യാത്ര തിരിക്കുന്നതിന്റെ അവസാന നിമിഷങ്ങളിൽ, ഫ്‌ളൈറ്റ് ടിക്കറ്റുകൾ ലഭിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാനായി ആളുകൾ നേരത്തെ തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്യാറുണ്ട്. മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയ യാത്രകൾക്ക് ഈ രീതി വളരെ പ്രയോജനപ്രദമായിരിക്കും. എന്നാൽ, പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങൾ കാരണം ബോർഡിങ്ങിനു ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ട സാഹചര്യം ഉണ്ടായാലോ? ടിക്കറ്റുകൾ ലഭിക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും എന്ന് മാത്രമല്ല അഥവാ ടിക്കറ്റുകൾ ലഭിച്ചാൽ തന്നെ അവയ്ക്ക് നിരക്ക് വളരെ കൂടുതലും ആയിരിക്കും. എന്നാൽ, കുറഞ്ഞ നിരക്കിൽ അവസാന നിമിഷങ്ങളിൽ ടിക്കറ്റുകൾ ലഭിച്ചാലോ? ഉറപ്പായും അത് വലിയൊരു ആശ്വാസമായിരിക്കും. അവസാന നിമിഷങ്ങളിൽ ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ഫ്‌ളൈറ്റുകൾ ലഭിക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, ചില സൂത്രങ്ങൾ പ്രയോഗിച്ചാൽ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ തന്നെ ടിക്കറ്റുകൾ നേടാൻ സാധിക്കും. അതിനു നിങ്ങളെ സഹായിക്കുന്ന വിവരങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
1. അടുത്തുള്ള എയർപോർട്ടുകളിലെ ടിക്കറ്റുകളുടെ വില അറിഞ്ഞിരിക്കുക
അവസാന നിമിഷത്തിൽ, ഫ്‌ളൈറ്റുകൾക്കായി തിരയുമ്പോൾ, ഒരിക്കലും നിങ്ങളുടെ തൊട്ടടുത്തുള്ള എയർപോർട്ടിലെ ടിക്കറ്റ് വില മാത്രം അന്വേഷിച്ചാൽ മതിയാവില്ല. മറിച്ച് നിങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കുന്ന മറ്റ് എയർപോർട്ടുകളിലെ ടിക്കറ്റ് വിലയും അറിഞ്ഞിരിക്കുക.
- നിങ്ങൾക്ക് കൂടുതൽ ലാഭകരമായി തോന്നുന്ന ടിക്കറ്റുകൾ അങ്ങനെ തെരെഞ്ഞെടുക്കാനാവും.
- നിങ്ങളുടെ ലക്ഷ്യസ്ഥാന എയർപോർട്ടും ടിക്കറ്റിന്റെ വിലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
- നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന എയർപോർട്ടിലേക്കുള്ള ടിക്കറ്റ് വില ഒരു പക്ഷെ അധികമായിരിക്കും.
- ഈ സാഹചര്യങ്ങളിൽ, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനു അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റ് എയർപോർട്ടുകൾ ഏതാണെന്ന് അന്വേഷിച്ച ശേഷം, അവിടേയ്ക്ക് ടിക്കറ്റ് നിരക്ക് കുറവാണെങ്കിൽ നിങ്ങൾക്ക് ആ ഫ്ലൈറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
- നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനു വളരെ അകലെയുള്ള എയർപോർട്ടുകൾ തെരഞ്ഞെടുക്കുന്നത്, വിമാനം ഇറങ്ങിയ ശേഷം, നിങ്ങൾക്ക് എയർപോർട്ടിൽ നിന്ന് ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ തുക ചെലവാകുന്നതിനു കാരണമാകും. ആയതിനാൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
2. വൺ-വേ ഫ്ലൈറ്റുകൾ തിരയുക
- റൗണ്ട് ട്രിപ്പ് ഫ്ലൈറ്റുകൾ തിരയുന്നതിനു പകരം വൺ-വേ ട്രിപ്പ് ഫ്ലൈറ്റുകൾ തിരയുക.
- മിയ്ക്ക എയർലൈനുകളുടെയും ആഭ്യന്തര ഫ്ലൈറ്റുകൾക്ക് ടിക്കറ്റിന്റെ വില വളരെ കുറവായിരിക്കും.
- നിങ്ങൾ ഒരേ സമയം ഒന്നിലധികം എയർലൈനുകളിൽ ഫ്ലൈറ്റുകൾക്കായി തിരയുമ്പോൾ, സാമാന്യം ഭേദപ്പെട്ട നിലയിൽ നിങ്ങൾക്ക് ഒരു ഡീൽ കണ്ടെത്താനാവുകയും അങ്ങനെ വ്യത്യസ്ത എയർലൈനുകളിലായി രണ്ട് വൺ-വേ ട്രിപ്പുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.
- ഇത് ഏറ്റവും ലാഭകരമായ രീതിയിൽ, രണ്ട് വാക്കിലേയ്ക്കും ഉള്ള ടിക്കറ്റ് ലഭിക്കാൻ നിങ്ങളെ സഹായിക്കുകയും, അത് നിങ്ങൾക്ക് പണം ലാഭിക്കാൻ വഴി ഒരുക്കുകയും ചെയ്യുന്നു.
- ഇങ്ങനെ വ്യത്യസ്ത എയർലൈനുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഒരു പ്രധാന ദോഷവശമുണ്ട്. വ്യത്യസ്ത എയർലൈനുകളിൽ വ്യത്യസ്ത ലഗേജ് ഫീസ് ഈടാക്കുന്നു എന്നതാണ് ഇത്തരത്തിൽ ബുക്ക് ചെയ്യുന്നത് കൊണ്ടുള്ള ദോഷം. ആയതിനാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് അവരുടെ ബാഗേജ് പോളിസിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കുക.
3. ഫിഫ്ത്ത് ഫ്രീഡം ഫ്ലൈറ്റുകൾ പരിഗണിക്കുക
- ചെലവ് കുറഞ്ഞ രീതിയിൽ ഫ്ലൈറ്റുകൾ തെരയുന്ന യാത്രക്കാരന്, അവ ലഭിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഫിഫ്ത്ത് ഫ്രീഡം ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കുക എന്നത്.
- എയർലൈനുകൾ അവരുടെ ഹോം ബേസുകൾക്ക് പുറത്തുള്ള ഏതെങ്കിലും രണ്ട് രാജ്യങ്ങളിൽ നടത്തുന്ന ഫ്ലൈറ്റ് സർവീസുകൾ ആണ് ഫിഫ്ത്ത് ഫ്രീഡം ഫ്ലൈറ്റുകൾ.
- എയർലൈൻസുകൾക്കിടയിൽ മത്സരബുദ്ധി നിലനിൽക്കുന്ന പ്രധാന അന്താരാഷ്ട്ര റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ ഫിഫ്ത്ത് ഫ്രീഡം ഫ്ലൈറ്റുകൾ പ്രവർത്തിക്കുന്നത് എന്നുള്ളത് കൊണ്ട്, താരതമ്യേന നിരക്ക് കുറഞ്ഞിരിക്കും എന്ന മാത്രമല്ല, ഫ്രീക്വന്റ് ഫ്ലയർ ഇളവുകൾ പോലുള്ള ഓഫറുകളും ലഭിയ്ക്കും. ഇതും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ സഹായകം ആണ്.
4. ബദൽ റൂട്ടുകൾ കണ്ടത്തുക
- അവസാന നിമിഷ യാത്രകൾ സമ്മർദ്ദം നിറഞ്ഞതായിരിക്കും. പക്ഷെ ഈ യാത്രകൾ ചെലവ് കൂടിയത് ആകുന്നത് യാത്രക്കാരെ കൂടുതൽ സമ്മർദ്ദത്തിലാക്കും. അതുകൊണ്ട്, യാത്ര ചെയ്യാൻ ബദൽ റൂട്ടുകൾ തെരഞ്ഞെടുക്കുന്നത് യാത്രയുടെ ചെലവ് ചുരുക്കാൻ ഒരു പരിധിവരെ സഹായകമായേക്കും.
5. ഒരു സമയം ഒരു ടിക്കറ്റ് മാത്രം തിരയുക
- നിങ്ങൾ ഒറ്റയ്ക്കല്ല യാത്ര ചെയ്യുന്നത് എങ്കിൽ കൂടി, എല്ലായിപ്പോഴും ഒരു ടിക്കറ്റ് മാത്രം തിരയുക.
- കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ വളരെ കുറവ് എണ്ണം മാത്രം ലഭ്യമായിരിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്.
- ഉദാഹരണത്തിന്, നിരക്ക് കുറഞ്ഞ ടിക്കറ്റുകൾ 3 എണ്ണം ലഭ്യമാണെന്ന് ഇരിക്കട്ടെ. ആ സമയത്ത്, നിങ്ങൾ, 4 ടിക്കറ്റുകൾക്ക് വേണ്ടി തിരയുകയാണെങ്കിൽ, നിങ്ങൾക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾ മാത്രമേ കാണാൻ സാധിക്കൂ.
- അതുകൊണ്ട്, അവസാന നിമിഷം ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ എപ്പോഴും, ഒരു സമയത്ത് ഒരു ടിക്കറ്റ് മാത്രം തിരയുക.
6. ടിക്കറ്റുകളുടെ നിരക്കുകൾ അറിയാനായി പ്രൈസ് അലെർട്ടുകൾ സെറ്റ് ചെയ്യുകയോ ഏതെങ്കിലും ഫ്ലൈറ്റ് ഡീൽ സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയോ വേണം
- ടിക്കറ്റുകളുടെ നിരക്കുകൾ അറിയാനായി പ്രൈസ് അലെർട്ടുകൾ സെറ്റ് ചെയ്യുകയോ ഏതെങ്കിലും ഫ്ലൈറ്റ് ഡീൽ സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യുന്നത്, മികച്ച ഡീലുകൾ അറിയാൻ നിങ്ങളെ സഹായിക്കുകയും, അതുവഴി, കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ടിക്കറ്റുകൾ ലഭിക്കുകയും ചെയ്യുന്നു.
7. ഹിഡ്ഡൻ സിറ്റി ബുക്കിംഗ് രീതി ഉപയോഗിക്കുക
- ഹിഡ്ഡൻ സിറ്റി ബുക്കിംഗ് രീതി ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം അതിനു ചെലവ് വളരെ കുറവാണ് എന്നത് തന്നെയാണ്.
- യാത്രയ്ക്കായി ഡയറക്റ്റ് ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ചെലവ് വളരെ കൂടുതലായിരിക്കും. ഡയറക്റ്റ് ഫ്ലൈറ്റുകൾക്ക് ആവശ്യക്കാർ അധികം ആയതുകൊണ്ടാണിത്.
- എന്നാൽ കണക്റ്റിംങ് ഫ്‌ളൈറ്റുകൾ തെരഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും.
- ഉദാഹരണത്തിന് നിങ്ങൾ ലണ്ടനിൽ നിന്ന്, ചിക്കാഗോയിലേയ്ക്ക് പോകാൻ ടിക്കറ്റുകൾ തിരയുന്നു എന്നിരിക്കട്ടെ. ലണ്ടനിൽ നിന്ന് ചിക്കാഗോയിലേക്കുള്ള ഫ്ലൈറ്റിനു $400 ആണെങ്കിൽ, ലണ്ടനിൽ നിന്ന് മിൽവെയൂക്കിയിലേക്കുള്ള, ചിക്കാഗോയിൽ സ്റ്റോപ്പ് ഉള്ള കണക്റ്റിംഗ് ഫ്‌ളൈറ്റിന് $300 ആയിരിക്കും.
- ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ലണ്ടനിൽ നിന്ന് മിൽവെയൂക്കിയിലേക്കുള്ള ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം, ചിക്കാഗോയിൽ ഇറങ്ങാവുന്നതാണ്. ചെലവ് കുറഞ്ഞ രീതിയിൽ ലക്ഷ്യസ്ഥാനത്തെത്താൻ, ഇത് നിങ്ങളെ സഹായിക്കും.
8. ഫ്ലൈറ്റുകൾ തിരയാനായി ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുക
- വിലകുറഞ്ഞ ഫ്ലൈറ്റുകൾ കണ്ടെത്താനുള്ള ഏറ്റവും സമർത്ഥമായ മാർഗമാണിത്. നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങൾ ടിക്കറ്റുകൾ തിരയുമ്പോൾ, അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കാൻ തുടങ്ങും.
- ആവർത്തിച്ച് ടിക്കറ്റുകൾ തിരയുമ്പോൾ, അത് ടിക്കറ്റിന്റെ വില കുതിച്ചുയരുന്നതിനു കാരണമാകുന്നു.
- അതിനാൽ, വിലകുറഞ്ഞ ഫ്ലൈറ്റുകൾ തിറയാനായി പുതിയ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- ഈ രീതിയിൽ നിങ്ങൾ ടിക്കറ്റുകൾ തിരഞ്ഞാൽ നിങ്ങളുടെ മുൻ ഹിസ്റ്ററി സംഭരിക്കപ്പെടില്ല.
- ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ലാപ്‌ടോപ്പുകൾ, ഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പോലുള്ള വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക. കുക്കികൾ സ്വീകരിക്കാതെ വേണം ടിക്കറ്റുകൾ തിരയേണ്ടത്.
9. യാത്ര ചെയ്യാനായി പ്രാദേശിക എയർലൈനുകൾ തെരഞ്ഞെടുക്കുക
- യാത്ര ചെയ്യാനായി ഫ്ലൈറ്റുകൾ തിരയുമ്പോൾ, ഒട്ടുമിയ്ക്ക ബ്രൗസറുകളും, പ്രാദേശിക എയർലൈനുകളുടെ വിവരങ്ങൾ പ്രദർശിപ്പിക്കില്ല.
- അധികം അറിയപ്പെടാത്ത വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സാധാരണയായി ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്.
- അതിനാൽ, നിങ്ങൾ അത്തരം സ്ഥലങ്ങൾ സന്ദർശിക്കാനായി ആഗ്രഹിക്കുമ്പോൾ തന്നെ, ഗൂഗിളിൽ പ്രാദേശിക എയർലൈനുകൾക്കായി തിരയുക.
- തീവ്രമായി തിരഞ്ഞതിന് ശേഷം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ഓൺലൈനായി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന മികച്ച ഡീലുകൾ തെരഞ്ഞെടുക്കുക.
- കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള മറ്റൊരു മികച്ച വഴിയായി ഇതിനെ കണക്കാക്കാവുന്നതാണ്.
10. വിദ്യാർഥികൾക്കായുള്ള കിഴിവുകൾ പ്രയോജനപ്പെടുത്തുക
- 26 വയസ്സിനുള്ളിൽ പ്രായമുള്ളവരാണ് നിങ്ങൾ എങ്കിൽ, കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗം, വിദ്യാർഥികൾക്കായുള്ള കിഴിവ് ഉപയോഗിക്കുക എന്നതാണ്.
- ഇത്തരത്തിൽ കിഴിവുകൾ പ്രയോജനപ്പെടുത്തുന്നത്, സാധാരണ ടിക്കറ്റ് നിരക്കുകളിൽ 10-20% വരെ ഇളവുകൾ ലഭിക്കാൻ നിങ്ങളെ സഹായിക്കും. കൂടാതെ, സൗജന്യ ബാഗേജ് അലവൻസുകളും ലഭിക്കും.
11. കുക്കികൾ എല്ലാം നീക്കം ചെയ്യുക
- പുതിയ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതിന് മുമ്പ്, എല്ലാ കുക്കികളും നീക്കം ചെയ്തു എന്ന ഉറപ്പ് വരുത്തുക.
- നിങ്ങളുടെ മുൻഗണനകളും മുൻ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ വിവരങ്ങളും കുക്കികൾ സംഭരിക്കുന്നുണ്ട്.
- പിന്നീട് എപ്പോഴെങ്കിലും നിങ്ങൾ ഫ്ലൈറ്റുകൾക്കായി തിരയുമ്പോൾ യാത്രയുമായി ബന്ധപ്പെട്ട കമ്പനികളും എയർലൈനുകളും ഈ നിർണായക വിശദാംശങ്ങൾ ഉപയോഗിക്കുന്നു.
- ഈ കാരണത്താൽ, ടിക്കറ്റുകളുടെ വില ഉയരാൻ സാധ്യത ഉണ്ട്. അത് ഒഴിവാക്കാൻ, കുക്കികൾ എല്ലാം നീക്കം ചെയ്യുന്നതാണ് ബുദ്ധി.
ഉപസംഹാരം
അവസാന ഘട്ടങ്ങളിലെ മികച്ച ഡീലുകൾ ലഭിക്കുന്നതിനായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിച്ചത്. എലൈറ്റ് മുൻഗണന ഇല്ലാത്ത യാത്രക്കാർക്കൊക്കെ, അവസാന നിമിഷത്തിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ടി വരുമ്പോൾ അധിക തുക നൽകേണ്ടതായി വരുന്നു. ഇത് ഒഴിവാക്കി, കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ, യാത്രക്കാർക്ക് ഈ നുറുങ്ങുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.