ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം യാത്രക്കാരും, എലൈറ്റ് സ്റ്റാറ്റസ് ഉള്ളവർ ആയിരിക്കില്ല. അതുകൊണ്ട് തന്നെ, യാത്ര ആസൂത്രണം ചെയ്യുമ്പോൾ തന്നെ എങ്ങനെ യാത്ര ചെലവ് കുറയ്ക്കാം എന്ന് തലപുകഞ്ഞ് ആലോചിക്കുന്നവരാവും നമ്മൾ.എത്രയൊക്കെ തലപുകച്ചാലും ടിക്കറ്റ് വില അധികമാകുന്നത് ഒരു പ്രധാന വില്ലനായാലോ? അങ്ങനെ ഉള്ള സാഹചര്യം ഉണ്ടാകുമ്പോഴാണ് എങ്ങനെ വില കുറഞ്ഞ ടിക്കറ്റുകൾ ബുക്ക് ചെയ്യാം എന്ന ചിന്ത മനസ്സിൽ കടന്ന് വരുന്നത്. സാധാരണക്കാരായ യാത്രക്കാർക്ക് അവരുടെ ബഡ്ജറ്റ് അനുസരിച്ച് യാത്ര ആസൂത്രണം ചെയ്യുന്നതിന്, ടിക്കറ്റ് വില കുറഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്ന ചില നുറുങ്ങുകളാണ് ഇവിടെ നൽകുന്നത്. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് യാതൊരു വിധ വിട്ട് വീഴ്ചകളും വരുത്താതെ, കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആകർഷകമായ ഈ നുറുങ്ങുകൾ നിങ്ങളെ സഹായിക്കും.
ചില പ്രത്യേക ദിവസങ്ങളിൽ ആകർഷകമായ ഡിസ്‌കൗണ്ടുകളും ഡീലുകളും നൽകുന്ന നിരവധി യാത്ര സംബന്ധിയായ വെബ്‌സൈറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. പക്ഷെ ഇത്തരം വെബ്‌സൈറ്റുകളെ കണ്ണുമടച്ച് വിശ്വസിക്കുന്നത് അബദ്ധത്തിന് വഴി ഒരുക്കുന്നു. ഇത്തരം കെണികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രധാന പൊടിക്കൈ ആണ് ഇനി പറയുന്നത്. ഒരു നിർദ്ദിഷ്‌ട ലക്ഷ്യസ്ഥാനത്തേയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റുകൾ നേടുന്നതിനായി, വിവിധ ഫ്ലൈറ്റ് ചെക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മുഴുവൻ മാസത്തേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ ട്രാക്ക് ചെയ്യുക. നിങ്ങൾ യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്ന തീയതി പരാമർശിക്കാതെ, വൺവേ നിരക്കുകൾ മാത്രം പരിശോധിക്കുന്നതിലൂടെ ആ മാസം മുഴുവനായും ലഭ്യമാകുന്ന ബുക്കിങ്ങുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നു. അങ്ങനെ, കിഴിവുകളോട് കൂടിയ, ചെലവ് കുറഞ്ഞ പ്രതിമാസ ഫ്ലൈറ്റ് നിരക്കുകളുടെയും തീയതികളുടെയും വ്യക്തമായ ചിത്രം നിങ്ങൾക്ക് ലഭിക്കും.
ഫ്ലൈറ്റ് ടിക്കറ്റുകൾ തിരയാനായി പുതിയ ഇനോഗ്നിറ്റോ മോഡ് ഉപയോഗിക്കുക
നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഫ്ലൈറ്റുകൾക്കായി തിരയുമ്പോൾ, ടിക്കറ്റുകളുടെ ബന്ധപ്പെട്ട അറിയിപ്പുകൾ നിങ്ങൾക്ക് ലഭിക്കാൻ തുടങ്ങുകയും ടിക്കറ്റ് വില കുതിച്ചുയരുകയും ചെയ്യുന്നു.
പുതിയ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിച്ച്, ലാപ്‌ടോപ്പുകൾ, ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ വിവിധ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ വഴി, കുക്കികൾ സ്വീകരിക്കാതെ ഫ്ലൈറ്റ് ടിക്കറ്റുകൾ തിരയുമ്പോൾ നിങ്ങളുടെ മുൻ ചരിത്രം സംഭരിക്കപ്പെടുന്നില്ല. ആയതിനാൽ ടിക്കറ്റുകളുടെ വില കുതിച്ചുയരുന്നത് തടയാൻ ഇത് കാരണമാവുകയും വളരെ സമർഥമായ രീതിയിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായകമാവുകയും ചെയ്യുന്നു.
വില കുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി തിരയുന്നതും അവ ബുക്ക് ചെയ്യുന്നതും ക്ഷമ കൂടുതൽ ആവശ്യമുള്ള കാര്യാമായത് കൊണ്ട്, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്‌താൽ വിലക്കുറവിൽ ടിക്കറ്റുകൾ ലഭിക്കും എന്ന രീതിയിൽ, പലരും പറഞ്ഞ് പ്രചരിപ്പിച്ച കെട്ടുകഥകളിൽ വിശ്വസിക്കാതിരിക്കുക. എയർലൈനുകൾ എല്ലായിപ്പോഴും ഡിമാൻഡ്, കാലാവസ്ഥ, ഇവൻ്റുകൾ, ഇന്ധന വില തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയ അൽഗോരിതങ്ങളെയാണ് നിരക്കുകൾ നിശ്ചയിക്കാൻ ആശ്രയിക്കുന്നത്.
ഉപഭോക്താക്കൾക്ക് നേട്ടങ്ങൾ കൊയ്യാൻ സാമൂഹ്യ മാധ്യമങ്ങളുടെ സാന്നിധ്യം ഏറെ പ്രയോജനപ്രദമാണ്. ഈ നിൻജ ട്രിക്ക്, അവസാന നിമിഷം എയർലൈനുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്രൊമോഷണൽ ഡീലുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കും. കൂടാതെ, എയർലൈനുകളെ സാമൂഹ്യമാധ്യമങ്ങളിൽ സബ്‌സ്ക്രൈബ് ചെയ്യന്നത് വഴി വിമാന നിരക്കിലെ കിഴിവുകളും മികച്ച ഫ്ലാഷ് വിൽപ്പനയും സംബന്ധിച്ച പതിവ് അലേർട്ടുകൾ നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾക്ക് ക്ഷമയുണ്ടെങ്കിൽ മാത്രമാണ് ഈ രീതി ഉപയോഗിച്ച് ടിക്കറ്റുകൾ തിരയാൻ സാധിക്കുക. ഈ നുറുങ്ങ് പ്രയോജനപ്പെടുത്തുമ്പോൾ നിങ്ങൾക്ക് നിരവധി സെർച്ച് എഞ്ചിനുകളിൽ ടിക്കറ്റുകളുടെ വില പരിശോധിക്കേണ്ടതായും അവ താരതമ്യപ്പെടുത്തേണ്ടതായും വരുന്നു. അതുകൊണ്ട് മികച്ച ഫ്ലൈറ്റ് ഡീലുകൾ കണ്ടെത്താനായി എല്ലായിപ്പോഴും വ്യത്യസ്ത സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കുക.
12 വയസ്സിനും 26 വയസ്സിനും ഇടയിൽ പ്രായമുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് നിങ്ങൾ എങ്കിൽ ചെലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാനായി നിങ്ങൾക്ക് വിദ്യാർഥികൾക്കായുള്ള കിഴിവുകൾ പ്രയോജനപ്പെടുത്താം. ആഭ്യന്തര യാത്രകളിലും അന്താരാഷ്‌ട്ര യാത്രകളിലും നിങ്ങൾക്ക് ഈ കിഴിവ് നേടാനായി സാധിക്കും. സാധാരണയായി 10-20% വരെ ഇളവാണ് നിങ്ങൾക്ക് ഇത്തരത്തിൽ ലഭിക്കുക. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന വേളയിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിങ്ങൾക്കായി അനുവദിച്ച തിരിച്ചറിയൽ രേഖയുടെ സഹായത്തോടെ ആണ് ഈ ഇളവുകൾ നേടിയെടുക്കേണ്ടത്.
ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുമ്പോൾ കുക്കികൾ എല്ലാം മായ്ക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സമീപകാല മുൻഗണനകളും ചരിത്രവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വിവരങ്ങളും കുക്കികൾ സംഭരിക്കുകയും ഈ നിർണായക വിശദാംശങ്ങൾ പിന്നീട് യാത്രയുമായി ബന്ധപ്പെട്ട കമ്പനികളും എയർലൈനുകളും ഉപയോഗിക്കുകയും ചെയ്യുന്നു. അത് നിങ്ങൾ ഫ്ലൈറ്റുകൾക്കായി തിരയുമ്പോൾ വില ഉയർന്ന കാണാൻ കാരണമാവുകയും ചെയ്യുന്നു. ആയതിനാൽ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുമ്പോൾ കുക്കികൾ എല്ലാം മായ്ക്കേണ്ടത് അനിവാര്യമാണ്.
അധികം അറിയപ്പെടാത്ത വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായി ഫ്ലൈറ്റുകൾ തിരയുമ്പോൾ, ഒട്ടുമിയ്ക്ക ബ്രൗസറുകളും, പ്രാദേശിക എയർലൈനുകളുടെ വിവരങ്ങൾ പ്രദർശിപ്പിക്കില്ല. അതിനാൽ, നിങ്ങൾ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ തന്നെ, ഗൂഗിളിൽ പ്രാദേശിക എയർലൈനുകൾക്കായി തിരയുക. തീവ്രമായി തിരഞ്ഞതിന് ശേഷം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ഓൺലൈനായി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന മികച്ച ഡീലുകൾ തെരഞ്ഞെടുക്കുക. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള മറ്റൊരു മികച്ച വഴിയായി ഇതിനെ കണക്കാക്കാവുന്നതാണ്.
നിങ്ങൾ വിലകുറഞ്ഞ അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കണക്റ്റിംഗ് ഫ്ലൈറ്റുകളെ ആശ്രയിക്കുന്നത് ആണ് ഏറ്റവും നല്ലത്. യാത്രയ്ക്കായി സമയക്കൂടുതൽ എടുക്കുമെങ്കിലും കുറഞ്ഞ നിറക്കുകിൽ ടിക്കറ്റുകൾ ലഭിക്കാൻ ഈ രീതി വളരെ പ്രയോജനപ്രദമാണ്.
സാധാരണക്കാരായ യാത്രക്കാർക്ക് അവരുടെ ബഡ്ജറ്റ് അനുസരിച്ച് കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭിക്കാൻ സഹായിക്കുന്ന മികച്ച വഴികളാണ് മുകളിൽ വിശദീകരിച്ചത്. യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ തന്നെ, കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാനുള്ള വഴികളും ആലോചിക്കേണ്ടതാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി മുകളിൽ വിവരിച്ചിരിക്കുന്ന നുറുങ്ങുകൾ പ്രയോജനപ്പെടുത്തുന്നത്, കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ നിങ്ങളെ സഹായിക്കും.