മുൻകൂട്ടി ആസൂത്രണം ചെയ്തത് പോലെ എല്ലായിപ്പോഴും യാത്രകൾ നടത്താൻ സാധിച്ചു എന്ന് വരില്ല. അപ്രതീക്ഷിത സാഹചര്യങ്ങളാൽ യാത്ര തീയതിയിൽ മാറ്റം വരുത്തേണ്ടതായോ, ലക്ഷ്യ സ്ഥാനങ്ങളിൽ മാറ്റം വരുത്തേണ്ടതായോ വന്നേയ്ക്കാം. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം ഇത്തരത്തിൽ ഇന്റിനെററി, യാത്രയുടെ ദിവസം, ഫ്ലൈറ്റ് നമ്പർ, സമയം എന്നിവ മാറ്റാൻ സാധിക്കുമോ എന്ന ആശങ്കയിലാണോ നിങ്ങൾ? ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നത് പോലെ തന്നെ ചെലവേറിയതാണ് ബുക്ക് ചെയ്ത ടിക്കറ്റുകളിൽ മാറ്റം വരുത്തുന്നത്. ബുക്ക് ചെയ്ത ഫ്ലൈറ്റ് ടിക്കറ്റിൽ മാറ്റം വരുത്തുന്നതെങ്ങനെ, മാറ്റങ്ങൾ വരുത്താൻ അധിക തുകകൾ നൽകേണ്ടതുണ്ടോ എന്ന് തുടങ്ങി എയർലൈനുകളുടെ മാറ്റ നയങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയാൻ ആഗ്രഹിച്ച മുഴുവൻ വിവരങ്ങളും ചുവടെ കൊടുക്കുന്നു.
എയർലൈനുകളുടെ മാറ്റ നയങ്ങൾ
യാത്ര പദ്ധതിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ചില അപ്രതീക്ഷിത സാഹചര്യങ്ങൾ മുതലായവ കാരണം, ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം ഷെഡ്യൂൾ ചെയ്ത തീയതിയിൽ യാത്രകൾ നടത്താൻ കഴിയാത്ത യാത്രക്കാർക്ക് യാത്രകൾ പുനഃക്രമീകരിക്കാനും മാറ്റങ്ങൾ വരുത്താനും സാധിക്കും. ബുക്ക് ചെയ്ത യാത്രകളിൽ മാറ്റങ്ങൾ വരുത്തുന്നതമായി ബന്ധപ്പെട്ട എയർലൈൻസ് നയങ്ങൾ എന്തൊക്കെ എന്നാണ് ഇവിടെ വിവരിക്കുന്നത്.
- ടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ബുക്കിങ്ങിൽ വരുത്തുന്ന മാറ്റങ്ങൾ സൗജന്യമായിരിക്കും.
- ഫ്ലൈറ്റുകളുടെ ക്രമീകരിക്കപ്പെട്ട പുറപ്പെടൽ ദിവസത്തിന് പരമാവധി 7 ദിവസങ്ങൾക്ക് മുമ്പായി ടിക്കറ്റുകളിൽ മാറ്റങ്ങൾ വരുത്തിയാലും സൗജന്യമായി മാറ്റങ്ങൾ വരുത്താൻ സാധിക്കും.
- ഇക്കോണമി ക്ലാസ്സുകളിൽ ബുക്ക് ചെയ്യപ്പെടുന്ന ടിക്കറ്റുകൾ ആണെങ്കിൽ പ്രത്യേക മാറ്റ ഫീസുകളോടെ യാത്രക്കാർക്ക്, പുറപ്പെടൽ സമയത്തിന്റെ 24 മണിക്കൂർ മുൻപ് വരെ യാത്രാതീയതിയിലും മറ്റും മാറ്റങ്ങൾ വരുത്താനും ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കാനും സാധിക്കും.
- പ്രീമിയം നിരക്കുകളായ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് പോലുള്ള ക്യാബിൻ ക്ലാസ് ബ്രാൻഡുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക്, പുറപ്പെടൽ സമയത്തിന് 3 മുതൽ 4 മണിക്കൂർ മുൻപ് വരെ സൗജന്യമായി ടിക്കറ്റുകൾ റദ്ദ് ചെയ്യാൻ സാധിക്കും.
- ആരോഗ്യപരമായ അടിയന്തരാവസ്ഥകൾ, എന്തെങ്കിലും അടുത്ത ബന്ധുക്കളുടെ മരണം എന്നിവ സംഭവിക്കുമ്പോഴും യാത്രക്കാർക്ക് സൗജന്യമായി ബുക്കിംഗിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു.
- എയർലൈനുകൾക്ക് നിയന്ത്രിക്കാനാവുന്ന ഏതെങ്കിലും തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഫ്ലൈറ്റുകൾ മാറ്റി വയ്ക്കുകയോ, റദ്ദ് ചെയ്യുകയോ ചെയ്താലും സൗജന്യമായി യാത്രക്കാർക്ക് ബുക്കിങ്ങിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു.
- ബുക്കിങ്ങിൽ വരുത്തുന്ന മാറ്റങ്ങൾക്ക് എയർലൈൻസുകൾ ഫീസുകൾ ഈടാക്കാറുണ്ട്. യാത്രക്കാർ തെരഞ്ഞെടുക്കുന്ന വിവിധ ഫെയർ ബ്രാൻഡുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചേഞ്ച് ഫീസ് ഈടാക്കുന്നത്.
- ആഭ്യന്തര അന്താരാഷ്‌ട്ര യാത്രകളിൽ ഈടാക്കുന്ന ചേഞ്ച് ഫീസ് വ്യത്യാസപ്പെട്ടിരിക്കുന്നു.
എങ്ങനെയാണ് എയർലൈൻ ബുക്കിങ്ങിൽ മാറ്റങ്ങൾ വരുത്തുന്നത്?
ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം യാത്രാ പദ്ധതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഫ്ലൈറ്റ് യാത്രകൾ പുനഃക്രമീകരിക്കാൻ സാധിക്കുന്നു. ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കാൻ യാത്രക്കാർക്ക് ചുവടെ വിവരിക്കുന്ന രീതികൾ പ്രയോജനപ്പെടുത്താവുന്നതാണ്.
വെബ്‌സൈറ്റുകൾ വഴി തീയതികളിൽ മാറ്റം വരുത്തുന്ന വിധം
- ഏത് എയർലൈനുകളുടെ ടിക്കറ്റുകളാണോ നിങ്ങൾ ബുക്ക് ചെയ്‌തത്, പ്രസ്തുത എയർലൈനിന്റെ വെബ്‌സൈറ്റുകൾ തുറന്ന് ഹോം പേജിൽ നിന്ന് മാനേജ് ബുക്കിംഗ് എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
- PNR നമ്പറും നിങ്ങളുടെ പേരിന്റെ അവസാന ഭാഗവും നൽകിയ ശേഷം ഫ്ലൈറ്റ് റീ ഷെഡ്യൂൾ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ഏത് തീയതിയിലേക്കാണ് ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കേണ്ടതെന്ന് തെരഞ്ഞെടുക്കുക.
- നിങ്ങളുടെ വ്യക്തിതാല്പര്യങ്ങളെയും ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന അനുയോജ്യമായ ഫ്ലൈറ്റ് തെരഞ്ഞെടുക്കുക.
- നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾക്ക്, ബാധകമായ അധിക തുകകൾ അടയ്‌ക്കേണ്ടതുണ്ടെങ്കിൽ അവ അടച്ച ശേഷം ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കസ്റ്റമർകെയർ സെന്ററുകൾ വഴി തീയതികളിൽ മാറ്റം വരുത്തുന്ന വിധം
- ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി നിങ്ങൾ തെരെഞ്ഞെടുത്ത എയർലൈനുകളുടെ കസ്റ്റമർ കെയർ നമ്പറിൽ എയർലൈനിനെ ബന്ധപ്പെട്ടാണ് നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താനാകുന്നത്.
- എയർലൈനുകളുടെ വെബ്‌സൈറ്റുകൾ പരിശോധിച്ച്, കോൺടാക്ട് ആസ് ഓപ്‌ഷനിൽ നിന്ന് അവരുടെ കസ്റ്റമർ കെയർ നമ്പറുകൾ ശേഖരിക്കാനാവും.
- കസ്റ്റമർ കെയർ ഓഫിസിൽ ബന്ധപ്പെടുമ്പോൾ, ആദ്യം നിങ്ങൾക്ക് ലഭിക്കുന്ന IVR നിർദേശങ്ങൾ പിന്തുടർന്ന് എയർലൈനിന്റെ കസ്റ്റമർകെയർ എക്സിക്ക്യൂട്ടീവുമായി സംസാരിക്കുക.
- നിങ്ങളുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട PNR നമ്പറും അനുബന്ധവിവരങ്ങളും കസ്റ്റമർ കെയർ എക്സിക്ക്യൂട്ടീവുമായി പങ്കിടുക.
- നിങ്ങളുടെ വ്യക്തിതാല്പര്യങ്ങളെയും ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന പുതിയ തീയതിയും സമയവും തെരഞ്ഞെടുക്കാൻ കസ്റ്റമർ കെയർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാവുന്നതാണ്.
- വരുത്തുന്ന പുതിയ മാറ്റങ്ങൾക്ക് അനുസരിച്ച് എന്തെങ്കിലും അധിക തുകകൾ ഉൾപ്പെടുന്നുണ്ടെങ്കിൽ അവ അടച്ച ശേഷം റീ ഷെഡ്യൂളിങ് നടപടി പൂർത്തിയാക്കാവുന്നതാണ്.
ബുക്ക് ചെയ്ത ഫ്ലൈറ്റുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ചെലവേറിയതാണോ?
ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തീയതികളിൽ മാറ്റങ്ങൾ വരുത്തുന്നത് സാധാരണയായി വളരെ ചെലവേറിയ പ്രക്രിയ ആയതിനാൽ സാമ്പത്തികമായി വലിയ നഷ്ടമാണ് ഈ സാഹചര്യത്തിലുണ്ടാകുന്നത്. ബുക്കിങ്ങുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി നൽകേണ്ടി വരുന്ന ഫീസും റീബുക്കിങ് ചെയ്യുമ്പോൾ ഈടാക്കുന്ന ഫീസുമൊക്കെ കൂട്ടിയാൽ, പുതിയ ടിക്കറ്റിനായി ചെലവാക്കുന്ന അത്രയും തന്നെ തുക ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കാൻ നൽകേണ്ടി വരുന്നു.
സൗജന്യമായി ബുക്കിങ്ങിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന നുറുങ്ങുകൾ എന്തൊക്കെ?
സൗജന്യമായി ബുക്കിങ്ങിൽ മാറ്റം വരുത്തുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച ചില നുറുങ്ങുകൾ നിങ്ങളെ പരിചയപ്പെടുത്തുന്നു.
- ടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ മാറ്റങ്ങൾ വരുത്താൻ പരമാവധി ശ്രദ്ധിക്കുക. ഇത്തരത്തിൽ, യാത്രയുടെ നിശ്ചിത പുറപ്പെടൽ സമയത്തിന് 7 ദിവസങ്ങൾക്ക് മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്തെങ്കിൽ മാത്രമേ സൗജന്യമായി മാറ്റങ്ങൾ വരുത്താൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
- ഫ്ലെക്സിബിൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ പ്രത്യേക ഫീസുകൾ ഇല്ലാതെയോ ആതമല്ലെങ്കിൽ വളരെ കുറഞ്ഞ ചേഞ്ച് ഫീസുകൾ നല്കിക്കൊണ്ടോ ബുക്കിങ്ങിൽ മാറ്റങ്ങൾ വരുത്താൻ യാത്രക്കാർക്ക് സാധിക്കുന്നു.
- സൗജന്യമായി ഫ്ലൈറ്റുകൾക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന രീതിയിലുള്ള പരിരക്ഷ ഉറപ്പ് വരുത്തുന്ന ട്രാവൽ ഇൻഷുറൻസ് പോളിസികൾ ഉണ്ടെങ്കിൽ, കവറേജുകൾ ഉൾപ്പെടുന്ന ചില അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിമിത്തം ഫ്ലൈറ്റുകൾ റീ ഷെഡ്യൂൾ ചെയ്യേണ്ടതായി വരുമ്പോൾ ചേഞ്ച് ഫീസുകൾ ഈടാക്കുന്നതായിരിക്കില്ല.
- എയർലൈനുകളുടെ എലൈറ്റ് സ്റ്റാറ്റസ് ഉള്ള യാത്രക്കാർക്കും ലോയൽറ്റി പ്രോഗ്രാമുകളിൽ അംഗമായിട്ടുള്ള യാത്രക്കാർക്കും അധിക ഫീസുകൾ ഇല്ലാതെ ഫ്ലൈറ്റുകൾ ചേഞ്ച് ചെയ്യാൻ സാധിക്കുന്നതായിരിക്കും.
- എയർലൈനുകൾ പ്രൊമോഷനുകൾ നടത്തുന്നതിന്റെ ഭാഗമായി, ഫീസുകൾ ഇല്ലാതെ യാത്രക്കാർക്ക് ഫ്ലൈറ്റ് ചേഞ്ച് ചെയ്യാൻ അവസരം നൽകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഫ്ലൈറ്റ് ചേഞ്ചുകൾ നടത്തുന്നത് നിങ്ങൾക്ക് ഉപകാരപ്പെടും.
ഉപസംഹാരം
ബുക്കിങ്ങിൽ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട എയർലൈൻ പോളിസികളാണ് മുകളിൽ വിവരിച്ചത്. നിശ്ചയിച്ച തീയതികളിൽ യാത്ര ചെയ്യാൻ കഴിയാതെ വരുന്ന യാത്രക്കാർക്ക് യാത്രകൾ പുനഃക്രമീകരിക്കാൻ സാധിക്കും. സ്വതവേ ചെലവ് കൂടിയ ഫ്ലൈറ്റ് മാറ്റം കുറഞ്ഞ ഫീസിലോ അതുമല്ലെങ്കിൽ സൗജന്യമായോ നിർവഹിക്കാൻ സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളും ഇവിടെ വിശദീകരിക്കുന്നുണ്ട്. വിവിധ മാർഗ്ഗങ്ങളിലൂടെ ഫ്ലൈറ്റ് ചേഞ്ച് ചെയ്യുന്നതെങ്ങനെയെന്നും യാത്രക്കാർക്ക് ഈ വിവരങ്ങളിലൂടെ മനസ്സിലാക്കാനാവും.