ഒരു കൂട്ടം ആളുകൾക്ക് ഒരുമിച്ച് യാത്ര ചെയ്യുന്നതിനായി, ഒരു വിമാനത്തിൽ നിശ്ചിത എണ്ണം സീറ്റുകൾ റിസർവ് ചെയ്യുന്നതാണ് ഗ്രൂപ്പ് ബുക്കിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പല കാരണങ്ങൾ കൊണ്ട് ആളുകൾ കൂട്ടമായി യാത്ര ചെയ്യാറുണ്ട്. ബിസിനസ് കോൺഫറൻസുകൾ, കുടുംബ സംഗമങ്ങൾ, സ്കൂൾ യാത്രകൾ, സ്പോർട്സ് ആവശ്യങ്ങൾ, വിനോദയാത്രകൾ, തീർത്ഥാടനം, വിവാഹം തുടങ്ങിയ പല ആവശ്യങ്ങൾക്കും വേണ്ടിയാണ് ആളുകൾ ഇങ്ങനെ കൂട്ടമായി യാത്ര ചെയ്യുന്നത്. ഒരു കൂട്ടം ആളുകൾ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ സാധാരണയായി യാത്രാച്ചെലവ് വളരെ കൂടുതലായിരിക്കും. എന്നാൽ ഗ്രൂപ്പ് ബുക്കിംഗുകൾ പലപ്പോഴും ഇളവുകളും, ഫ്ലെക്സിബിൾ പേയ്മെൻ്റ് ഓപ്ഷനുകളും ഘട്ടം ഘട്ടമായി പണം അടയ്ക്കാനുള്ള സാവകാശകവും നൽകുന്നു. ഗ്രൂപ്പ് ബുക്കിങ്ങുകൾക്കായി പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉണ്ടായിരിക്കുന്നതാണ്. എയർലൈനുകളിൽ നിന്ന് എയര്ലൈനുകളിലേയ്ക്ക് ഗ്രൂപ്പ് ബുക്കിംഗുകളുടെ നിർദ്ദിഷ്ട വിശദാംശങ്ങളും ആവശ്യകതകളും വ്യത്യാസപ്പെടാം. ഒരു ഗ്രൂപ്പ് ബുക്കിംഗ് ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ, അവരുടെ നിർദ്ദിഷ്ട നയങ്ങളും ആനുകൂല്യങ്ങളും മനസ്സിലാക്കാൻ എയർലൈനുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് നല്ലത്.
ഇന്ത്യയിലെ ചെലവ് കുറഞ്ഞ എയർലൈൻ ആയ, ഇൻഡിഗോ എയർലൈനിന്റെ ഗ്രൂപ്പ്ബുക്കിങ്ങിന്റെ സവിഷേതകളും ഫ്ലൈറ്റ് റദ്ദാക്കലുമായി ബന്ധപ്പെട്ട്, അവരുടെ നിബന്ധനകളും ഉപാധികളുമാണ് ഇവിടെ വിവരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉള്ള നടപടികൾ അറിഞ്ഞിരിക്കേണ്ടത് പോലെ തന്നെ അത്യാവശ്യമാണ് ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ ഉള്ള നടപടികളും അറിഞ്ഞിരിക്കുക എന്നത്.
കൂട്ടമായി യാത്ര ചെയ്യാൻ തീരുമാനിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന എല്ലാ ആളുകൾക്കും കൃത്യമായി യാത്രയിൽ പങ്കെടുക്കാനായി എന്ന് വരില്ല. ചില അസൗകര്യങ്ങൾ കാരണം ഗ്രൂപ്പ് യാത്രകൾ തന്നെ ഉപേക്ഷിക്കേണ്ടതായി വരും. ഈ സാഹചര്യങ്ങളിൽ ബുക്കിംഗ് റദ്ദ് ചെയ്യേണ്ടതായി വരുന്നു.
ഇൻഡിഗോയിൽ നടത്തിയ ഗ്രൂപ്പ് ബുക്കിങ്ങുകൾ റദ്ദാക്കുന്നതിനുള്ള പ്രത്യേക ഉപാധികളും വ്യവസ്ഥകളുമാണ് ചുവടെ കൊടുക്കുന്നത്.
യാത്രക്കാരുടെ എണ്ണം 7-30 ഇടയിൽ ആയാലുള്ള റദ്ദാക്കൽ നയം
a) ബുക്കിംഗിൻ്റെ ഭാഗിക റദ്ദാക്കൽ-:
ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം ഫ്ലൈറ്റ് പുറപ്പെടുന്നതിന് 2 ദിവസം മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുന്നത് അനുവദനീയമാണ്.
ബുക്കിംഗിൻ്റെ പരമാവധി 10% (അത് 10 സീറ്റിൽ കൂടരുത്) ടിക്കറ്റുകൾ വരെയാണ് ഇത്തരത്തിൽ റദ്ദ് ചെയ്യാൻ സാധിക്കുന്നത്.
അത്തരം റദ്ദാക്കലിന് ഓരോ മേഖലയിലും ഒരാൾക്ക് 3500 രൂപ വീതം ഈടാക്കും.
b) ബുക്കിംഗിൻ്റെ പൂർണ്ണമായ റദ്ദാക്കൽ-:
ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം ഫ്ലൈറ്റ് പുറപ്പെടുന്നതിന് 7 ദിവസം മുമ്പ് വരെ ഫ്ലൈറ്റ് ബുക്കിങ്ങിന്റെ മുഴുവൻ റദ്ദാക്കൽ അനുവദനീയമാണ്.
അത്തരം റദ്ദാക്കലിന് ഓരോ മേഖലയിലും ഒരാൾക്ക് 3000 രൂപ വീതം ഈടാക്കുന്നതായിരിക്കും.
യാത്രക്കാരുടെ എണ്ണം 31-70 ഇടയിൽ ആയാലുള്ള റദ്ദാക്കൽ നയം
a) ബുക്കിംഗിൻ്റെ ഭാഗിക റദ്ദാക്കൽ-:
ഫ്ലൈറ്റ് പുറപ്പെടുന്നതിന് 2 ദിവസം മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുന്നത് അനുവദനീയമാണ്. ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം ബുക്കിംഗിൻ്റെ പരമാവധി 10% (അത് 10 സീറ്റിൽ കൂടരുത്) ടിക്കറ്റുകൾ വരെയാണ് ഇത്തരത്തിൽ റദ്ദ് ചെയ്യാൻ സാധിക്കുന്നത്.
അത്തരം റദ്ദാക്കലിന് ഓരോ മേഖലയിലും ഒരാൾക്ക് 3500 രൂപ വീതം ഈടാക്കും.
b) ബുക്കിംഗിൻ്റെ പൂർണ്ണമായ റദ്ദാക്കൽ-:
ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം ഫ്ലൈറ്റ് പുറപ്പെടുന്നതിന് 15 ദിവസം മുമ്പ് വരെ ഫ്ലൈറ്റ് ബുക്കിങ്ങിന്റെ മുഴുവൻ റദ്ദാക്കൽ അനുവദനീയമാണ്.
ഓരോ മേഖലയിലും ഒരാൾക്ക് 3000 രൂപ വീതം അത്തരം റദ്ദാക്കലിന് ഈടാക്കുന്നതായിരിക്കും.
യാത്രക്കാരുടെ എണ്ണം 70-150 ഇടയിൽ ആയാലുള്ള റദ്ദാക്കൽ നയം
a) ബുക്കിംഗിൻ്റെ ഭാഗിക റദ്ദാക്കൽ-:
ബുക്കിംഗിൻ്റെ പരമാവധി 10% (അത് 10 സീറ്റിൽ കൂടരുത്) ടിക്കറ്റുകൾ വരെയാണ് റദ്ദ് ചെയ്യാൻ സാധിക്കുന്നത്. ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം, ഫ്ലൈറ്റ് പുറപ്പെടുന്നതിന് 2 ദിവസം മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുന്നത് അനുവദനീയമാണ്.
ഓരോ മേഖലയിലും ഒരാൾക്ക് 3500 രൂപ വീതം അത്തരം റദ്ദാക്കലിന് ഈടാക്കും.
b) ബുക്കിംഗിൻ്റെ പൂർണ്ണമായ റദ്ദാക്കൽ-:
ഫ്ലൈറ്റ് പുറപ്പെടുന്നതിന് 21 ദിവസം മുമ്പ് വരെ ഫ്ലൈറ്റ് ബുക്കിങ്ങിന്റെ മുഴുവൻ റദ്ദാക്കൽ അനുവദനീയമാണ്. ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം, അത്തരം റദ്ദാക്കലിന് ഓരോ മേഖലയിലും ഒരാൾക്ക് 3000 രൂപ വീതം ഈടാക്കുന്നതായിരിക്കും.
യാത്രക്കാരുടെ എണ്ണം 150ൽ കൂടുതലായുള്ള റദ്ദാക്കൽ നയം
a) ബുക്കിംഗിൻ്റെ ഭാഗിക റദ്ദാക്കൽ-:
ബുക്കിംഗിൻ്റെ പരമാവധി 10% (അത് 10 സീറ്റിൽ കൂടരുത്) ടിക്കറ്റുകൾ വരെയാണ്, ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം, ഫ്ലൈറ്റ് പുറപ്പെടുന്നതിന് 2 ദിവസം മുമ്പ് വരെ റദ്ദ് ചെയ്യാൻ സാധിക്കുന്നത്.
അത്തരം റദ്ദാക്കലിന് ഓരോ മേഖലയിലും ഒരാൾക്ക് 3500 രൂപ വീതം ഈടാക്കും.
b) ബുക്കിംഗിൻ്റെ പൂർണ്ണമായ റദ്ദാക്കൽ-:
ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം ഫ്ലൈറ്റ് പുറപ്പെടുന്നതിന് 45 ദിവസം മുമ്പ് വരെ ഫ്ലൈറ്റ് ബുക്കിങ്ങിന്റെ മുഴുവൻ റദ്ദാക്കൽ അനുവദനീയമാണ്.
ഓരോ മേഖലയിലും ഒരാൾക്ക് 3000 രൂപ വീതം അത്തരം റദ്ദാക്കലിന് ഈടാക്കുന്നതായിരിക്കും.
a) ബുക്കിംഗിൻ്റെ ഭാഗിക റദ്ദാക്കൽ-:
ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം, ബുക്കിംഗിൻ്റെ പരമാവധി 10% (അത് 10 സീറ്റിൽ കൂടരുത്) ടിക്കറ്റുകൾ വരെയാണ്, ഫ്ലൈറ്റ് പുറപ്പെടുന്നതിന് 2 ദിവസം മുമ്പ് വരെ റദ്ദ് ചെയ്യാൻ സാധിക്കുന്നത്.
ഓരോ മേഖലയിലും ഒരാൾക്ക് 5000 രൂപ വീതം അത്തരം റദ്ദാക്കലിന് ഈടാക്കും.
b) ബുക്കിംഗിൻ്റെ പൂർണ്ണമായ റദ്ദാക്കൽ-:
ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗ് റദ്ദാക്കൽ വ്യവസ്ഥ പ്രകാരം
യാത്രക്കാരുടെ എണ്ണം 7-30 വരെ ആണെങ്കിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 7 ദിവസം മുമ്പ് വരെയും, 31-70 വരെ ആണെങ്കിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 15 ദിവസം മുമ്പ് വരെയും,71-150 വരെ ആണെങ്കിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 21 ദിവസം മുമ്പ് വരെയും 150ൽ കൂടുതൽ ആണെങ്കിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 45 ദിവസം മുമ്പ് വരെയും ഫ്ലൈറ്റ് ബുക്കിങ്ങിന്റെ മുഴുവൻ റദ്ദാക്കൽ അനുവദനീയമാണ്. അത്തരം റദ്ദാക്കലിന് ഓരോ മേഖലയിലും ഒരാൾക്ക് 4500 രൂപ വീതം ഈടാക്കുന്നതായിരിക്കും.
വ്യത്യസ്ത എണ്ണം യാത്രക്കാർ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് വ്യത്യസ്ത സമയ പരിമിതിയാണ് റദ്ദ് ചെയ്യാനായി അനുവദിച്ചിരിക്കുന്നത്. ഇൻഡിഗോ എയർലൈൻസിൽ ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്ന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട അവരുടെ റദ്ദാക്കൽ നയത്തെക്കുറിച്ച് കൂടുതലറിയാൻ ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.