ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഘടകമാണ് സമയം. അത് ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുന്ന മനുഷ്യരാണ് ഭൂരിഭാഗവും. ഒരാളുടെ ജീവിതത്തിലെ വിവിധ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുന്ന സമയം, ബോധപൂർണ്ണമായ ആസൂത്രണ-നിയന്ത്രണങ്ങൾക്ക് വിധേയമാക്കി, ബുദ്ധിപൂർവ്വം പ്രയോഗിക്കുന്ന രീതിയാണ് സമയ നിയന്ത്രണം. ദീർഘ ദൂര യാത്രകൾ, കൂടുതൽ സമയം പാഴാക്കുമെന്നതിനാൽ, ഇതേ സമയ നിയന്ത്രണത്തിന്റെ ഭാഗമായി, ലക്ഷ്യസ്ഥാനങ്ങളിൽ വേഗം എത്തിച്ചേരാൻ സാധിക്കുന്ന മാർഗങ്ങളാണ് ഇന്ന് പൊതുവെ ആളുകൾ സ്വീകരിക്കുന്നത്. യാത്രയ്ക്കായി ആളുകൾ വിമാനങ്ങളെ ആശ്രയിക്കുന്നതും ഈ ഒരൊറ്റ ലക്ഷ്യത്തോടെയാണ്. എന്നാൽ സമയം ലഭിക്കാനായി നിങ്ങൾ തെരെഞ്ഞെടുത്ത മാർഗം നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയാലോ? പ്രതികൂലമായ സാഹചര്യങ്ങൾ കാരണം എയർലൈൻസുകൾ ഫ്‌ളൈറ്റുകൾ റദ്ദ് ചെയ്യപ്പെടുകയോ, വൈകുകയോ ചെയ്താൽ നമുക്ക് നഷ്ടമാകുന്നത് വിലപ്പെട്ട സമയം ആണ്. കാലവും തിരയും ആർക്കും വേണ്ടി കാത്തുനിൽക്കില്ല എന്ന പഴഞ്ചൊല്ല് പോലെ, നഷ്ടപ്പെട്ട സമയം തിരികെ കിട്ടാൻ പോകുന്നില്ല. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നല്ലേ. സമയം എന്നാൽ ധനം ആണ്. അത്കൊണ്ട് അത് നഷ്ടമായാൽ, നിങ്ങൾക്ക് നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്. അതെ, ഇത്തരത്തിൽ ഫ്‌ളൈറ്റുകൾക്ക് കാലതാമസം നേരിട്ടാൽ, നഷ്ടപരിഹാരം ലഭിക്കുമോ, എങ്ങനെ നഷ്ടപരിഹാരം നേടാം, എയർ ഇന്ത്യ പോലുള്ള എയർലൈൻസുകൾ കാലതാമസം നേരിടുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.
ഫ്ലൈറ്റുകളുടെ കാലതാമസം ഒരു ദിവസത്തിൽ താഴെയാണെങ്കിൽ എയർലൈനുകൾ യാത്രക്കാർക്ക് എയർപോർട്ടിൽ, ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കണം. എന്നാൽ ഒരു ദിവസത്തിൽ അധികം കാലതാമസം നേരിടുകയാണെങ്കിൽ യാത്രക്കാർക്കായി ഹോട്ടൽ സൗകര്യം നൽകേണ്ടതാണ്. അസാധാരണ സാഹചര്യങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കാലതാമസം നേരിടുന്നതെങ്കിൽ, എയർലൻസുകൾ യാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടതില്ല.
ഫ്ളൈറ്റുകൾ കാലതാമസം നേരിട്ടാൽ നഷ്ടപരിഹാരം ലഭിക്കുവാനായി താഴെ വിവരിക്കുന്ന നടപടിക്രമങ്ങൾ പിന്തുടരുക
എയർലൈനിന്റെ സ്റ്റാഫുകളുമായുള്ള സംഭാഷണം ഉൾപ്പെടെ, ബോർഡിങ് പാസ്സ്, ടിക്കറ്റ്, ഫ്ലൈറ്റ് കാലതാമസവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവയുടെ രേഖകൾ സൂക്ഷിക്കുക. ഇത് നഷ്ടപരിഹാരം നേടിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
ഫ്‌ളൈറ്റ് വൈകിയാൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചുകൊണ്ട്, എയർലൈനുകളോട് നഷ്ടപരിഹാരത്തെ കുറിച്ച് സംസാരിക്കുക. നിങ്ങൾക്ക് ഒരു ബദൽ ഫ്‌ളൈറ്റ് സംഘടിപ്പിച്ച് നൽകുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും എയർലൈൻസുകൾക്ക് ബാധ്യത ഉണ്ട്. ഈ അവസരത്തിൽ എയർലൈൻസുകൾ നിങ്ങൾക്കായി ചെയ്ത സേവനകളെപ്പറ്റിയും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തെപ്പറ്റിയും രേഖാമൂലമുള്ള സ്ഥിരീകരണം നേടുക.
എയർലൈൻസുകൾ നിങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നിഷേധിക്കുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് എയർലൈൻസിലും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷനും ലഭ്യമായ എല്ലാ രേഖകളും സഹിതം ഔപചാരികമായി പരാതി നൽകാവുന്നതാണ്.
നിയമപരമായി നിങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നൽകാൻ എയർലൈൻ വിസമ്മതിച്ചാൽ നിങ്ങൾക്ക് നിയമസഹായം തേടാം. ഇതിനായി നിങ്ങൾക്ക് ഉപഭോക്‌തൃ അവകാശ സംരക്ഷണ സംഘടനകളെ സമീപിക്കാവുന്നതാണ്. നിങ്ങളെ ശരിയായ രീതിയിൽ നയിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും ഇത്തരം സംഘടനകൾ സഹായിക്കും.
ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പ്രാബല്യത്തിൽ കൊണ്ടുവന്ന സിവിൽ ഏവിയേഷൻ റിക്രൂട്ട്മെന്റ് (CAR) സെക്ഷൻ 3, സീരീസ് M, പാർട്ട് IV പ്രകാരം ബോർഡിങ് നിരസിക്കൽ, വിമാനങ്ങൾ റദ്ദ് ആക്കൽ, വിമാനങ്ങളുടെ കാലതാമസം ഇവ കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായാൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ എയർലൈൻസുകൾ ഒരുക്കണം. ആയതിനാൽ യാത്രക്കാരനുണ്ടാകുന്ന സമയനഷ്ടം കണക്കിലെടുത്ത്, യാത്രക്കാർ ആവശ്യപ്പെടുന്ന ന്യായമായ നഷ്ടപരിഹരം നൽകാൻ എയർലൈൻസുകൾ ബാധ്യസ്ഥരാണ്.
ഓവർ ബുക്കിങ്ങുകൾ കാരണം, നിർദ്ദിഷ്ട സമയത്ത് ബോർഡിങ്ങിനായി എത്തിയ യാത്രക്കാരന് ബോർഡിങ് നിഷേധിച്ചാൽ, സാഹചര്യങ്ങൾ കണക്കിലെടുത്തു യാത്രക്കാരന് വേണ്ട നഷ്ടപരിഹാരം, ബദൽ ഫ്‌ളൈറ്റിൽ ഉറപ്പായ സീറ്റ്, ഭക്ഷണം, മറ്റു സൗകര്യങ്ങൾ എന്നിവ നല്കണം.
ഇത്തരം സാഹചര്യത്തിൽ, 24 മണിക്കൂറിനുള്ളിൽ എയർലൈൻസുകൾ ഒരു ബദൽ ഫ്‌ളൈറ്റ് ഏർപ്പാടാക്കി യാത്രക്കാർക്ക് നൽകിയാൽ, അടിസ്ഥാന നിരക്കിന്റെയും എയർലൈൻ ഇന്ധന ചാർജിന്റെയും ആകെ തുകയുടെ 200% യാത്രക്കാരന് നഷ്ടപരിഹാരമായി നൽകണം. പരമാവധി 10000 രൂപ വരെ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ എയർലൈൻസുകൾ ഏർപ്പാടാക്കി നൽകിയ ബദൽ വിമാനത്തിൽ യാത്ര ചെയ്യാൻ യാത്രക്കാരൻ താല്പര്യപ്പെടുന്നില്ല എങ്കിൽ, അടിസ്ഥാന നിരക്കിന്റെയും എയർലൈൻ ഇന്ധന ചാർജിന്റെയും ആകെ തുകയുടെ 400% അല്ലെങ്കിൽ പരമാവധി 20000 രൂപ വരെ നഷ്ടപരിഹാരം നൽകണം. ഇത് കൂടാതെ, ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുകയും ചെയ്യും.
തീർച്ചയായും. നിങ്ങളുടെ ഫ്‌ളൈറ്റ് 3 മണിക്കൂറിൽ അധികം കാലതാമസം നേരിടുകയാണെങ്കിൽ, ഉറപ്പായും നിങ്ങൾക്ക് എയർ ഇന്ത്യയോട് നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കും.യാത്ര പുറപ്പെടുന്നതിനു രണ്ടാഴ്ചയ്ക്കുള്ളിൽ ഫ്‌ളൈറ്റുകൾ റദ്ദ് ചെയ്താലും ഓവർ ബുക്കിങ്ങ് കാരണം നിങ്ങൾക്ക് ബോർഡിങ് നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാലും നിങ്ങൾക്ക് എയർ ഇന്ത്യ നഷ്ടപരിഹാരം നൽകുന്നതായിരിക്കും.
ഫ്‌ളൈറ്റുകൾക്ക് കാലതാമസം നേരിടേണ്ടി വരുന്ന നിരവധി സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട് യാത്രക്കാരനുള്ള അവകാശങ്ങളും നിരവധിയാണ്. ഇത്തരത്തിൽ ഫ്‌ളൈറ്റുകൾക്ക് കാലതാമസം നേരിട്ടാൽ യാത്രക്കാരന്റെ അവകാശങ്ങൾ എന്തൊക്കെയാണെന്നും അവ എങ്ങിനെ നേടി എടുക്കാമെന്നുമൊക്കെയാണ് ഇവിടെ വിവരിച്ചത്. യാത്രക്കാർക്ക്, ഇത്തരത്തിൽ സമയനഷ്ടം നേരിടുമ്പോൾ എത്ര രൂപ വരെ നഷ്ടപരിഹാരം ലഭിക്കും എന്നും നഷ്ടപരിഹാരം ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണം എന്ന മനസിലാക്കാൻ ഇത് യാത്രക്കാരെ സഹായിക്കും.