അവധിക്കാലം ആസ്വദിക്കാൻ പ്രിയപ്പെട്ടവരോടൊപ്പം ഏതെങ്കിലും വിദേശരാജ്യം സന്ദർശിക്കാൻ നിങ്ങൾ പദ്ധതി ആസൂത്രണം ചെയ്യുകയാണോ? വിദേശ രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ ആദ്യം വേണ്ടത് ആ രാജ്യത്തേയ്ക്കുള്ള വിസ ആണെന്നത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. നിങ്ങൾ, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും, വിസയ്ക്കായി അപേക്ഷിക്കുകയും ഒക്കെ ചെയ്യുന്നു എന്നിരിക്കട്ടെ. അതിനു ശേഷം നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തേയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും അവിടെ എത്തിക്കഴിഞ്ഞാൽ താമസിക്കാനുള്ള ഹോട്ടലുകൾ ബുക്ക് ചെയ്യുകയും ഇൻഷുറൻസ് എടുക്കുകയും ചെയ്യുന്നു, എന്നും ഇരിക്കട്ടെ. അവസാന നിമിഷം നിങ്ങൾക്ക് വിസ അനുവദിക്കാത്ത സാഹചര്യം വന്നാലോ? നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക, ഹോട്ടൽ ബുക്ക് ചെയ്ത തുക, ഇൻഷുറൻസ് തുക എല്ലാം ഒറ്റയടിക്ക് നഷ്ടമാകും, അല്ലെ? എന്നാൽ, ബുക്കിങ്ങിനായി പണം അടയ്ക്കാതെ തന്നെ, വിസ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് യഥാർത്ഥത്തിൽ പരിശോധിക്കാവുന്ന യാത്ര രേഖകൾ ലഭിക്കുമെങ്കിലോ? ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് സഹായകമാകുന്ന ഡമ്മി ടിക്കറ്റുകൾ എന്താണെന്നും അവയുടെ നേട്ടങ്ങൾ എന്തൊക്കെ എന്നുമാണ് ഇവിടെ വിശദീകരിക്കുന്നത്.
വിസ അപേക്ഷ ആവശ്യങ്ങൾക്കായുള്ള ഒരു മടക്ക ഫ്ലൈറ്റ് റിസർവേഷൻ ആണ് ഡമ്മി ടിക്കറ്റ് ( ഫ്ലൈറ്റ് റിസർവേഷൻ/ ഫ്ലൈറ്റ് ഇറ്റിനെറി) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതുപോലെ പണം അടച്ചല്ല ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് എന്നതുകൊണ്ടാണ്, ഇവയെ ഡമ്മി ഫ്ലൈറ്റുകൾ എന്ന് പറയുന്നത്. നിങ്ങൾ ഫ്ലൈറ്റുകൾക്കായി ഡമ്മി ടിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞാൽ വരുന്ന ചില ആഴ്ച്ചകളിലേയ്ക്കായി നിങ്ങളുടെ പേരിൽ ടിക്കറ്റുകൾ റിസർവ് ചെയ്യപ്പെടുന്നു. ഈ കാലയളവിനുള്ളിൽ നിങ്ങൾക്ക് വിസയ്ക്കായി അപേക്ഷിക്കാനും അനുമതി ലഭിക്കാനായി കാത്തിരിക്കാനും ഉള്ള അവസരം ലഭിക്കുന്നു. വിസ ഉറപ്പിച്ച് കഴിഞ്ഞാൽ മാത്രം നിങ്ങൾക്ക് ടിക്കറ്റിനായി പണം അടച്ചാൽ മതി.
നിങ്ങളുടെ വിസ അനുവദിക്കൽ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും ഡമ്മി ടിക്കറ്റുകൾ വഴി, ബന്ധപ്പെട്ട കോൺസുലേറ്റുകൾക്കും എംബസികൾക്കും ലഭിക്കുന്നതാണ്.
നിങ്ങളുടെ ഡമ്മി ടിക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
വിസ ആവശ്യത്തിനായി ഫ്ലൈറ്റ് റിസർവേഷനുകൾ അഥവാ ഡമ്മി ടിക്കറ്റുകൾ നൽകേണ്ടതിന്റെ ആവശ്യം എന്താണെന്ന് ആലോചിച്ച് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. വിസയ്ക്കായി അപേക്ഷിക്കുമ്പോൾ ഡമ്മി ടിക്കറ്റുകൾ ആവശ്യപ്പെടുന്നതിന് 3 പ്രധാന കാരണങ്ങൾ ചുവടെ നൽകുന്നു.
വിസ ആവശ്യത്തിന് ഉപയോഗിക്കാം എന്നത് കൂടാതെ ഡമ്മി ടിക്കറ്റുകൾ പ്രയോജനപ്പെടുന്ന മറ്റ് സാഹചര്യങ്ങൾ ഏതൊക്കെ എന്ന് താഴെ കൊടുക്കുന്നു.
ഡമ്മി ടിക്കറ്റ് ജനറേറ്ററുകൾ ഉപയോഗിച്ച് ഡമ്മി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ ഈ ടിക്കറ്റുകൾ എയർലൈൻസുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് പരിശോധിക്കാവുന്നതല്ല. അതായത് ഡമ്മി ടിക്കറ്റുകൾക്ക് ഒരു കാരണവശാലും സാധുവായ ഒരു PNR ഉണ്ടായിരിക്കുന്നതല്ല. ഡമ്മി ടിക്കറ്റ് ജനറേറ്ററുകൾ ക്രമരഹിതമായ വ്യാജ PNR ആണ് ഉപയോഗിക്കുന്നത്.
വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കാനും മറ്റും സഹായകമാകുന്ന ടിക്കറ്റ് റിസർവേഷനുകളാണ് ഡമ്മി ടിക്കറ്റുകൾ. വിസ ലഭിക്കുന്നതിന് മുൻപായി ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതും ഇൻഷുറൻസ് ബുക്ക് ചെയ്യുന്നതും ഒക്കെ ഭാവിയിൽ വിസ ലഭിക്കാതെ വന്നാൽ പൈസ നഷ്ടമാകാൻ കാരണം ആകുമെന്നത് കൊണ്ടാണ് പലരും ഡമ്മി ഫ്ലൈറ്റുകളെ ആശ്രയിക്കുന്നത്. ഡമ്മി ഫ്ലൈറ്റുകൾ ഏതൊക്കെ രീതിയിൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നു എന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.