വൈവിധ്യമാർന്ന ഭൂപ്രകൃതി കൊണ്ടും സമ്പന്നമായ സംസ്ക്കാരം കൊണ്ടും ലോകശ്രദ്ധ ആകർഷിക്കുന്ന തുറമുഖ നഗരമാണ് കൊച്ചി. ഇന്ത്യയുടെ മലബാർ തീർത്ത സ്ഥിതി ചെയ്യുന്ന 'അറബിക്കടലിന്റെ റാണി' എന്ന് അറിയപ്പെടുന്ന കൊച്ചി, കേരത്തിലെ എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത് സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വിപണന കേന്ദ്രമായിരുന്നു ഇത്. കേരളത്തിന്റെ വ്യാവസായിക വാണിജ്യ തലസ്ഥാനമാണ് കൊച്ചി. ഇന്ത്യയിൽ ജല മെട്രോ നിലവിൽ ഉള്ള ഒരേ ഒരു സ്ഥലവും കൊച്ചിയാണ്. അറബ്, ബ്രിട്ടീഷ്, പോർച്ചുഗീസ്, ചൈനീസ് തുടങ്ങി വിവിധ സംസ്‌കാരങ്ങളുടെ സമ്മിശ്രമാണ് കൊച്ചിയിൽ കാണാൻ സാധിക്കുക. പോർച്ചുഗീസ്- ബ്രിട്ടീഷ് വസ്തുവിദ്യയിൽ തീർത്ത കെട്ടിടങ്ങൾ, കോട്ടകൾ, പള്ളികൾ മുതലായവ കൂടാതെ, ഉൾനാടൻ ജലാശയങ്ങൾ, കായലുകൾ,ജൂതപ്പള്ളികൾ, വിവിധമായ ഭക്ഷണസംസ്‌ക്കാരം, തനത് കലാരൂപങ്ങൾ ഇവയൊക്കെ സഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.
കേരളത്തിൽ പൊതുവെ ഉപ- ഉഷ്‌ണമേഖല കാലാവസ്ഥയാണ് ഉള്ളത്. ചൂടും തണുപ്പും ഏറെ ഇല്ലാത്ത ഒരു പ്രത്യേക തരം കാലാവസ്ഥ ആണിത്. എന്നിരുന്നാലും ഒക്ടോബർ - ഏപ്രിൽ മാസങ്ങളിലാണ് സഞ്ചാരികൾ കൊച്ചിയിലേയ്ക്ക് ഒഴുകി എത്തുന്നത്. ഈ സമയത്ത് വരണ്ട കാലാവസ്ഥ ആയതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും മറ്റും ചുറ്റിക്കാണുന്നതിനും ബോട്ട് യാത്ര ആസ്വദിക്കുന്നതിനും സാധിക്കുന്നു.
ഏപ്രിൽ - ജൂൺ മാസനകളിൽ വേനൽക്കാലം ആയതിനാലും ജൂൺ മാസത്തിന്റെ പ്രാരംഭത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിക്കുന്നതിനാലും ഈ മാസങ്ങളിൽ പൊതുവെ വളരെ കുറച്ച് സഞ്ചാരികൾ മാത്രമേ കൊച്ചിയിൽ എത്താറുള്ളു. ജൂൺ - സെപ്റ്റംബർ മാസങ്ങളും യാത്രയ്ക്ക് ആയി ഒഴിവാക്കാം. കാരണം ഈ സമയത്ത് കേരളത്തിലെ കാലാവസ്ഥ മോശം ആകാറുണ്ട്. ഈ മാസങ്ങളിൽ മഴ അധികം ആയതിനാൽ വെള്ളപൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെ ആണ്. സഞ്ചാരികളുടെ സുരക്ഷാ കണക്കിലെടുത്ത് ഈ കാലയളവിൽ യാത്രകൾ ഒഴിവാക്കുന്നത് അപകട സാധ്യതകൾ ഒഴിവാക്കാൻ ഉപകരിക്കും.
ഉപസംഹാരം
കേരളത്തിന്റെ കവാടമായി അറിയപ്പെടുന്ന കൊച്ചി സന്ദർശിക്കാനും മറ്റാവശ്യങ്ങൾക്കായും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. ചുരുങ്ങിയ
ചെലവിൽ കൊച്ചി സന്ദർശിക്കാൻ സഹായകമാകുന്ന വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ മനസിലാക്കിയ ശേഷം മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യുക. മുകളിൽ വിവരിച്ച കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചുരുങ്ങിയ ചെലവിൽ കൊച്ചിയിലേയ്ക്ക് യാത്ര ചെയ്യാനും അവിടത്തെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പ്രത്യേകതകൾ ആസ്വദിക്കുവാനും കഴിയും.