യാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി യാത്ര ചെയ്യുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്. എയർലൈൻ യാത്രകളിൽ ഏറ്റവും പ്രാധാന്യം നൽകുന്നതും സുരക്ഷയ്ക്ക് തന്നെയാണ്. ഏറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമാണ് വായു മാർഗ്ഗം. എന്നിരുന്നാൽ കൂടിയും, കൂടുതൽ സുരക്ഷ ഉറപ്പ് വരുത്താൻ, യാത്രക്കാർ ചെയ്യാൻ സാധിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അതിൽ എടുത്തു പറയേണ്ടതാണ്, എയർലൈൻസുകൾ യാത്രക്കാർക്ക് ചില മേഖലകളിൽ ഏർപ്പെടുത്തുന്ന നിരോധനങ്ങൾ. ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോൾ തന്നെ, യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകളും തുടങ്ങിയിരിക്കണം.
ഫ്ലൈറ്റ് യാത്രയുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് കേവലം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെയോ (FAA), പൈലറ്റിൻ്റെയോ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെയോ ജോലി മാത്രമല്ല. മറിച്ച് നമ്മൾ യാത്രക്കാരുടെയും ആവശ്യമാണ്. നമ്മുടെയും നമ്മുടെ സഹയാത്രികരുടെയും സുരക്ഷയെക്കുറിച്ച് നമ്മൾ ബോധവാന്മാർ ആയിരിക്കണം.
ഏവിയേഷൻ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി യാത്രക്കാർ പിന്തുടരേണ്ട നിർദ്ദേശങ്ങൾ എന്തെല്ലാം?
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ നിർദ്ദേശ പ്രകാരം, നിങ്ങൾ പറക്കുമ്പോൾ നിങ്ങളെയും നിങ്ങളുടെ സഹയാത്രികരെയും സുരക്ഷിതമായി സൂക്ഷിക്കാൻ പിന്തുടരേണ്ട ചില നുറുങ്ങുകൾ ആണ് ഇവിടെ കൊടുക്കുന്നത്. ഏറ്റവും ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഫ്ലൈറ്റിലെ നിങ്ങളുടെ ക്യാബിൻ ക്രൂവിനെ ശ്രദ്ധിക്കുക എന്നതാണ്. നിങ്ങളുടെ സുരക്ഷ കഴിയുന്നത്ര ഉറപ്പിക്കാൻ സന്നദ്ധരായാണ് ക്യാബിൻ ക്രൂ അംഗങ്ങൾ ഫ്ലൈറ്റിൽ ഉണ്ടാവുക.
നിങ്ങളുടെ ഫ്ലൈറ്റ് കൂടുതൽ സുരക്ഷിതമാക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാം:
സുരക്ഷ ബ്രീഫിംഗ് ശ്രദ്ധിക്കുകയും ബ്രീഫിംഗ് കാർഡ് വായിക്കുകയും ചെയ്യുക
- നിങ്ങളുടെ ഫ്ലൈറ്റിൻ്റെ തുടക്കത്തിൽ ഫ്ലൈറ്റ് അറ്റൻഡൻ്റ് സുരക്ഷാ ബ്രീഫിംഗ് നടത്തുമ്പോൾ അലക്ഷ്യമായി ഇരിക്കാൻ പാടുള്ളതല്ല.
- അവർ വിവരിക്കുന്നത് ശ്രദ്ധിക്കുകയും ഫ്ലൈറ്റിൽ നിങ്ങൾക്കായി അനുവദിച്ചിരിക്കുന്ന സുരക്ഷാ ബ്രീഫിംഗ് കാർഡ് വായിക്കുകയും ചെയ്യുക.
സെറ്റ് ബെൽറ്റ് ധരിക്കുക
- ഫ്ലൈറ്റ് യാത്ര ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, സീറ്റ് ബെൽറ്റുകൾ ധരിക്കുക. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതരാക്കി വയ്ക്കാൻ ഇത് വളരെ അധികം പ്രയോജനപ്രദമാണ്.
- ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യൽ, ലാൻഡ് ചെയ്യൽ തുടങ്ങിയ നിർണ്ണായക ഘട്ടങ്ങളിൽ നിങ്ങൾക്ക് വീഴ്‌ചകൾ സംഭവിക്കാനും പരുക്കേൽക്കാനും സാധ്യത ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ വിമാനങ്ങളിലെ സീറ്റ് ബെൽറ്റുകൾ നിങ്ങളെ നിയന്ത്രിക്കുകയും സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- വിമാനത്തിൻ്റെ പ്രക്ഷുബ്ധാവസ്ഥയിലും അപകട സാധ്യത കൂടുതൽ ആയിരിക്കും. അത് ഒഴിവാക്കാൻ സീറ്റ് ബെൽറ്റുകൾ ധരിക്കുന്നതിലൂടെ നിങ്ങൾക്ക് സാധിക്കും.
- സീറ്റ് ബെൽറ്റുകൾ ധരിക്കേണ്ട രീതിയിൽ, ശരിയായി ധരിച്ചെങ്കിൽ മാത്രമേ സുരക്ഷ ഉറപ്പിക്കാൻ സാധിക്കൂ. അതിനായി, എപ്പോഴും അടിവയറിനോട് ചേർന്ന രീതിയിൽ അല്ല സീറ്റ് ബെൽറ്റുകൾ ധരിക്കേണ്ടത്, മറിച്ച്, ഇടുപ്പിനോട് താഴ്ത്തി ഇറുകിയ രീതിയിലാണ്.
നിങ്ങളുടെ ചുറ്റുപാടിനെ കുറിച്ച് പൂർണ്ണ ബോധവാന്മാരായിരിക്കുക
- നിങ്ങൾ സീറ്റുകളിൽ ഇരിപ്പ് ഉറപ്പിക്കുന്നതിന് മുൻപ് തന്നെ, നിങ്ങൾക്ക് തൊട്ടടുത്തുള്ള സുരക്ഷ എക്‌സിറ്റുകൾ ഏതൊക്കെ എന്ന് നോക്കി ഉറപ്പിക്കുക.
- അത് കൂടാതെ നിങ്ങൾക്കും തൊട്ടടുത്ത സുരക്ഷ എക്സിറ്റിനും ഇടയിൽ എത്ര നിരകളുടെ വ്യത്യാസം ഉണ്ട് എന്നും മനസിലാക്കി വയ്ക്കുക.
- അഥവാ ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചാൽ, എങ്ങനെ രക്ഷപ്പെടണം എന്ന് മുൻകൂട്ടി കാണാൻ വേണ്ടിയാണിത്.
വിവേകപൂർണ്ണമായ വസ്ത്രധാരണം നടത്തുക
- നിങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും അനങ്ങാൻ സഹായിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ എല്ലായിപ്പോഴും ശ്രദ്ധിക്കുക.
- കൂടാതെ തീനാളം, ഉരസൽ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ ആണ് ഏറ്റവും അനുയോജ്യം.
- വിമാനയാത്രക്കിടയിൽ ധരിക്കാൻ ഏറ്റവും അനുയോജ്യമായത് കോട്ടൺ വസ്ത്രങ്ങളും കമ്പിളി പോലുള്ള വസ്ത്രങ്ങളുമാണ്.
- കമ്പിളിയിൽ വേഗത്തിൽ തീ പടരാത്തതുകൊണ്ടാണ് ഫ്ലൈറ്റിന്റെ സീറ്റുകൾ പോലും കമ്പിളി കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.
- സ്ത്രീകൾ, പാവാടകൾ, സ്റ്റോക്കിങ്സ് പോലുള്ള വസ്ത്രങ്ങൾ ഒഴിവാക്കി, ജീൻസ് പോലുള്ളവ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
- ഹീലുകൾ അധികമുള്ള ചെരുപ്പുകൾ ഒഴിവാക്കി ഹീലുകൾ കുറഞ്ഞ ചെരുപ്പുകൾ ഉപയോഗിക്കുന്നത്, അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഓടാനും മറ്റും യാത്രക്കാരെ സഹായിക്കും.
ഒരു റൺ-കിറ്റ് കരുതി വെയ്ക്കുക
- ഏതെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ, പെട്ടെന്ന് കയ്യിൽ കരുതുന്നതിനായി നിങ്ങളുടെ, പാസ്പോർട്ട്, വാലറ്റ്, മരുന്നുകൾ, ക്രെഡിറ്റ് കാർഡ്, ഐ.ഡി. കാർഡ്, മൊബൈൽ ഫോൺ എന്നിവ ചെറു ബാഗുകളിലാക്കി പ്രത്യേകം സൂക്ഷിക്കുക.
- വേണ്ടപ്പെട്ട വസ്ത്യക്കാൾ എല്ലാം തന്നെ, നിങ്ങളുടെ റൺ-കിറ്റിൽ സൂക്ഷിക്കുന്നത് ഒഴിപ്പിക്കലിന്റെ സമയത്ത് നിങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.
ശല്യക്കാരായ നിങ്ങളുടെ സഹയാത്രികരെ പരമാവധി ഒഴിവാക്കുക
- യാത്രയുടെ ഒരു ഘട്ടത്തിൽ പോലും ആത്മനിയന്ത്രണം കൈവിട്ടു പോകാൻ പാടുള്ളതല്ല. നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന യാത്രക്കാരെ ഒഴിവാക്കാനായി നിങ്ങൾക്ക് ഇൻ ഫ്ലൈറ്റ് എന്റെർറ്റൈന്മെന്റുകൾ ആസ്വദിക്കാവുന്നതാണ്.
ലെഗ്‌റൂം സ്പേസ് കൂടുതലുള്ള യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക
- എക്സിറ്റ് ഡോറിന് അടുത്തായി സീറ്റ് കിട്ടിയ യാത്രക്കാർ, എക്സിറ്റ് ഡോർ ഡ്യൂട്ടികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം മനസിലാക്കുകയും അവ പാലിക്കുകയും ചെയ്യുക.
- നിങ്ങളുടെയും സഹയാത്രികരുടെയും സുരക്ഷയ്ക്ക് വളരെ അധികം അത്യാവശ്യമാണിത്.
- എക്സിറ്റ് സീറ്റുകളിലെ യാത്രക്കാർ സുരക്ഷ വീഴ്ച വരുത്തുന്നത്, അപകടം സൃഷ്ട്ടിക്കുന്നതിനാൽ ശിക്ഷാർഹമായ കുറ്റമാണ്.
വിമാന യാത്രക്കിടയിൽ മദ്യപിക്കാതിരിക്കുക
- ഫ്ലൈറ്റ് യാത്ര ആസ്വദിക്കുന്നതിന്റെ ഭാഗമായി നിങ്ങൾ മദ്യപിക്കാനുള്ള സാധ്യതകളെ ഒരിക്കലും തള്ളിക്കളയാനാവില്ല. എന്നിരുന്നാലും ഫ്ലൈറ്റിന്റെ സമയത്ത് അമിതമായി മദ്യപിക്കുന്നത് ഒരിക്കലും നല്ലതല്ല.
- മദ്യപിക്കുമ്പോൾ നിങ്ങൾക്ക്, നിർജ്ജലീകരണം, വീർപ്പ് മുട്ടൽ, എന്നിവ ഉണ്ടാക്കും. അളവിൽ അധികമായി മദ്യപിക്കുന്നത് സ്വബോധം തന്നെ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു.
- ഇങ്ങനെ ഒരു അവസ്ഥയിൽ, നിങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ വിവേകപൂർണ്ണമായി പ്രവർത്തിക്കാൻ കഴിയാതെ വരുകയും അത് നിങ്ങളുടെ ജീവന് തന്നെ അപായം ഉണ്ടാക്കുകയും ചെയ്തേയ്ക്കാം. അതുകൊണ്ട് ഫ്ലൈറ്റുകളിൽ വെച്ച് മദ്യപിക്കുമ്പോൾ അമിതമായി മദ്യപിക്കാതിരിക്കുക. കഴിയുമെങ്കിൽ മദ്യം പാടെ ഒഴിവാക്കുക.
നിങ്ങളുടെ ഫ്ലൈറ്റ് അറ്റന്ററുകളെ ബഹുമാനിക്കുക
- സ്വന്തം ജീവൻ പണയം വെച്ചും യാത്രക്കാരെ സംരക്ഷിക്കുക എന്നതാണ്, ഫ്ലൈറ്റ് അറ്റന്ററുകളുടെ ലക്‌ഷ്യം. അതുകൊണ്ട് തന്നെ, കഴിവതും അവർക്ക് വേണ്ട ബഹുമാനം നൽകുക.
നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തിയ ശേഷം മാത്രം മറ്റുള്ളവരെ സഹായിക്കുക
- സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.
- ഫ്ലൈറ്റുകൾ അപകടങ്ങളിൽ പെടുമ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ഇടയനായി ചിത്രങ്ങൾ എടുക്കാൻ ധൃതി കൂട്ടുന്നതിന് മുൻപ്, ഓക്സിജൻ മാസ്കുകൾ, സുരക്ഷ എക്‌സിറ്റുകൾ എന്നിവ നോക്കി ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്.
- അല്ലാത്ത പക്ഷം ജീവൻ തന്നെ നഷ്ടമായേക്കും. നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരേ ഒരു കാര്യം നിങ്ങളുടെ ജീവിതമാണ്. ആ ബോധ്യം എല്ലായിപ്പോഴും ഉണ്ടായാൽ വിവേകപൂർവം പ്രവർത്തിക്കാനും അപകടസാഹചര്യം തരണം ചെയ്യാനും നിങ്ങൾക്ക് സാധിക്കും.
ഉപസംഹാരം
വിമാനത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സഹായിക്കുന്ന നുറുങ്ങളെക്കുറിച്ചും ഏതെങ്കിലും സാഹചര്യങ്ങളിൽ അപകടം നേരിട്ടാൽ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ചും വിവരിച്ചതിൽ നിന്ന് പരമാവധി വിവരങ്ങൾ നിങ്ങളുടെ അടുത്ത യാത്രയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.