങളും വേണ്ടപ്പെട്ടവരുടെ മരണവും ഒക്കെയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്തരത്തിൽ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യപ്പെടുമ്പോൾ, ഒരു നിശ്ചിത തുക റദ്ദാക്കൽ ഫീസായി ഈടാക്കുന്നുണ്ട്. ഫ്ലൈറ്റ് ടിക്കറ്റുകൾ എങ്ങനെ റദ്ദ് ചെയ്യാമെന്നും, അധികം തുക റദ്ദാക്കൽ ഫീസായി നൽകുന്നത് എങ്ങനെ തടയാം എന്നുമൊക്കെയാണ് ഇവിടെ വിശദമാക്കുന്നത്.
നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റുകൾ വിവിധ മാർഗ്ഗങ്ങളിലൂടെ റദ്ദ് ചെയ്യാൻ സാധിക്കും. എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, എയർലൈനുകളുടെ കസ്റ്റമർ കെയർ സെന്ററുകൾ വഴിയും, അതുമല്ല എയർ പോർട്ടിലെ എയർലൈനുകളുടെ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ റദ്ദ് ചെയ്യാവുന്നതാണ്.
ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു പ്രക്രിയയായി നിങ്ങൾക്ക് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുന്നത് വളരേ ലളിതമായ ഒരു പ്രക്രിയയാണ്. പാസഞ്ചർ നെയിം റെക്കോർഡ് (PNR) ഉപയോഗിച്ച് എങ്ങനെ ആണ് ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നത് എന്നാണ് ചുവടെ പറയുന്നത്.
നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത പ്ലാറ്റ്ഫോമിന്റെയോ അതുമല്ല എങ്കിൽ എയർലൈനിന്റെയോ കസ്റ്റമർ സർവീസ് നമ്പറിലേയ്ക്ക് ഫ്ലൈറ്റ് റദ്ദാക്കലുമായി ബന്ധപ്പെട്ട വിളിക്കാവുന്നതാണ്. നിങ്ങളെ സഹായിക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഏജന്റ് ടിക്കറ്റുകൾ റദ്ദ് ചെയ്യാൻ നിങ്ങളെ സഹായിക്കും.
തീർച്ചയായും സാധിക്കും. ഇതിനായി, എയർപോർട്ടുകളിൽ സ്ഥാപിച്ചിട്ടുള്ള നിങ്ങളുടെ എയർലൈൻസിന്റെ കൗണ്ടറുകളെ ആണ് സമീപിക്കേണ്ടത്. അവിടെ നിങ്ങളെ സഹായിക്കാനായി നിയോഗിക്കപ്പെട്ട സ്റ്റാഫുകൾക്ക്, ബുക്കിങ്ങുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ നൽകുമ്പോൾ ടിക്കറ്റുകൾ റദ്ദ് ചെയ്യാൻ വേണ്ട നടപടികൾ അവർ സ്വീകരിക്കുന്നതായിരിക്കും.
നിങ്ങൾ ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ ആണ് ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നതെങ്കിൽ എയർലൈനുകളുടെ പോളിസി അനുസരിച്ച്, മുഴുവനോ ഭാഗികമോ ആയ തുക നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ
ടിക്കറ്റുകളുടെ നിരക്കുകൾ അടിസ്ഥാനപ്പെടുത്തി റദ്ദാക്കലിന്റെ വ്യവസ്ഥകളും നിബന്ധനകളും വ്യത്യാസപ്പെട്ടിരിയ്ക്കും. ടിക്കറ്റുകൾ റദ്ദ് ചെയ്യേണ്ടതായി വരുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട്, ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ തന്നെ, എയർലൈനുകളുടെ റദ്ദാക്കലുമായി ബന്ധപ്പെട്ട പോളിസികൾ വ്യക്തമായി മനസിലാക്കിയിരിക്കേണ്ടതാണ്.
ഒരു യാത്രക്കാരൻ, അയാളുടെ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുമ്പോൾ എയർലൈനുകൾ ഈടാക്കുന്ന തുക ആണ് റദ്ദാക്കൽ ചാർജ്. വിമാനത്തിൻ്റെ ഒക്യുപ്പൻസിയിൽ എന്തെങ്കിലും മാറ്റമുണ്ടാകുന്നത് തടയുന്നതിനായി എല്ലായിപ്പോഴും ഒരു ഉയർന്ന തുകയാണ് റദ്ദാക്കൽ ഫീസായി നിശ്ചയിക്കുന്നത്. യാത്ര ചെയ്യാൻ തെരെഞ്ഞെടുത്ത ടിക്കറ്റ്, യാത്രയുടെ റൂട്ട്, ടിക്കറ്റ് റദ്ദ് ചെയ്യുന്ന സമയം എന്നിവയെ ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് റദ്ദാക്കൽ ചാർജുകൾ ഈടാക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അവ റദ്ദ് ചെയ്‌താൽ, റദ്ദാക്കൽ ഫീസ് നൽകേണ്ടതില്ല. യാത്ര പുറപ്പെടുന്നതിനു 7 ദിവസം മുൻപ് റദ്ദ് ചെയ്യുന്ന ടിക്കറ്റുകൾ ആണെങ്കിൽ മാത്രമേ ഈ സൗജന്യം ലഭിക്കൂ.
ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വരുമ്പോഴുള്ള റദ്ദാക്കൽ ഫീസുകൾ ഒഴിവാക്കാനായി ഇനി പറയുന്ന തന്ത്രങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
മുഴുവനായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾ വാങ്ങുക: ഭീമമായ റദ്ദാക്കൽ ഫീസ് നൽകുന്നത് ഒഴിവാക്കാനായി, മുഴുവനായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ പൂർണ്ണമായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾക്ക് വില കൂടുതലാണെങ്കിലും റദ്ദാക്കൽ ഫീസ് ഉണ്ടാവില്ല എന്ന സമാധാനമുണ്ടാവും. റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റുകളുമായി ബന്ധപ്പെട്ട എയർലൈനുകളുടെ പോളിസികൾ വ്യത്യാസപ്പെട്ടിരിക്കും എന്നതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് അവ ശ്രദ്ധാപൂർവ്വം മനസിലാക്കുക.
യാത്ര തീയതികൾ പരിഷ്ക്കരിക്കുക: ടിക്കറ്റുകൾ റദ്ദാക്കുന്നതിനും ക്യാൻസലേഷൻ ചാർജുകൾ അടയ്ക്കുന്നതിനും പകരമായി കാശ് ലഭിക്കാൻ സഹായിക്കുന്ന നടപടി ആണ്, നിങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കുന്നത്. ചില എയർലൈൻസുകളിൽ പ്രത്യേക ചാർജുകൾ ഇല്ലാതെ, യാത്ര തീയതികൾ മാറ്റി വയ്ക്കാൻ സാധിക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ ഫ്ലൈറ്റ് ബുക്കിംഗിൻ്റെ പരിഷ്ക്കരണ നിബന്ധനകൾ പരിശോധിച്ച ശേഷം യാത്ര തീയതികൾ മാറ്റുന്ന രീതി പരിഗണിക്കാവുന്നതാണ്.
യാത്ര ഇൻഷുറൻസ് സേവനം ഉപയോഗിക്കുക: മിയ്ക്ക എയർലൈനുകളും യാത്രക്കാർക്ക് ഫ്ലൈറ്റ് റദ്ദാക്കലുമായി ബന്ധപ്പെട്ട പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി യാത്ര ഇൻഷുറൻസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 'Cancel for Any Reason' പോളിസികളും ഇന്ന് ലഭ്യമാണ്. അതിനാൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് മതിയായ പരിരക്ഷ ഉറപ്പ് വരുത്തുന്ന അനുയോജ്യമായ ഒരു ഇൻഷുറൻസ് പോളിസി തെരെഞ്ഞെടുക്കേണ്ടതാണ്.
തീർച്ചയായും ലഭിക്കുന്നതാണ്. എയർലൈനുകൾ അവരുടെ നിയന്ത്രണങ്ങൾക്ക് അതീതമായ ചില പ്രതികൂലസാഹചര്യങ്ങളിൽ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യാറുണ്ട്. ഈ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ലഭിക്കേണ്ട ചില അവകാശങ്ങൾ ഉണ്ട്. എയർലൈനുകൾ ഫ്ലൈറ്റുകൾ റദ്ദ് ചെയ്താൽ യാത്രക്കാർക്ക് ഒരു ബദൽ ഫ്ലൈറ്റ് അല്ലെങ്കിൽ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. അതുകൂടാതെ, അവരുടെ യഥാർത്ഥ ഫ്ലൈറ്റിനായി എയർപോർട്ടിൽ റിപ്പോർട്ട് ചെയ്ത യാത്രക്കാർക്ക്, ഇതര ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ എയർലൈൻ വിശ്രമ സൗകര്യവും ഭക്ഷണവും നൽകേണ്ടതാണ്.
മുൻകൂട്ടി കാണാൻ കഴിയാത്ത സാഹചര്യങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്ന യാത്രകളെ പോലും താറുമാറാക്കിയേക്കാം. ഇത്തരത്തിലുള്ള അപ്രതീക്ഷിത സംഭവങ്ങൾ കാരണം ടിക്കറ്റുകൾ റദ്ദ് ചെയ്യേണ്ടി വരുമ്പോൾ പല സാമ്പത്തിക തിരിച്ചടികളും നേരിടേണ്ടി വന്നേയ്ക്കാം. ടിക്കറ്റുകൾ എങ്ങനെ റദ്ദ് ചെയ്യാം, ഭീമമായ റദ്ദാക്കൽ ഫീസുകൾ ഒഴിവാക്കാനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിശദീകരിച്ചത്.