ഏതെങ്കിലും വിമാന കമ്പനികൾ ഫ്ലൈറ്റുകളിൽ മദ്യം വിളമ്പുന്നുണ്ടോ എന്ന് ആലോചിച്ച് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ? ഭൂരിഭാഗം എയർലൈൻസുകളും അവരുടെ ഫ്ലൈറ്റുകളിൽ മദ്യം വിളമ്പാറുണ്ട്. എന്നാൽ ചുരുക്കം ചില എയർലൈൻസുകൾ അവരുടെ ഫ്ലൈറ്റുകളിൽ മദ്യം വിളമ്പുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആഭ്യന്തര ഫ്ലൈറ്റുകളിലും അന്താരാഷ്ട്ര ഫ്ലൈറ്റുകളിലും യാത്ര ചെയ്യുന്നവർക്ക് പരസ്പരപൂരകം എന്ന രീതിയിൽ മദ്യം വിളമ്പാറുണ്ട്. യാത്രക്കാരൻ യാത്ര ചെയ്യാനായി തിരഞ്ഞെടുക്കുന്ന ക്യാബിൻ ക്ലാസുകളെ അടിസ്ഥാനപ്പെടുത്തിയിരിക്കും. എന്നിരുന്നാലും മിക്ക എയർലൈൻസുകളും അവരുടെ അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ എല്ലാ ക്ലാസ്സുകളിലും പരസ്പരപൂരകം എന്ന രീതിയിൽ മദ്യം വിളമ്പാറുണ്ട്.
എന്തുകൊണ്ടാണ് എയർലൈൻസുകൾ ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പുന്നത് എന്ന ചോദ്യത്തിന് ഔപചാരികമായ ഒരു മറുപടി പറയാൻ പ്രയാസമാന്. എന്നിരുന്നാലും യാത്രയിൽ ഉണ്ടായേക്കാവുന്ന സമ്മർദ്ദം കുറയ്ക്കാൻ, അന്തരീക്ഷ മർദ്ദം കുറയുന്നതുകൊണ്ട്, ദൂര യാത്രകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ, കുട്ടികൾ കരയുന്നത് കൊണ്ടുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ എന്നിങ്ങനെ നിരവധി ഉത്തരങ്ങളാണ് ഈ ചോദ്യത്തിനുള്ള മറുപടിയായി കണക്കാക്കപ്പെടുന്നത്. വൃദ്ധസദനങ്ങളിലും മറ്റും അന്തേവാസികളെ ശാന്തരാക്കാൻ ട്രാൻക്വിലൈസറുകൾ ഉപയോഗിക്കുന്നതിനു സമാനമായ രീതിയിലാണ് എയർലൈനുകൾ അവരുടെ യാത്രക്കാർക്ക് മദ്യം നൽകുന്നത് എന്നാണ് പൊതുവെ ഉള്ള വയ്പ്പ്. ചായയും കാപ്പിയും പോലെ ആളുകൾ ശാന്തരാക്കാൻ കഴിവുള്ള മറ്റൊരു പാനീയം എന്ന നിലയിൽ ആണ് മിയ്ക്ക എയർലൈൻസുകളും ഫ്‌ളൈറ്റുകളിൽ മദ്യം അനുവദിക്കുന്നത്. ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പുന്നത് വഴി ഒരു സാമ്പത്തിക ലാഭവും എയർലൈൻസുകൾ ലക്‌ഷ്യം വെക്കുന്നുണ്ട്.
ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യുമ്പോൾ വായുമർദ്ദം കുറവായതിനാൽ, മദ്യം കഴിക്കുമ്പോൾ വേഗത്തിൽ പ്രതിഫലിക്കുന്നു എന്നതും മദ്യം വിളമ്പുന്നതിനു ഒരു പ്രധാന കാരണം ആണ്.
ഒട്ടുമിക്ക എല്ലാ എയർലൈൻസുകളും അവരുടെ ആഭ്യന്തര അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പാറുണ്ട്. എന്നാൽ ഇത് യാത്രക്കാരുടെ ടിക്കറ്റ് നിരക്കുകളെ ആശ്രയിച്ചിരിക്കും. സാധാരണയായി പ്രീമിയം നിരക്കിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് ഈ സൗജന്യം ലഭിക്കുക. മിയ്ക്ക എയർലൈനുകളും ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യത്തിൽ മദ്യം വേണമോ എന്നു അന്വേഷിക്കാറുണ്ട്. കാരണം ചില എയർലൈൻസുകളുടെ പ്രീമിയം ടിക്കറ്റുകളിൽ പരസ്പരപൂരകമായി മദ്യം അനുവദിക്കുമ്പോൾ ഇക്കോണമി ക്ലാസുകൾ പ്രത്യേകം തുക അടച്ചെങ്കിൽ മാത്രമേ മദ്യം വിളമ്പുകയുള്ളു.
യു.എ.ഇ.യുടെ ദേശീയ എയർലൈൻസ് ആയ എമിറേറ്റ്സ് എയർലൈൻസ്, മദ്യം ഉപയോഗിക്കാനുള്ള പ്രായപൂർത്തിയിലെത്തിയ എല്ലാ യാത്രക്കാർക്കും പരസ്പ്പരപൂരകമായി മദ്യം നൽകുന്നുണ്ട്. സ്പിരിറ്റുകൾ, വൈനുകൾ, ബിയർ എന്ന് തുടങ്ങി വളരെ വിപുലമായ മദ്യ ശേഖരമാണ് എമിറേറ്റ്സിനു ഉള്ളത്.
ഖത്തർ എയർവെയ്‌സ് അവരുടെ മിയ്ക്ക അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിലും വൈൻ, ബിയർ, സ്പിരിറ്റ് എന്നിങ്ങനെയുള്ള വ്യത്യസ്തമായ പാനീയങ്ങൾ നൽകുന്നുണ്ട്. എല്ലാ യാത്രക്കാർക്കും പര്സപരപൂരകമായി മദ്യം അനുവദിക്കും എങ്കിലും അവരുടെ പ്രീമിയം ക്ലാസ്സുകളായ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയിൽ കൂടുതൽ വ്യത്യസ്ത ഉള്ള മദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയുടെ പ്രഥമ എയർലൈൻസ് ആയ എയർ ഇന്ത്യ, അവരുടെ ആഭ്യന്തര ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പുന്നില്ല എങ്കിലും, എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിൽ യാത്രക്കാർക്ക് ആവശ്യമെങ്കിൽ പരസ്പരപൂരകമായി വൈനുകളോ മദ്യമോ അനുവദിക്കുന്നു.
ഇൻഡിഗോ എയർലൈൻസിന്റെ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിൽ മാത്രമാണ് മദ്യം വിളമ്പുന്നത്. പരസ്പരപൂരകമായി അവർ മദ്യം അനുവദിക്കുന്നില്ല. മദ്യം ആവശ്യമുള്ളവർക്ക് ഫ്‌ളൈറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നും മറ്റും വാങ്ങുന്ന മദ്യം ഫ്‌ളൈറ്റുകളിൽ സേവിക്കാൻ പാടുള്ളതല്ല.
വിവിധ റൂട്ടുകളെയും ക്ലാസ്സുകളെയും അടിസ്ഥാനപ്പെടുത്തി, സിംഗപ്പൂർ എയർലൈൻസ് അവരുടെ ഫ്‌ളൈറ്റുകളിൽ പല വിധത്തിലുള്ള മദ്യങ്ങളാണ് ഉൾപ്പെടുത്തിയിക്കുന്നത്.
തുർക്കിയുടെ ദേശീയ എയർലൈൻ ആയ ടർക്കിഷ് എയർലൈൻ അവരുടെ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും മദ്യം നൽകുന്നുണ്ട്. എന്നാൽ യാത്ര ചെയ്യുന്ന ക്ലാസും യാത്ര ചെയ്യുന്ന റൂട്ടും ഒക്കെ അനുസരിച്ച് ആയിരിക്കും ഏത് മദ്യം ആണ് വിളമ്പേണ്ടത് എന്ന തീരുമാനിക്കുന്നത്.
യുണൈറ്റഡ് എയർലൈൻസ്, ബ്രിട്ടീഷ് എയർലൈൻസ്, ജപ്പാൻ എയർ, എത്തിഹാദ് എയർവെയ്‌സ് തുടങ്ങി നിരവധി എയർലൈൻസുകൾ ഫ്‌ളൈറ്റിൽ മദ്യം വിളമ്പുന്നുണ്ട്.
മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും ചില പ്രമുഖ എയർലൈൻസുകൾ അവരുടെ ഫ്‌ളൈറ്റുകളിൽ മദ്യം വിൽക്കുന്നത് കർശനമായും നിരോധിച്ചിട്ടുണ്ട്. മുസ്ലിം ജനസംഖ്യ അധികമുള്ള രാജ്യങ്ങളുടെ എയർലൈൻസുകളാണ്, മതപരമായ കാരണങ്ങളാൽ ഇത്തരത്തിൽ മദ്യം ഫ്‌ളൈറ്റുകളിൽ ഒഴിവാക്കിയിരിക്കുന്നത്. എന്നുവെച്ചു ഇസ്ലാമിക രാജ്യങ്ങളുടെ എയർലൈൻസുകളിൽ എല്ലാം തന്നെ മദ്യം നിരോധിച്ചിരിക്കുന്നു എന്ന തെറ്റിദ്ധരിക്കരുത്. ഇസ്‌ലാമിക രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ, എമിറേറ്റ്സ് എയർലൈൻസ് മദ്യം അനുവദിക്കുന്ന എയർലൈൻസ് ആണെന്ന് മാത്രമല്ല, അവർ വലിയൊരു തുക തുക അതിനുവേണ്ടി നീക്കി വെയ്ക്കുകയും ചെയ്യുന്നു.
സൗദി അറേബ്യായുടെ ദേശീയ എയർലൈൻ ആയ സൗദിയ ഇസ്‌ലാം മതവിശ്വാസപ്രകാരം അവരുടെ ഫ്‌ളൈറ്റുകളിൽ മദ്യം ഒഴിവാക്കിയിരിക്കുന്നു. പകരം മദ്യം ചേരാത്ത പാനീയങ്ങൾ, പഴച്ചാറുകൾ എന്നിവയാണ് സൗദിയ അവരുടെ ഫ്‌ളൈറ്റുകളിൽ വിളമ്പുന്നത്. മുസ്ലിം തീർത്ഥാടന കേന്ദ്രമായ മദീന കേന്ദ്രീകരിച്ചുള്ള സർവീസുകളാണ് കൂടുതലും ഈ എയർലൈൻസുകൾ നടത്തുന്നത് എന്നതും മദ്യം വിളമ്പാതിരിക്കാൻ ഒരു പ്രധാന കാരണം ആണ്.
ഈജിപ്റ്റിന്റെ ദേശീയ എയർലൈൻസായ ഈജിപ്റ്റ് എയർ, ഫ്‌ളൈറ്റുകളിൽ അവരുടെ യാത്രക്കാർക്ക് മദ്യം വിളമ്പുന്നില്ല എങ്കിലും, യാത്രക്കാർക്ക് ആവശ്യമെങ്കിൽ അവരുടെ കൈവശമുള്ള മദ്യം ഉപയോഗിക്കുന്നതിനു അനുമതി നൽകുന്നു. ഈജിപ്റ്റ് എയറിന്റെ ഫ്‌ളൈറ്റുകളിൽ മദ്യം കൊണ്ട് വരാനും സാധിക്കും.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചെലവ് കുറഞ്ഞ എയർലൈൻ ആയ എയർ അറേബ്യയിലും മദ്യം നിരോധിച്ചിരിക്കുന്നു. ഫ്ളൈറ്റിനുള്ളിൽ ചായ, കാപ്പി പോലുള്ള പാനീയങ്ങൾ ആണ് ഈ എയർലൈൻ അനുവദിക്കുന്നത്. ഡ്യൂട്ടി-ഫ്രീ ആയി മദ്യം സീൽ ചെയ്ത് കൊണ്ട് വരാൻ ഈ എയർലൈൻ അനുവദിക്കുമെങ്കിലും അവരുടെ ഫ്‌ളൈറ്റുകളിൽ മദ്യം ഉപയോഗിക്കാൻ അനുമതിയില്ല.
കുവൈറ്റിന്റെ ദേശീയ എയർലൈനായ കുവൈറ്റ് എയർവെയ്‌സ് ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പുന്നത് നിരോധിച്ചിരിക്കുന്നു എന്ന് മാത്രമല്ല, അവരുടെ ഫ്‌ളൈറ്റുകളിൽ ക്യാബിൻ ബാഗേജ് ആയോ, ചെക്ക്ഡ് ബാഗേജ് ആയോ പോലും മദ്യം അനുവദിക്കാറില്ല.
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജസീറ എയർവെയ്‌സ് അവരുടെ ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പുന്നില്ല എങ്കിലും യാത്രക്കാർക്ക് ഫ്‌ളൈറ്റുകളിൽ മദ്യം കൊണ്ട് പോകാനുള്ള അനുമതി നൽകുന്നു. എന്നാൽ മതപരമായ കാരണങ്ങളാൽ മദ്യം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.
മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെ പഴക്കം ചെന്ന എയർലൈൻസിന് ആയ ഇറാഖി എയർലൈൻസ് അവരുടെ ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പുന്നത് നിരോധിച്ചിരിക്കുന്നു എങ്കിലും ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നുള്ള സീലോടുകൂടിയ മദ്യം കൊണ്ട് പോകാൻ യാത്രക്കാരെ അനുവദിക്കുന്നു.
ടർക്കിഷ് എയർ അവരുടെ ആഭ്യന്തര ഫ്‌ളൈറ്റുകളായിൽ മദ്യം വിളമ്പുന്നത് തടഞ്ഞിരുന്നു. എന്നാൽ ടർക്കിഷ് എയറിന്റെ അന്താരഷ്ട്ര ഫ്‌ളൈറ്റുകളിൽ മദ്യം അനുവദനീയമാണ്.
ഫ്‌ളൈറ്റുകളിൽ മദ്യം അനുവദിക്കാത്ത മറ്റു എയർലൈനുകളാണ് പെഗാസസ്, മലിൻഡോ, സിറിയൻ എയർ, യമനിയ, ലിബിയൻ എയർലൈൻസ് തുടങ്ങിയവ.
ദൂര യാത്രകൾ ചെയ്യുന്ന യാത്രക്കാർക്കുണ്ടാകാൻ ഇടയുള്ള പിരിമുറുക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പല എയർലൈൻസുകളും അവരുടെ ഫ്‌ളൈറ്റുകളിൽ മദ്യം വിളമ്പുന്നത്. എന്നാൽ മതപരമായ കാര്യങ്ങൾ പരിഗണിച്ചോ, ചെലവ് ചുരുക്കൽ ലക്‌ഷ്യം വെച്ചോ, സുരക്ഷയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ടോ, അതുമല്ല എങ്കിൽ ഒരു കുടുംബ സൗഹൃദ അന്തരീക്ഷം ലക്‌ഷ്യം വെച്ചുമെല്ലാം ചുരുക്കം ചില എയർലൈൻസുകൾ ഫ്‌ളൈറ്റുകളിൽ മദ്യം നിരോധിച്ചിരിക്കുന്നു. ഇത് ഫ്‌ളൈറ്റ് യാത്ര ചെയ്യുമ്പോൾ മദ്യപിക്കുന്ന ശീലമുള്ള ചില യാത്രക്കാർക്ക് ചെറിയ ബുദ്ധിമുട്ടായി തോന്നുമെങ്കിലും ഇത് യാത്രയെ സാരമായി ബാധിക്കുന്ന കാര്യം അല്ല.